പിസി ജോര്‍ജ്ജേ..ദേ ഇതാണ് പുറത്തേയ്ക്കുള്ള വഴി...ഇനി പൊയ്ക്കൂടേ?
തിരുവനന്തപുരം: പിസി ജോര്‍ജ്ജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് കേരള കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു. അരുവിക്കരയില്‍ പിസി ജോര്‍ജ്ജ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് കടുത്ത അച്ചടക്കലംഘനമാണെന്നും ഈ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ തുടരാനുള്ള അര്‍ഹത ജോര്‍ജ്ജിനില്ലെന്നും ആന്റണി രാജു.
പാര്‍ട്ടി-മുന്നണി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ജോര്‍ജ്ജ് നേതൃത്വം നല്‍കുന്നത്. ഞായറാഴ്ച ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റി ഇക്കാര്യം ആലോചിയ്ക്കുമെന്നും ആന്റണി രാജു പറഞ്ഞു. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊന്നും അംഗീകരിയ്ക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് ജോര്‍ജ്ജ് ചെയ്യുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇത്തരം അച്ചടക്ക ലംഘനം വച്ച് പൊറുപ്പിയ്ക്കില്ല. അതുകൊണ്ട് തന്നെ ജോര്‍ജ്ജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് ആന്റണി രാജു ആവശ്യപ്പെടുന്നു.

ജോര്‍ജ്ജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതിലേയ്ക്ക് കേരള കോണ്‍ഗ്രസ് എം കടക്കുകയാണെന്നും സൂചനയുണ്ട്. ഞായറാഴ്ച ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റി ജോര്‍ജ്ജിന്റെ സസ്‌പെന്‍ഷന്‍ അംഗീകരിയ്ക്കും. ഇതിന്റെ ചുവട് പിടിച്ച് പുറത്താക്കലിനുള്ള തുടര്‍ നടപടികളിലേയ്ക്കും പാര്‍ട്ടി കടക്കുമെന്നാണ് സൂചന.












Click it and Unblock the Notifications