കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിക്കെതിരെ പിസി ജോർജ് വീണ്ടും.. ഗോവയിലെ 6 മണിക്കൂർ യാത്രയിൽ പീഡിപ്പിച്ച് ഫോട്ടോ എടുത്താൽ പോരേ എന്ന്

  • By Anamika
Google Oneindia Malayalam News

പത്തനംതിട്ട: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമായതാണ് പിസി ജോര്‍ജ് എംഎല്‍എയുടെ വാക്കുകള്‍. ദിലീപിനെ പിന്തുണയ്ക്കുന്നതിന് വേണ്ടി ആക്രമണത്തിന് ഇരയായ നടിയെ പിസി ജോര്‍ജ് പല തവണ അപമാനിക്കുകയുണ്ടായി. വനിതാ കമ്മീഷന്‍ കേസെടുത്തിട്ടുണ്ടെങ്കിലും പിസി ജോര്‍ജ് നിര്‍ത്താന്‍ ഭാവമില്ല. പത്തനംതിട്ടയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലും നടിക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തുകയുണ്ടായി പിസി ജോര്‍ജ് എംഎല്‍എ.

ദിലീപിനെതിരെ വികാരം സൃഷ്ടിക്കാൻ സംഘടിത ലോബിയിങ് നടന്നു!! ഗുരുതര ആരോപണങ്ങളുമായി സെബാസ്റ്റ്യൻ പോൾദിലീപിനെതിരെ വികാരം സൃഷ്ടിക്കാൻ സംഘടിത ലോബിയിങ് നടന്നു!! ഗുരുതര ആരോപണങ്ങളുമായി സെബാസ്റ്റ്യൻ പോൾ

ദിലീപിനെ അമ്മ പുറത്താക്കിയിട്ടില്ലെന്ന്!! ഉത്തരവ് കൈപ്പറ്റിയിട്ടില്ല.. അന്ന് മമ്മൂട്ടി പറഞ്ഞതോ?

സുനി പറഞ്ഞത് അനുസരിച്ച് പോലീസ്

സുനി പറഞ്ഞത് അനുസരിച്ച് പോലീസ്

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രമുഖനായ ഒരു നടനെ പിടിച്ച് പോലീസ് ജയിലിലിട്ടു. 85ാമത്തെ ദിവസമാണ് കോടതി ജാമ്യം കൊടുത്തത്. സിനിമാ നടിയെ പീഡിപ്പിച്ച പള്‍സര്‍ സുനി പറഞ്ഞത് അനുസരിച്ചാണ് ദിലീപിനെ പിടിച്ച് ജയിലിലിട്ടത് എന്ന് പിസി ജോര്‍ജ് പറയുന്നു.

പോലീസ് പറഞ്ഞ ക്വട്ടേഷൻ കഥ

പോലീസ് പറഞ്ഞ ക്വട്ടേഷൻ കഥ

നാല് വര്‍ഷം മുന്‍പ് നടിയെ പീഡിപ്പിക്കാന്‍ ദിലീപ് ക്വട്ടേഷന്‍ കൊടുത്തുവെന്നാണ് പോലീസ് പറയുന്നത്. ഒരു വര്‍ഷം മുന്‍പ് പള്‍സര്‍ സുനി ഓടിച്ച കാറില്‍ ഗോവയിലൂടെ ആറ് മണിക്കൂര്‍ യാത്ര ചെയ്തുവെന്ന് നടി തന്നെ പറഞ്ഞിട്ടുണ്ട് എന്ന് പിസി ജോര്‍ജ് പറയുന്നു.

അന്ന് പീഡിപ്പിക്കാമായിരുന്നില്ലേ

അന്ന് പീഡിപ്പിക്കാമായിരുന്നില്ലേ

നാല് മണിക്കൂര്‍ വനത്തിലൂടെ ആയിരുന്നു യാത്ര. ആ സമയത്ത് പീഡിപ്പിച്ച് ഫോട്ടോ എടുത്താല്‍ പോരേ എന്നാണ് പിസി ജോര്‍ജ് ചോദിച്ചത്. ക്വട്ടേഷന്‍ കൊടുത്തെന്ന് പറയുന്ന നാല് വര്‍ഷത്തിന് ഇടെയാണ് അത്. ആ സമയത്ത് ഇപ്പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ ചെയ്ത് ഫോട്ടോ എടുക്കാമായിരുന്നല്ലോ എന്ന് പറയാനും പിസി മടിച്ചില്ല.

