കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർദിനാളിനെ എതിർക്കുന്നത് ചന്തകളായ വൈദികർ.. വേലയ്ക്ക് നിന്ന പുലയസ്ത്രീയിൽ ഉണ്ടായവനെന്ന് പിസി ജോർജ്!

Google Oneindia Malayalam News

കൊച്ചി: സീറോ മലബാര്‍ സഭ ഭൂമി വിവാദത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പിന്തുണച്ച് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് രംഗത്ത്. ഭൂമി വിവാദത്തില്‍ കര്‍ദിനാളിനെതിരെ നില്‍ക്കുന്ന വൈദികരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പിസി ജോര്‍ജിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. വിവാദത്തിന്റെ പേരില്‍ വിവാദമുണ്ടാകില്ലെന്ന് പറയുന്ന പിസി ജോര്‍ജ് ഒരു വൈദികനെ പുലയ സ്ത്രീയിലുണ്ടായവന്‍ എന്ന് അധിക്ഷേപിക്കുന്നുമുണ്ട്. കര്‍ദിനാളിന് എതിര്‍ ചേരിയില്‍ നില്‍ക്കുന്നത് എറണാകുളം അങ്കമാലി രൂപതയിലെ ചന്തകളായ കുറേ വൈദികരാണ് എന്ന് പിസി ജോര്‍ജ് പറയുന്നു.

അക്കൂട്ടത്തിലെ ഒരു വൈദികന് അങ്കമാലിയിലെ ഏറ്റവും പ്രമുഖമായ കുടുംബത്തിന്റെ പേരാണ്. ചന്തയായ ഇവനെങ്ങനെയാണ് ഈ കുടുംബത്തിലെ മാന്യനാകുന്നതെന്ന് താന്‍ അന്വേഷിച്ചപ്പോഴാണ് അവിടെ വേലയ്ക്ക് നിന്ന പുലയ സ്ത്രീയില്‍ ഉണ്ടായവനാണ് എന്നറിഞ്ഞതെന്നും പിസി ജോര്‍ജ് അധിക്ഷേപിക്കുന്നു. ഇവരുടെയൊന്നും കുര്‍ബാനയ്ക്ക് പോലും ക്രിസ്ത്യാനികളെ കിട്ടാതാകുമെന്നും പിസി ജോര്‍ജ് വീഡിയോയില്‍ പറയുന്നു.

pc

മാന്യന്മാരെ മാത്രമാണ് പണ്ടു കാലത്ത് വൈദികരായി തെരഞ്ഞെടുത്തിരുന്നത്. ഇപ്പോള്‍ ഏത് ചന്തയ്ക്കും വൈദികനാകാം എന്ന സ്ഥിതി വന്നിരിക്കുന്നുവെന്ന് പിസി ജോര്‍ജ് പറയുന്നു. ഇവനൊക്കെ പത്ത് ചക്രം കാണുമ്പോള്‍ ഹാലിളകുകയാണ്. കര്‍ദിനാളിനെതിരെ അഞ്ച് ലക്ഷം രൂപ ഫീസ് നല്‍കി വക്കീലിനെ വെയ്ക്കാന്‍ എവിടെ നിന്നാണ് ഈ വൈദികന് പണമെന്ന് പിസി ജോര്‍ജ് ചോദിക്കുന്നു. കര്‍ദിനാളിനെതിരെ നടക്കുന്ന ഈ നീക്കത്തിന് പിന്നില്‍ സമ്പന്നരുണ്ട്. ഇതിനെതിരെ മനസാക്ഷിയുള്ള വിശ്വാസികള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും പിസി ജോര്‍ജ് വീഡിയോയില്‍ ആവശ്യപ്പെടുന്നു. ദളിതരെ അപമാനിക്കുന്ന തരത്തില്‍ ഒരു എംഎല്‍എ സംസാരച്ചതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

വീപ്പയ്ക്കുള്ളിലെ കൊലപാതകത്തിന്റെ ചുരുളഴിച്ചത് ഈ ഫോറൻസിക് സർജൻ.. ശകുന്തളയെ തിരിച്ചറിഞ്ഞതിങ്ങനെ..വീപ്പയ്ക്കുള്ളിലെ കൊലപാതകത്തിന്റെ ചുരുളഴിച്ചത് ഈ ഫോറൻസിക് സർജൻ.. ശകുന്തളയെ തിരിച്ചറിഞ്ഞതിങ്ങനെ..

പാക് യുവതിയേയും ദുബായ് യാത്രയേയും കൂട്ടിക്കുഴച്ചിരിക്കുന്നു.. ലക്ഷ്യം തന്നെ തകർക്കൽ.. ഷമി വീണ്ടും!പാക് യുവതിയേയും ദുബായ് യാത്രയേയും കൂട്ടിക്കുഴച്ചിരിക്കുന്നു.. ലക്ഷ്യം തന്നെ തകർക്കൽ.. ഷമി വീണ്ടും!

English summary
PC George MLA supports Cardinal Alancherry in land controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X