കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസി ജോര്‍ജ്ജ് ഇടതുമുന്നണിയിലേക്ക്; കേരള കോണ്‍ഗ്രസ്സുകള്‍ ലയിക്കും, കരുത്താര്‍ജ്ജിക്കാന്‍ ഇടത്

  • By Desk
Google Oneindia Malayalam News

കേരള രാഷ്ടീയത്തിലെ ഒറ്റയാനാണ് പിസി ജോര്‍ജ്. ബാര്‍ കോഴ വിഷയത്തില്‍ കെ എം മാണിയോട് ഇടഞ്ഞ് കേരള കോണ്‍ഗ്രസ് വിട്ട അദ്ദേഹം ഒരു മുന്നണിയോടും അടുപ്പം കാണിക്കാതെ നില്‍ക്കുകയാണ്. ഇരുമുന്നണികളേയും രാഷ്ട്രീയനിരീക്ഷകരേയും ഞെട്ടിച്ചുകൊണ്ട് സ്വതന്ത്രനായി മത്സരിച്ച് പൂഞ്ഞാറില്‍ നിന്ന് നിയമസഭയില്‍ എത്തിയ പി സി ജോര്‍ജ് തന്റെ കരുത്ത് എന്താണെന്ന് ഏവര്‍ക്കും കാട്ടിക്കൊടുക്കുകയും ചെയ്തു.

രാഷ്ട്രീയ നേതാക്കളോടും രാഷ്ട്രീയ പാര്‍ട്ടികളോടുമുഉള്ള പിസി ജോര്‍ജിന്റെ നിലപാടുകള്‍ക്ക് ഒരിക്കലും സ്ഥിരതയുണ്ടായിരുന്നില്ല. ഈ പ്രത്യേകത ഒരിക്കല്‍ കൂടി അദ്ദേഹം പയറ്റാന്‍ ഒരുങ്ങുന്നവെന്ന റിപ്പോര്‍ട്ടുകള്‍ ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

പൂഞ്ഞാറില്‍

പൂഞ്ഞാറില്‍

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു മുന്നണികളുടേയും പിന്തുണയില്ലാതെയായിരുന്നു പിസി ജോര്‍ജ് പൂഞ്ഞാറില്‍ നിന്ന് വിജയിച്ചത്. ജനപക്ഷം എന്ന പാര്‍ട്ടി രൂപീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. പോപ്പുലര്‍ഫ്രണ്ടിന്റെ രാഷ്ട്രീയ രൂപമായ എസ്ഡിപിഐ ജനപക്ഷവുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു.

എസ്ഡിപിഐയെ തള്ളി

എസ്ഡിപിഐയെ തള്ളി

അഭിമന്യുവധത്തിന് ശേഷം പിസി ജോര്‍ജ് എസ്ഡിപിഐയെ തള്ളിക്കൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നു. സിപിഎമ്മുമായി സഹകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് പിസി ജോര്‍ഡ് എസ്ഡിപിഐയെ തള്ളിപ്പറഞ്ഞതെന്നാണ് വിലയിരുത്തപ്പെടുന്നത്. എല്‍ഡിഎഫിലേക്ക് പ്രവേശിക്കണമെങ്കില്‍ എസ്ഡിപിഐയെ തള്ളിപ്പറയണമെന്ന ഉപാധി ജോര്‍ജിന് മുന്നില്‍ സിപിഎം വെച്ചിരുന്നു.

കെബി ഗണേഷ് കുമാര്‍

കെബി ഗണേഷ് കുമാര്‍

കെബി ഗണേഷ് കുമാര്‍ യുവാവിനെ തല്ലിയ കേസിലും പിസി ജോര്‍ജ്ജ് ഗണേഷ് കുമാറിന് അനുകൂല നിലപാടെടുത്തത് ഏവരേയും ഞെട്ടിച്ചിരുന്നു. കാലങ്ങളായി കടുത്ത ശത്രുതയില്‍ കഴിഞ്ഞു വരുന്ന നേതാക്കളാണ് കെബി ഗണേഷ് കുമാറും പിസി ജോര്‍ജും. എന്നാല്‍ എല്‍ഡിഎഫിലേക്കുള്ള വരിവിന്റെ ഭാഗമായിട്ടായിരുന്നു പിസി ജോര്‍ജിന്റെ ഈ നിലപാട് മാറ്റം.

