ബിയറും വൈനും വേണമെന്ന് പിസി ജോര്‍ജ്ജ്
കോട്ടയം: സമ്പൂര്‍ണ മദ്യ നിരോധനത്തിന് കേരളത്തിലെ എല്ലാ രാഷ്ട്രീയക്കാരും തത്വത്തില്‍ അനുകൂലമാണെന്നാണ് വപ്പ്. അതുകൊണ്ട് തന്നെ കേരള കോണ്‍ഗ്രസിന്റെ മാണിസാറിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും തത്വത്തിലുള്ള അഭിപ്രായം അത് തന്നെ. പക്ഷേ പ്രായോഗികമായി പറയുമ്പോള്‍ അല്പം എതിരഭിപ്രായം ഉണ്ട് താനും....
എന്തായാലും ഇക്കാര്യത്തില്‍ പിസി ജോര്‍ജ്ജ് തന്റെ അഭിപ്രായം തുറന്ന് പറഞ്ഞു. ബാറുകള്‍ അടപ്പിച്ചാലും ബിയര്‍-വൈന്‍ പാര്‍ലറുകള്‍ തുറക്കണം എന്നാണ് സര്‍ക്കാര്‍ ചീഫ് വിപ്പിന്റെ അഭിപ്രായം.

കോണ്‍ഗ്രസ് പാര്‍ട്ടിയിലും ഭരണത്തിലും ഉള്ള തര്‍ക്കങ്ങളാണ് മദ്യ നയം ഇങ്ങനെയാകാന്‍ കാരണം എന്നാണ് പിസി ജോര്‍ജ്ജ് പറയുന്നത്. മദ്യ നയത്തിന്റെ ഭാഗമായി പൂട്ടുന്ന ബാറുകള്‍ക്ക് ബിയര്‍-വൈന്‍ പാര്‍ലര്‍ ലൈസന്‍സ് നല്കുന്നതില് തെറ്റില്ലെന്നാണ് തന്റെ അഭിപ്രായമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.
തന്റെ സ്ഥിരം അഭിപ്രായ പ്രകടനം പോലെ അല്ല ഇതെന്നാണ് ജോര്‍ജ്ജ് നല്കുന്ന സൂചന. പാര്‍ട്ടി ചെയര്മാന് കെഎം മാണിയോടും വര്‍ക്കിങ് ചെയര്മാന് പിസി ജോര്‍ജ്ജിനോടും സംസാരിച്ചപ്പോള്‍ അവര്‍ തന്റെ അഭിപ്രായത്തോട് യോജിച്ചതായി ജോര്‍ജ്ജ് പറയുന്നുണ്ട്. അതുകൊണ്ട് തന്നെ തന്റെ പാര്‍ട്ടിയുടേയും അഭിപ്രായം ഇതുതന്നെയായിരിക്കും എന്നദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
എന്നാല്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന് ഇതിനും എതിരാണ്. ഇനി പുതിയ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് കൊടുക്കരുതെന്നാണ് സുധീരന് പറയുന്നത്. ഈ വിഷയത്തില്‍ എക്സൈസ് മന്ത്രി കെ ബാബുവും വിഎം സുധീരനും കൊമ്പുകോര്‍ക്കുകയും ചെയ്തിരുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications