മരുമകളോട് പറഞ്ഞ വാക്കു പാലിച്ചു;പിസി വലി നിര്‍ത്തി
തിരുവനന്തപുരം: മരുമകള്‍ പാര്‍വ്വതിയ്ക്ക് കൊടുത്ത വാക്ക് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് പാലിച്ചു. കൈരളി ടിവിയിലെ ജെബി ജങ്ഷന്‍ എന്ന പരിപാടിയില്‍ പറഞ്ഞ വാക്കുപാലിച്ചുകൊണ്ട് പിസി ജോര്‍ജ്ജ് പുകവലി നിര്‍ത്തി.
ജോണ്‍ ബ്രിട്ടാസ് അവാതരകനായ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് മകന്റെ ഭാര്യയായ പാര്‍വ്വതി പിസി ജോര്‍ജ്ജിനോട് പുകവലി നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. പാര്‍വ്വതിയുടെ വാക്കുകള്‍ ഏറ്റുപിടിച്ച് ബ്രിട്ടാസ് ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിയ്ക്കുകയും പുകവലി നിര്‍ത്തുമെന്ന് ജോര്‍ജ്ജ് വാക്കുപറയുന്നേടത്തേയ്ക്ക് സംസാരം എത്തിയ്ക്കുകയുമായിരുന്നു. സെപ്റ്റംബര്‍ 30ന് ശേഷം പുകവലിയ്ക്കുന്ന തന്നെ ആര്‍ക്കും കാണാന്‍ കഴിയില്ലെന്നായിരുന്നു ജോര്‍ജ്ജ് പറഞ്ഞത്.

കഴിഞ്ഞ 25 വര്‍ഷമായി തുടരുന്ന ദുശ്ശീലത്തിനാണ് ഇപ്പോള്‍ പിസി ജോര്‍ജ്ജ് പൂര്‍ണവിരാമമിട്ടിരിക്കുന്നത്. മരുമകള്‍ക്ക് കൊടുത്ത ഉറപ്പ് സമൂഹത്തിന് കൊടുത്ത ഉറപ്പാണെന്നും അതിന് വിലകല്‍പ്പിച്ച് താന്‍ പുകവലി നിര്‍ത്തിയെന്നും ജോര്‍ജ്ജ് തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്.
പരിപാടിയില്‍ പറഞ്ഞതുപോലെതന്നെ സെപ്റ്റംബര്‍ മുപ്പതോടെ ജോര്‍ജ്ജ് വലി നിര്‍ത്തുകയായിരുന്നു. 1975ല്‍ തന്റെ ഇരുപത്തനാലാമത്തെ വയസിലാണ് ജോര്‍ജ്ജ് പുകവലിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ അറുപതാമത്തെ വയസില്‍ നില്‍ക്കുമ്പോളാണ് ഈ ശീലം അദ്ദേഹം നിര്‍ത്തുന്നത്. ഇതിന് മുമ്പ് 2011ല്‍ പുകവലി നിര്‍ത്തിയതായി പിസിപ്രഖ്യാപിച്ചിരുന്നു. പക്ഷേ പതിവ് പോലെ വലി വീണ്ടും തുടങ്ങുകയും ചെയ്തു. ചെയിന്‍ സ്‌മോക്കറായ പിസി ദിവസം അമ്പതിലേറെ സിഗരറ്റുകളാണേ്രത വലിച്ചിരുന്നത്.












Click it and Unblock the Notifications