ലയനം

ലയനം

പിസി ജോര്‍ജ് ഒറ്റക്കായ്ക്കിരിക്കില്ല ഇടത് മുന്നണിയിലേക്ക് എത്തുക എന്നാണ് സൂചന. നിലവില്‍ ഇടതുമുന്നണിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു കേരള കോണ്‍ഗ്രസുകള്‍ ലയിച്ച് ഒറ്റപ്പാര്‍ട്ടിയാകും അതിന്റെ ഭാഗമായിട്ടാകും പിസി ജോര്‍ജും ഇടത് പാളയത്തിലെത്തുക. സിപിഎം നിര്‍ദ്ദേശപ്രകാരമാണ് ഈ ലയന നീക്കം നടക്കുന്നതെന്ന് സമകാലിക മലയാളം റിപ്പോര്‍ട്ട് ചെയ്യുന്നു

ഇടതുമുന്നണി

ഇടതുമുന്നണി

നിലിവില്‍ മുന്നണിക്ക് അകത്തുള്ള സ്‌കറിയാ തോമസ് വിഭാഗം കേരള കോണ്‍ഗ്രസ്, മുന്നണിക്ക് പുറത്ത് നിന്ന് സഹകരിക്കുന്ന കേരള കോണ്‍ഗ്ര്‌സ് ബി, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നിവയക്ക് പുറമെ പിസി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ജനക്ഷവും ലയിച്ച് ഒറ്റപാര്‍ട്ടിയായിട്ടായിരിക്കും ഇടതുമുന്നണിയിലെത്തുക.

സിപിഎം സംസ്ഥാന സമിതി

സിപിഎം സംസ്ഥാന സമിതി

ജൂലൈ 19 മുതല്‍ 21 വരെ തിരുവനന്തപുരത്തു ചേരുന്ന സിപിഎം സംസ്ഥാന സമിതി, സെക്രട്ടറിയേറ്റ് യോഗങ്ങളിലെ പ്രധാന അജണ്ട മുന്നണി വിപുലീകരണം ആയിരിക്കും. ഈ യോഗങ്ങള്‍ക്ക് ശേഷം ഇടതുമുന്നണി ഏകോപന സമിതി യോഗം ചേര്‍ന്ന് തീരുമാനം ഔദ്യോഗികമായി അറിയിക്കും

ഘടക കക്ഷി

ഘടക കക്ഷി

ഇതിനോടകം ലയനം നടപ്പില്‍ വരുത്താനാണ് പാര്‍ട്ടികള്‍ക്ക് സിപിഎം നല്‍കിയ നിര്‍ദ്ദേശം. തങ്ങളെ ഘടകകക്ഷി ആക്കണമെന്ന് പുറത്ത് നിന്ന് പിന്തുണക്കുന്ന പാര്‍ട്ടികളെല്ലാം ഒരോ ഘട്ടത്തിലും സിപിഎമ്മിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചെറിയ പാര്‍ട്ടകളേയെല്ലാം അതേ വിധം ഘടക കക്ഷിയാക്കാനുള്ള അസൗകര്യം അതേപടി സിപിഎം അതത് പാര്‍ട്ടി നേതാക്കളെ അറിയിക്കുകയും ചെയ്തിരുന്നു.

ഒറ്റപാര്‍ട്ടി

ഒറ്റപാര്‍ട്ടി

ഇതിനൊരു പരിഹാര മാര്‍ഗ്ഗം എന്ന നിലയില്‍ ആയിരുന്നു ചെറിയ പാര്‍ട്ടികളോട് ലയിച്ച് ഒറ്റപാര്‍ട്ടിയാവുക എന്ന നിര്‍ദ്ദേശം സിപിഎം മുന്നോട്ട് വെച്ചത്. കെഎം മാണി യുഡിഎഫിലേക്ക് മടങ്ങിയതോടെ ശക്തമായ ഒരുകേരള കോണ്‍ഗ്രസ് കൂടെ വേണമെന്ന് സിപിഎമ്മും ആഗ്രിഹിക്കുന്നണ്ട്. മാണി യുഡിഎഫിലേക്ക് പോയത് പിസി ജോര്‍ജ്ജിനും തിരിച്ചടിയായി.

ക്യാബിനറ്റ് പദവി

ക്യാബിനറ്റ് പദവി

യുഡിഎഫ് പ്രവേശന സാധ്യതകള്‍ അടഞ്ഞ പിസി ജോര്‍ജ്ജിനെ എല്‍ഡിഎഫുമായി അടുപ്പിക്കാനുള്ള നീക്കങ്ങള്‍ക്ക് മധ്യസ്ഥത വഹിച്ചത് ആര്‍ ബാലകൃഷ്ണപ്പിള്ളയാണ്. ഇടതു മുന്നണിയിലെത്തുന്ന പിസി ജോര്‍ജ്ജിന് ബാലകൃഷ്ണപ്പിള്ളയുടേത് പോലെ ക്യാബിനറ്റ് പദവി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഐഎന്‍എല്ലിനെ

ഐഎന്‍എല്ലിനെ

ജെഡിയുവിന്റെ മുന്നണി പ്രവേശനവും ഇതോടൊപ്പം തന്നെ ഉണ്ടാവും. വര്‍ഷങ്ങളായി മുന്നണിക്ക് പുറത്ത് നിന്ന് സഹകരിക്കുന്നു ഐഎന്‍എല്ലിനെ ഇത്തവണ സിപിഎം പരിഗണിക്കാന്‍ സാധ്യതയുള്ളപ്പോള്‍ പിടിഎ റഹീമിന്റെ നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സിന് പുറത്ത് തന്നെ നില്‍ക്കാനാകും വിധി.

English summary
PC George stepping into LDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X