'ഉമ്മന്‍ ചാണ്ടി കരുണാകരനെ പണിതു, അതിപ്പോള്‍ തിരിച്ചുകിട്ടി'
തിരുവനന്തപുരം: പാമോലിന്‍ അഴിമതി കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് യാതൊരു പങ്കുമില്ലെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ്. ഇക്കാര്യം തനിക്ക് നന്നായിട്ടറിയാമെന്നും പിസി ജോര്‍ജ്ജ് പറയുന്നു.
വിഎസ് അച്യുതാനന്ദന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഇപ്പോള്‍ പറഞ്ഞ കാര്യങ്ങളെ ഒരു തമാശയായി കണ്ടാല്‍ മതിയെന്നാണ് ജോര്‍ജ്ജിന്റെ അഭിപ്രായം. ഉമ്മന്‍ ചാണ്ടിയെ കേസില്‍ പ്രതിയാക്കാനാവില്ലെന്നും ജോര്‍ജ്ജ് പറയുന്നു.

പക്ഷേ ഉമ്മന്‍ ചാണ്ടി മുമ്പ് ചെയ്ത ഒരു കാര്യത്തിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും ജോര്‍ജ്ജ് പറയുന്നുണ്ട്. പണ്ട് പാമോലിന്‍ അഴിമതി കേസ് വന്നപ്പോള്‍ അതിന്റെ വിവരങ്ങള്‍ പുറത്തേക്ക് ചോര്‍ത്തിയത് ഉമ്മന്‍ ചാണ്ടിയാണെന്നാണ് ജോര്‍ജ്ജ് പറഞ്ഞ് വരുന്നത്.
മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെ കുടുക്കാനായിരുന്നു ഇതത്രെ. ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി കരുണാകരനെ എങ്ങനെയെങ്കിലും ഒതുക്കാന്‍ നോക്കുമ്പോഴായിരുന്നു പാമോലിന്റെ വിവരങ്ങള്‍ ഉമ്മന്‍ ചാണ്ടി പ്രതിപക്ഷത്തിന് നല്‍കിയതെന്നാണ് ജോര്‍ജ്ജ് പറഞ്ഞത്.
ഇങ്ങനെയൊക്കെയാണങ്കിലും പാമോലിന്‍ കേസില്‍ ഉമ്മന്‍ ചാണ്ടി ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പിസി ജോര്‍ജ്ജ് ആവര്‍ത്തിക്കുന്നു. എന്തായാലും കോണ്‍ഗ്രസിലെ പഴയ ഐ വിഭാഗത്തിന് അടിക്കാന്‍ കൊടുത്ത നല്ല ഒരു വടിയായിപ്പോയി പിസി ജോര്‍ജ്ജിന്റെ ഇപ്പോഴത്തെ പ്രതികരണം എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications