Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് നിരപരാധി... പിണറായി വിജയന്റെ പേര് സുനി പറഞ്ഞാല്‍ അറസ്റ്റ് ചെയ്യുമോയെന്ന് എംഎൽഎ...!

കോട്ടയം: നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തുന്നുവെന്ന കുറ്റാരോപിതനായ നടന്‍ ദിലീപ് ഒരു മാസത്തിലേറെയായി റിമാന്‍ഡില്‍ കഴിയുകയാണ്. ഹൈക്കോടതിയും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും നടനോട് ഇതുവരെ കനിഞ്ഞില്ല. ഹൈക്കോടതി പുതിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. അതിനിടെ ദിലീപ് ഈ കേസില്‍ നിരപരാധിയാണെന്ന് ഉറച്ച് വിശ്വസിക്കുന്ന ഒരാളുണ്ട്.

നിലപാട് മാറ്റമില്ലാതെ

നിലപാട് മാറ്റമില്ലാതെ

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിന് ശേഷം നടന് കട്ട സപ്പോര്‍ട്ടുമായി പിസി ജോര്‍ജ് എംഎല്‍എ രംഗത്തുണ്ട്. ദിലീപിന് പിന്തുണ നല്‍കുന്നതിന് വേണ്ടി ഇരയായ നടിയെ വ്യക്തിപരമായി അപമാനിക്കുന്ന തരത്തില്‍ സംസാരിക്കാന്‍ പോലും എംഎല്‍എ മടി കാണിച്ചില്ല. പിസിക്കെതിരെ നടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ്.

അപമാനിച്ചതിൽ ഖേദമില്ലേ

അപമാനിച്ചതിൽ ഖേദമില്ലേ

വനിതാ കമ്മീഷന്‍ നടിക്കെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ പിസി ജോര്‍ജിനെതിരെ കേസെടുത്തു കഴിഞ്ഞു. എന്നാലിത് കൊണ്ടൊന്നും പിസി ജോര്‍ജ് മര്യാദ പഠിക്കുന്ന ലക്ഷണമില്ല. നടിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു എന്നാണ് പിസി ജോര്‍ജിന്റെ നിലപാട്.

പരാതിയെ ഭയപ്പെടുന്നില്ല

പരാതിയെ ഭയപ്പെടുന്നില്ല

നടി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെ താന്‍ ഭയപ്പെടുന്നില്ല എന്നാണ് പിസി ജോര്‍ജ് കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയിരിക്കുന്നത്. നടി പരാതി നല്‍കിയതോടെ കേസില്‍ ദിലീപ് നിരപരാധിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും പിസി ജോര്‍ജ് പറഞ്ഞു.

അന്വേഷണം ശരിയല്ല

അന്വേഷണം ശരിയല്ല

കേസന്വേഷണം ശരിയായ ദിശയിലല്ലെന്നും പിസി ജോര്‍ജ് ആവര്‍ത്തിക്കുന്നു. പള്‍സര്‍ സുനി പറയുന്ന കാര്യങ്ങളെല്ലാം വിശ്വസിക്കേണ്ട കാര്യമില്ല. പിണറായി വിജയന്റെ പേരാണ് പള്‍സര്‍ സുനി പറയുന്നതെങ്കില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമോ എന്നും പിസി ജോര്‍ജ് ചോദിക്കുന്നു.

നടി ആരെന്നറിയില്ല

നടി ആരെന്നറിയില്ല

ആക്രമണത്തിന് ഇരയായ നടി ആരെന്ന് തനിക്ക് അറിയില്ലെന്നും പിസി ജോര്‍ജ് പറയുന്നു. തനിക്ക് അറിയുന്നത് പോലീസ് പറഞ്ഞ ഇരയെ മാത്രമാണ്. ആക്രമിക്കപ്പെട്ട നടി ആരെന്ന് അറിയാതെ അവരെക്കുറിച്ച് ആക്ഷേപം ഉന്നയിക്കുന്നത് എങ്ങനെയാണെന്നും പിസി ജോര്‍ജ് ചോദിക്കുന്നു.

