കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിയറും വൈനും വേണമെന്ന് പിസി ജോര്‍ജ്ജ്

  • By Soorya Chandran
Google Oneindia Malayalam News

കോട്ടയം: സമ്പൂര്‍ണ മദ്യ നിരോധനത്തിന് കേരളത്തിലെ എല്ലാ രാഷ്ട്രീയക്കാരും തത്വത്തില്‍ അനുകൂലമാണെന്നാണ് വപ്പ്. അതുകൊണ്ട് തന്നെ കേരള കോണ്‍ഗ്രസിന്റെ മാണിസാറിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും തത്വത്തിലുള്ള അഭിപ്രായം അത് തന്നെ. പക്ഷേ പ്രായോഗികമായി പറയുമ്പോള്‍ അല്‍പം എതിരഭിപ്രായം ഉണ്ട് താനും....

എന്തായാലും ഇക്കാര്യത്തില്‍ പിസി ജോര്‍ജ്ജ് തന്റെ അഭിപ്രായം തുറന്ന് പറഞ്ഞു. ബാറുകള്‍ അടപ്പിച്ചാലും ബിയര്‍-വൈന്‍ പാര്‍ലറുകള്‍ തുറക്കണം എന്നാണ് സര്‍ക്കാര്‍ ചീഫ് വിപ്പിന്റെ അഭിപ്രായം.

PC George

കോണ്‍ഗ്രസ് പാര്‍ട്ടിയിലും ഭരണത്തിലും ഉള്ള തര്‍ക്കങ്ങളാണ് മദ്യ നയം ഇങ്ങനെയാകാന്‍ കാരണം എന്നാണ് പിസി ജോര്‍ജ്ജ് പറയുന്നത്. മദ്യ നയത്തിന്റെ ഭാഗമായി പൂട്ടുന്ന ബാറുകള്‍ക്ക് ബിയര്‍-വൈന്‍ പാര്‍ലര്‍ ലൈസന്‍സ് നല്‍കുന്നതില്‍ തെറ്റില്ലെന്നാണ് തന്റെ അഭിപ്രായമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

തന്റെ സ്ഥിരം അഭിപ്രായ പ്രകടനം പോലെ അല്ല ഇതെന്നാണ് ജോര്‍ജ്ജ് നല്‍കുന്ന സൂചന. പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണിയോടും വര്‍ക്കിങ് ചെയര്‍മാന്‍ പിസി ജോര്‍ജ്ജിനോടും സംസാരിച്ചപ്പോള്‍ അവര്‍ തന്റെ അഭിപ്രായത്തോട് യോജിച്ചതായി ജോര്‍ജ്ജ് പറയുന്നുണ്ട്. അതുകൊണ്ട് തന്നെ തന്റെ പാര്‍ട്ടിയുടേയും അഭിപ്രായം ഇതുതന്നെയായിരിക്കും എന്നദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

എന്നാല്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ ഇതിനും എതിരാണ്. ഇനി പുതിയ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് കൊടുക്കരുതെന്നാണ് സുധീരന്‍ പറയുന്നത്. ഈ വിഷയത്തില്‍ എക്‌സൈസ് മന്ത്രി കെ ബാബുവും വിഎം സുധീരനും കൊമ്പുകോര്‍ക്കുകയും ചെയ്തിരുന്നു.

English summary
PC George supports Beer and Wine Parlours.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X