പിസി ജോര്‍ജ് പൂഞ്ഞാര്‍ വിടുന്നു; ലോക്സഭയിലേക്ക് മല്‍സരിച്ചേക്കും, ബിജെപിയുമായി ചര്‍ച്ച
കോട്ടയം: പിസി ജോര്‍ജ് എന്നാല്‍ പൂഞ്ഞാര്‍ നിയമസഭാ മണ്ഡലത്തിന്റെ മുഖമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും പൂഞ്ഞാറില്‍ സജീവമാണ് അദ്ദേഹം. എന്നാല്‍ സമീപകാലത്ത് തുടര്‍ച്ചയായ ലഭിക്കുന്ന തിരിച്ചടികളിലൊന്നായിരുന്നു തിരഞ്ഞെടുപ്പ് തോല്‍വി. വര്‍ഗീയ പരാമര്‍ശങ്ങളെ ചൊല്ലിയുള്ള കേസും മറ്റുമെല്ലാം വേറെ.
ഇനിയും പൂഞ്ഞാര്‍ മണ്ഡലത്തില്‍ മല്‍സരിക്കാന്‍ പിസി ജോര്‍ജ് തയ്യാറായേക്കില്ലെന്നാണ് പുതിയ വിവരം. അദ്ദേഹം പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ മല്‍സരിക്കാന്‍ നീക്കം നടത്തുന്നുണ്ട്. ബിജെപിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തുകഴിഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ...

ബിജെപിയുമായി വളരെ അടുത്താണ് പിസി ജോര്‍ജ് കഴിഞ്ഞ കുറച്ചുകാലമായി പ്രവര്‍ത്തിക്കുന്നത്. പിസി ജോര്‍ജിന്റെ വര്‍ഗീയ പരാമര്‍ശത്തെ തുടര്‍ന്ന് എറണാകുളത്ത് അറസ്റ്റിലായ വേളയില്‍ പോലീസ് സ്റ്റേഷനില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ വരെ എത്തിയിരുന്നു. മാത്രമല്ല, ബിജെപിക്ക് അനുകൂലമായി അദ്ദേഹം നിരവധി തവണ പ്രസ്താവനകള്‍ നടത്തുകയും ചെയ്തു.

നേരത്തെ യുഡിഎഫിനും എല്‍ഡിഎഫിനും എസ്ഡിപിഐക്കുമൊപ്പമെല്ലാം നിലയുറപ്പിച്ച നേതാവാണ് ജനപക്ഷം ചെയര്മാന് പിസി ജോര്‍ജ്. ഈ മൂന്ന് വിഭാഗങ്ങളും പല ഘട്ടങ്ങളിലായി അദ്ദേഹത്തെ കൈയ്യൊഴിഞ്ഞു. തുടര്‍ന്നാണ് ബിജെപിയുമായി പിസി ജോര്‍ജ് അടുത്തത്. കേരളത്തില്‍ തന്റെ സ്വാധീന മണ്ഡലം നഷ്ടമായതാണ് പിസി ജോര്‍ജിനെ മറ്റൊരു വഴിക്ക് ചിന്തിപ്പിക്കുന്നത്.

പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലാണ് പിസി ജോര്‍ജിന്റെ നോട്ടം. പൂഞ്ഞാറും ശബരിമലയിലുമെല്ലാം ഉള്‍പ്പെടുന്ന ഈ മണ്ഡലത്തില്‍ നിന്ന് ബിജെപിയുടെ പിന്തുണയുണ്ടെങ്കില്‍ ജയിക്കാമെന്ന് പിസി ജോര്‍ജ് കരുതുന്നു. തുടര്‍ന്നാണ് വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. കത്തോലിക്കാ സഭയുടെ പിന്തുണ ഉറപ്പാക്കിയാല്‍ പിസി ജോര്‍ജിന് വഴി എളുപ്പമാകും.

തിരുവല്ല, റാന്നി, കോന്നി, ആറന്മുള, അടൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങള്