Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎം മാണിക്ക് രണ്ടു ഭാര്യമാരെന്ന് പിസി ജോര്‍ജ്! പിസി തനിക്ക് അനിയനെപ്പോലെയെന്ന് മാണി സാര്‍....

പ്രസംഗത്തിനിടെ കെഎം മാണിയ്ക്ക് രണ്ടു ഭാര്യമാരുണ്ടെന്ന് പിസി പറഞ്ഞപ്പോള്‍ സഭാംഗങ്ങളെല്ലാം ഞെട്ടിത്തരിച്ചു.

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണി നിയമസഭയില്‍ അമ്പതുവര്‍ഷം പൂര്‍ത്തിയാക്കുന്ന ദിവസമായിരുന്നു മാര്‍ച്ച് 15 ബുധനാഴ്ച. നിയമസഭയില്‍ അരനൂറ്റാണ്ട് തികച്ച കെഎം മാണിയെ കേരള നിയമസഭ ആദരിക്കുകയും ചെയ്തു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കമുള്ളവര്‍ കെഎം മാണിയെ അനുമോദിച്ച് സഭയില്‍ സംസാരിക്കുകയും ചെയ്തു.

പൂഞ്ഞാറില്‍ നിന്ന് സ്വതന്ത്രനായി മത്സരിച്ച് നിയമസഭയിലെത്തിയ പിസി ജോര്‍ജ് എംഎല്‍എയും കെഎം മാണിയെ അഭിനന്ദിച്ച് സഭയില്‍ പ്രസംഗിച്ചു. കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് പുറത്തുവന്ന പിസി ജോര്‍ജിന്റെ പ്രസംഗം കേള്‍ക്കാന്‍ സഭയിലെത്തിയവരെല്ലാം കാതുകൂര്‍പ്പിച്ചാണ് ഇരുന്നത്. പ്രസംഗത്തിനിടെ കെഎം മാണിയ്ക്ക് രണ്ടു ഭാര്യമാരുണ്ടെന്ന് പിസി പറഞ്ഞപ്പോള്‍ സഭാംഗങ്ങളെല്ലാം ഞെട്ടലോടെയാണ് കേട്ടത്.

കെഎം മാണിയ്ക്ക് രണ്ടു ഭാര്യമാരെന്ന്!...

കെഎം മാണിയ്ക്ക് രണ്ടു ഭാര്യമാരെന്ന്!...

കെഎം മാണിയ്ക്ക് രണ്ടു ഭാര്യമാരുണ്ടെന്നാണ് പിസി ജോര്‍ജ് പ്രസംഗത്തിനിടെ പറഞ്ഞത്. പിസിയുടെ പ്രസംഗം കേട്ട സഭാംഗങ്ങള്‍ ആദ്യം ഞെട്ടിത്തരിച്ചു. സസ്‌പെന്‍സ് പൊളിക്കാന്‍ പിസി ജോര്‍ജ് തന്നെ അക്കാര്യം വ്യക്തമാക്കി. തനിക്ക് രണ്ടു ഭാര്യമാരുണ്ടെന്ന കാര്യം മാണി സാര്‍ തന്നോട് പലപ്പോഴും പറഞ്ഞിട്ടുണ്ടെന്നായിരുന്നു പിസി പറഞ്ഞത്.

രണ്ടാം ഭാര്യ...

രണ്ടാം ഭാര്യ...

കുട്ടിയമ്മച്ചേടത്തിയാണ് മാണി സാറിന്റെ ഒരു ഭാര്യ. രണ്ടാം ഭാര്യ തന്നെ എപ്പോഴും ജയിപ്പിച്ചു കൊണ്ടിരിക്കുന്ന പാലയാണെന്നും മാണി സാര്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് പിസി ജോര്‍ജ് വിശദീകരിച്ചു. ഇവരില്‍ ആരോടാണ് കൂടുതല്‍ സ്‌നേഹമെന്ന് ചോദിച്ചപ്പോല്‍, രണ്ടു പേരോടും തുല്യ സ്‌നേഹമാണെന്നാണ് മാണി സാര്‍ പറഞ്ഞത്.

ആശയപരമായ ശത്രുത മാത്രം...

ആശയപരമായ ശത്രുത മാത്രം...

ഉമ്മന്‍ചാണ്ടിയാണ് കെഎം മാണിയുടെ ഏറ്റവും അടുത്ത അയല്‍ക്കാരനാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ദൂരം കൊണ്ട് താനാണ് മാണി സാറിന്റെ ഏറ്റവുമടുത്ത അയല്‍ക്കാരനെന്നും, അതിന്റെ സ്‌നേഹം തങ്ങള്‍ തമ്മിലുണ്ടെന്നും പിസി പറഞ്ഞു. കെഎം മാണിക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന പിസി, തങ്ങള്‍ തമ്മില്‍ ആശയപരമായ ശത്രുത മാത്രമേയുള്ളുവെന്നും വ്യക്തമാക്കി.

പിസി അനിയനെപ്പോലെ....

പിസി അനിയനെപ്പോലെ....

മറുപടി പ്രസംഗത്തില്‍ എല്ലാവരോടും തനിക്ക് സനേഹം മാത്രമേയുള്ളുവെന്ന് കെഎം മാണി പറഞ്ഞു. താന്‍ ശത്രുക്കളായി കരുതിയിരുന്നവര്‍ മിത്രങ്ങളായിരുന്നുവെന്നും, പിസി ജോര്‍ജിനെ അനിയനെ പോലെ കാണാനാണ് ഇഷ്ടമെന്നും കെഎം മാണി മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

നന്ദിയോടെ സ്മരിക്കുന്നു...

നന്ദിയോടെ സ്മരിക്കുന്നു...

എല്ലാത്തിനുമുപരി തന്നെ ഇത്രയും കാലം വിജയിപ്പിച്ച പാലായിലെ ജനങ്ങളെ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നതായും കെഎം മാണി പറഞ്ഞു. ഒരേ നിയമസഭാ മണ്ഡലത്തില്‍ നിന്നും തന്നെ ജയിപ്പിച്ച പാലാക്കാരെ നന്ദിയോടെ സ്മരിക്കുന്നുവെന്നും കെഎം മാണി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+