അറിഞ്ഞാൽ പറയാം

അറിഞ്ഞാൽ പറയാം

ഇര ആരെന്ന് അറിഞ്ഞു കഴിഞ്ഞാല്‍ നടിയെക്കുറിച്ച് പറയാമെന്നും പിസി ജോര്‍ജ് പറഞ്ഞു. സിനിമാ രംഗത്തുള്ള ആരെങ്കിലും നടിയെ ആക്രമിച്ചതിലുണ്ടെങ്കില്‍ അവരെ കസ്റ്റഡിയിലെടുത്ത് പരാമവധി ശിക്ഷ നല്‍കണം എന്നാണ് തന്റെ ആഗ്രഹമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

നാട് കടത്താനാവില്ല

നാട് കടത്താനാവില്ല

ഒരു നിരപരാധിയെ കുറ്റവാളിയാക്കിയതിന് എതിരെ പറഞ്ഞതിന്റെ പേരില്‍ തന്നെ ആക്രമിച്ച് നാട് കടത്താമെന്ന് കരുതുന്നുണ്ടെങ്കില്‍ അതങ്ങ് മനസ്സില്‍ വെച്ചാല്‍ മതിയെന്നും കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പിസി ജോര്‍ജ് വെല്ലുവിളിച്ചു. പലകുറി തോറ്റവരെ അല്ല വനിതാ കമ്മീഷന്‍ സ്ഥാനത്ത് ഇരുത്തേണ്ടതെന്നും പിസി ജോര്‍ജ് ആക്ഷേപിച്ചു.

തുടർച്ചയായി അപമാനം

തുടർച്ചയായി അപമാനം

പിസി ജോര്‍ജ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ചാനല്‍ ചര്‍ച്ചകളിലും വാര്‍ത്താ സമ്മേളനങ്ങളിലും അഭിമുഖങ്ങളിലുമെല്ലാം നടിയെ അപമാനിക്കുന്ന തരത്തില്‍ തുടര്‍ച്ചയായി പ്രസ്താവനകള്‍ നടത്തിയിരുന്നു. ക്രൂരമായി ആക്രമിക്കപ്പെട്ടുവെങ്കില്‍ പിന്നെങ്ങനെ പിറ്റേന്ന് പോയി സിനിമയില്‍ അഭിനയിക്കാന്‍ പറ്റി എന്നായിരുന്നു പിസി ജോര്‍ജ് ആവര്‍ത്തിച്ച് ചോദിച്ചത്.

മുഖ്യമന്ത്രിക്ക് കത്ത്

മുഖ്യമന്ത്രിക്ക് കത്ത്

പിസി ജോര്‍ജ് അടക്കമുള്ളവര്‍ നടത്തുന്ന അപവാദ പ്രചാരണങ്ങള്‍ക്കെതിരെയാണ് കഴിഞ്ഞ ദിവസം നടി മുഖ്യമന്ത്രിക്ക് വിശദമായ കത്ത് അയച്ചത്. പിസി ജോര്‍ജിനെ പോലുള്ളവര്‍ ഉണ്ടാക്കുന്ന പൊതുബോധം എങ്ങനെ പൊതുസമ്മിതിയായി മാറുന്നുവെന്നും സ്ത്രീത്വത്തിന് നേരെ അതെങ്ങനെ ഉപയോഗിക്കപ്പെടുന്നുവെന്നും പരാതിയില്‍ നടി ചൂണ്ടിക്കാട്ടുന്നു

 ആത്മഹത്യ ചെയ്യണം എന്നാണോ

ആത്മഹത്യ ചെയ്യണം എന്നാണോ

താന്‍ ആത്മഹത്യ ചെയ്യണം എന്നാണോ പിസി ജോര്‍ജിനെ പോലുള്ളവര്‍ കരുതുന്നത് എന്നും നടി ചോദിക്കുന്നു. പിസി ജോര്‍ജ് പറഞ്ഞത് പോലെ പിറ്റേന്നല്ല, പത്ത് ദിവസത്തോളം വീട്ടില്‍ അടച്ചിരുന്ന ശേഷം സുഹൃത്തുക്കളുടെ പിന്തുണകൊണ്ടാണ് താന്‍ ജോലി ചെയ്യാന്‍ ചെല്ലുന്നതെന്നും നടി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+