ചക്കരക്കുടത്തില്‍ കൈ ഇട്ടിരിക്കുകയാണ് ജോസ്, സർക്കാർ ഓന്തിനെ പോലെ നിറം മാറുന്നുവെന്ന് പിസി ജോർജ്
ദില്ലി: കെഎം മാണി അഴിമതിക്കാരനെന്ന പരാമര്‍ശം സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ തിരുത്തിയതിനെ പരിഹസിച്ച് പിസി ജോര്‍ജ്. ഓന്ത് നിറം മാറുന്നത് പോലെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിറം മാറിയതെന്ന് പിസി ജോര്‍ജ് കുറ്റപ്പെടുത്തി. കെഎം മാണി വിഷയത്തില്‍ സര്‍ക്കാര്‍ നാണം കെട്ടിരിക്കുകയാണ് എന്നും പിസി ജോര്‍ജ് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
ജോസ് കെ മാണി ചക്കരക്കുടത്തില്‍ കൈ ഇട്ട അവസ്ഥയിലാണ്. അത്‌കൊണ്ട് തന്നെ ജോസിന് അത് ഉപേക്ഷിച്ച് പോകാന്‍ സാധിക്കാത്ത സ്ഥിതി ആണെന്നും പിസി ജോര്‍ജ് പരിഹസിച്ചു. കെഎം മാണി അഴിമതിക്കാരനാണ് എന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞിട്ടില്ലെന്നാണ് ജോസ് കെ മാണി പറയുന്നത്. മാണി സാറിന്റെ പേര് പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണ് എന്നും ജോസ് കെ മാണി പറയുന്നത് അധികാരത്തില്‍ ഏത് വിധേനെയും പിടിച്ച് നില്‍ക്കാനാണ് എന്നും കെഎം മാണി പറഞ്ഞു.

കെഎം മാണി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് കാരണം കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പിണറായി സര്‍ക്കാരിനോട് അകല്‍ച്ച ഉണ്ടായിട്ടുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു. അത് കാരണമാണ് ഇപ്പോള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കെഎം മാണിയെ കുറിച്ചുളള പരാമര്‍ശം തിരുത്തിയത് എന്നും പിസി ജോര്‍ജ് പറഞ്ഞു.
Recommended Video
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ നിയമസഭയിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസിലാണ് കെഎം മാണിയെ കുറിച്ചുളള സംസ്ഥാന സര്‍ക്കാരിന്റെ പ്രസ്താവനയും തിരുത്തും വിവാദമായത്. നിയമസഭയിലെ പ്രതിഷേധം അഴിമതിക്കാരനായ ധനമന്ത്രിയുടെ ബജറ്റ് അവതരണത്തിന് എതിരെ ആയിരുന്നു എന്നാണ് ആദ്യം സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞത്. അന്നത്തെ സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കുന്നതിന് എതിരെയുളള പ്രതിഷേധമായിരുന്നു എന്നാണിപ്പോള്‍ സര്‍ക്കാര്‍ തിരുത്തിയിരിക്കുന്നത്.












Click it and Unblock the Notifications