പ്രതിപക്ഷ പ്രക്ഷോഭത്തിന് പിസി ജോര്‍ജിന്റെ രഹസ്യ പിന്തുണ; പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തില്ല
തിരുവനന്തപുരം: ബജറ്റ് അവതരിപ്പിക്കാനെത്തുന്ന കെ എം മാണിക്കെതിരെ നിയമസഭയ്ക്കകത്തും പുറത്തും പ്രതിഷേധമുയര്ത്തുന്നവര്ക്ക് കേരളകോണ്‍ഗ്രസ് (എം) നേതാവും ചീഫ് വിപ്പുമായ പി.സി ജോര്‍ജ് രഹസ്യ പിന്തുണ അറിയിച്ചതായി റിപ്പോര്‍ട്ട്. പ്രതിഷേധം നടത്തുന്നവരെ കണ്ട് സംസാരിക്കാന്‍ സമയം കണ്ടെത്തിയ പിസി ജോര്‍ജ് കേരളകോണ്‍ഗ്രസ് (എം) പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്നും വിട്ടുനിന്നു.
ബജറ്റിന് മുന്നോടിയായി നിയമസഭാ കോംപ്ലക്സില്‍ ചേര്‍ന്ന യോഗത്തിലാണ് തൊട്ടടുത്തുണ്ടായിട്ടും പിസി ജോര്‍ജ് വിട്ടുനിന്നത്. കെ എം മാണി ബജറ്റ് അവതരിപ്പിക്കരുതെന്ന് പിസി ജോര്‍ജ് നേരത്തെ പരസ്യമായി വ്യക്തമാക്കിയിരുന്നു. ചോരപ്പുഴ നീന്തിക്കയറാന്‍ തനിക്കാവില്ലെന്നും മാണി ബജറ്റ് അവതരണത്തില്‍ നിന്നും വിട്ടു നില്‍ക്കണമെന്നുമായിരുന്നു ജോര്‍ജിന്റെ ആവശ്യം.

പാര്‍ട്ടിക്കെതിരെ പല അവസരങ്ങളിലും ജോര്‍ജ് ഒളിഞ്ഞും തെളിഞ്ഞും പോരാട്ടം നടത്തുകയാണ്. മാണി പുറത്തായാല്‍ ജോസ് കെ മാണിയെ മന്ത്രിയാക്കില്ലെന്നു പറഞ്ഞും ജോര്‍ജ് വിവാദമുണ്ടാക്കി. ബാലകൃഷ്ണപിള്ള യുഡിഎഫില്‍ നിന്നും പുറത്തായ സാഹചര്യത്തില്‍ ജോസഫ് ഗ്രൂപ്പിനെ അടര്‍ത്തിമാറ്റി പിസി ജോര്‍ജ് എല്‍ഡിഎഫിലേക്ക് പോകുമെന്ന അഭ്യൂഹവും പടരുന്നുണ്ട്.
അതിനിടെ, നിയമസഭയ്ക്ക് അകത്തും പുറത്തും വന്‍ പ്രതിഷേധം ഉയര്‍ത്തുമെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ചതോടെ മാണി ബജറ്റ് അവതരിപ്പിക്കാതെ സഭയുടെ മേശപ്പുറത്ത് വച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. രമേശ് ചെന്നിത്തല അടക്കമുള്ള ഭരണപക്ഷ നേതാക്കള്‍ ഇടതുപക്ഷവുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയതായും അനൗദ്യോഗിക വിവരം പുറത്തുവന്നു.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍












Click it and Unblock the Notifications