പോലീസിന് പരിഹാസം

പോലീസിന് പരിഹാസം

ക്വട്ടേഷന്‍ കൊടുത്തപ്പോള്‍ അങ്കമാലി, നെടുമ്പാശേരി വഴി കാറില്‍ കറങ്ങി പീഡിപ്പിക്കണം എന്ന് പറഞ്ഞിരുന്നോ എന്നും പിസി ജോര്‍ജ് ചോദിച്ചു. പള്‍സര്‍ സുനിയില്‍ നിന്നും വിഐപി ആരെന്ന് വീഴുന്നത് കേള്‍ക്കാന്‍ കാത്തിരിക്കുകയായിരുന്നു ബി സന്ധ്യയും എവി ജോര്‍ജുമെന്നും പിസി ജോര്‍ജ് പരിഹസിച്ചു.

പോലീസിന്റെ റൗഡിത്തരം

പോലീസിന്റെ റൗഡിത്തരം

പോലീസ് നികൃഷ്ടമായിട്ടാണ് ദിലീപിനോട് പെരുമാറിയത്. വിഐപി ആരെന്ന് പള്‍സര്‍ സുനിയെക്കൊണ്ട് പറയിപ്പിക്കാന്‍ പോലീസിന് കഴിയണമായിരുന്നു. ദിലീപിനെ പിടിച്ച് ജയിലില്‍ ഇട്ടതിലൂടെ പോലീസിന്റെ റൗഡിത്തരം മാത്രമാണ് കാണിച്ചതെന്ന് നേരത്തെ പിസി ജോര്‍ജ് പറഞ്ഞിരുന്നു.

പോലീസിന്റെ ഊളത്തരം

പോലീസിന്റെ ഊളത്തരം

ഒരു നിരപരാധിയെ പിടികൂടിയത് പോലീസിന്റെ ഊളത്തരമാണ്. ഇവര്‍ക്ക് കൂട്ടായി മാധ്യമപ്രവര്‍ത്തനം കൂടി ആയപ്പോള്‍ പിന്നെ എന്ത് പറയാനാണ് എന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു. ദിലീപിനെ അപമാനിച്ചവര്‍ മുഴുവന്‍ അപമാനിതരാവും.

ഒന്നും തെളിയാന്‍ പോകുന്നില്ല

ഒന്നും തെളിയാന്‍ പോകുന്നില്ല

ദിലീപിനെ പിടിച്ച് കുറേ ദിവസം ജാമ്യം കിട്ടാതെ ജയിലിലടച്ച് എന്നല്ലാതെ ഈ കേസില്‍ ദിലീപിനെതിരെ ഒന്നും തെളിയാന്‍ പോകുന്നില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. ഈ രാജ്യത്ത് നിയമം ഉണ്ടെങ്കില്‍ താന്‍ പറഞ്ഞതാണ് സംഭവിക്കാന്‍ പോകുന്നത്.

ദിലീപ് ഈ കേസില്‍ നിരപരാധി

ദിലീപ് ഈ കേസില്‍ നിരപരാധി

ദിലീപിനോട് തനിക്ക് ഒരു ബന്ധവുമില്ല. ഒരു നല്ല കലാകാരന്‍ എന്ന നിലയ്ക്ക് മാത്രമാണ് ദിലീപിനോടുള്ള ഇഷ്ടം. ദിലീപ് ഈ കേസില്‍ നിരപരാധിയാണ് എന്ന് തന്നെയാണ് താന്‍ വിശ്വസിക്കുന്നത് എന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു.

കേരള പോലീസ് ഉത്തരം പറയേണ്ടി വരും

കേരള പോലീസ് ഉത്തരം പറയേണ്ടി വരും

ദിലീപിന് ജാമ്യം കൊടുത്തിരുന്നില്ല എങ്കില്‍ പൊതുജനത്തിന് കോടതിയെക്കുറിച്ച് അവമതിപ്പ് ഉണ്ടാകുമായിരുന്നു. ദിലീപിനെ ഇത്രയും നാള്‍ പീഡിപ്പിച്ചതിന് കേരള പോലീസ് ഉത്തരം പറയേണ്ടി വരുമെന്നും പിസി ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നു.

നേരത്തെ തന്നെ ജാമ്യം ലഭിച്ചേനെ

നേരത്തെ തന്നെ ജാമ്യം ലഭിച്ചേനെ

സെഷന്‍സ് കോടതിയില്‍ പോയിരുന്നുവെങ്കില്‍ ദിലീപിന് നേരത്തെ തന്നെ ജാമ്യം ലഭിച്ചേനെ. കോടതിയില്‍ പോലീസ് പല വൃത്തികേടുകളുമാണ് പറഞ്ഞിരിക്കുന്നത്. 16 കേസുകളില്‍ പ്രതിയും 3 സിനിമാ നടിമാരെ ആക്രമിക്കുകയോ, ആക്രമിക്കാന്‍ ശ്രമിക്കുകയോ ചെയ്ത സുനിയുടെ വാക്കുകള്‍ കേട്ടാണ് പോലീസ് അന്വേഷണമെന്നും പിസി ആരോപിക്കുകയുണ്ടായി.

English summary
PC George MLA supports Dileep and criticise Police in Actress case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X