കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇല്ലാത്തത് പറഞ്ഞ് മുസ്ലീങ്ങളെ പറ്റിക്കുന്നു';സിഎഎയെ പിന്തുണയ്ക്കുന്നു, മലക്കംമറിഞ്ഞ് പിസി ജോര്‍ജ്ജ്

Google Oneindia Malayalam News

Recommended Video

cmsvideo
പൗരത്വ നിയമത്തില്‍ മലക്ക് മറിഞ്ഞ് പി.സി ജോര്‍ജ്

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി നിയമത്തില്‍ നിലപാടില്‍ മലക്കം മറഞ്ഞ് പൂഞ്ഞാര്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പിസി ജോര്‍ജ്ജ്. നിയമം കൊണ്ട് ആര്‍ക്കും പൗരത്വം നഷ്ടമാകാന്‍ പോകുന്നില്ലെന്നും ഇല്ലാത്തത് പറഞ്ഞ് എല്‍ഡിഎഫ് മുസ്ലീങ്ങളെ കബളിപ്പിക്കുകയാണെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. നിയമസഭയിലാണ് പിസി ജോര്‍ജ്ജ് നിയമത്തെ അനുകൂലിച്ച് സംസാരിച്ചത്.

pcgeorge

നേരത്തെ പൗരത്വ നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയപ്പോള്‍ പിന്തുണച്ച ആളായിരുന്നു പിസി ജോര്‍ജ്ജ്.
കുരങ്ങന്‍റെ കൈയ്യില്‍ പൂമാല കിട്ടിയ പോലെയാണ് ബിജെപിയുടെ കേന്ദ്ര ഭരണം. പ്രതീക്ഷിക്കാതെ കിട്ടിയ ഭരണം എന്ത് ചെയ്യണമെന്ന് അറിയാതെ പ്രധാനമന്ത്രിയും മറ്റ് ഭരണകക്ഷി മന്ത്രിമാരും വിമ്മിഷ്ടപെടുകയാണ്. കേന്ദ്രസര്‍ക്കാരിനെ വിറപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ സമരം നടത്തണമെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞിരുന്നു.

ബഹുസ്വരതയുടെ നാടാണ് നമ്മുടേത്. അതിനകത്തേക്ക് അപസ്വരം കടത്തിവിടുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയിലെ മുസ്ലീം സമുദായം അങ്ങനെ ഒഴിവാക്കപ്പെടേണ്ടതാണോ?സ്വാതന്ത്ര്യ സമരത്തിന് സംഭാവന ചെയ്തവരില്‍ കൂടുതല്‍ ശതമാനവും മുസ്ലീം സമുദായ അംഗങ്ങളാണ്. അവരെ ഒഴിവാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇന്ത്യ മോദിയുടേതോ അവരുടെ കൂട്ടാളികളുടേതോ അല്ല. മുസ്ലീം സമൂഹത്തെ ഒറ്റപ്പെടുത്തികൊണ്ടു നടത്തുന്ന നീക്കം അപലപനീയമാണെന്നും പിസി ജോര്‍ജ്ജ് പറഞ്ഞിരുന്നു.

ദില്ലിയില്‍ ആംആദ്മിക്ക് തിരിച്ചടി; പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നുദില്ലിയില്‍ ആംആദ്മിക്ക് തിരിച്ചടി; പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നു

കോണ്‍ഗ്രസിനും എന്‍സിപിക്കും ഞെട്ടല്‍; ബിജെപിയുമായുള്ള സഖ്യസാധ്യത തള്ളിക്കളയാനാവില്ലെന്ന് ഉദ്ധവ്കോണ്‍ഗ്രസിനും എന്‍സിപിക്കും ഞെട്ടല്‍; ബിജെപിയുമായുള്ള സഖ്യസാധ്യത തള്ളിക്കളയാനാവില്ലെന്ന് ഉദ്ധവ്

ബജറ്റില്‍ കേരളത്തിന്‍റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എന്ത് ചെയ്തു? വിമര്‍ശനംബജറ്റില്‍ കേരളത്തിന്‍റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എന്ത് ചെയ്തു? വിമര്‍ശനം

English summary
PC George supports CAA in assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X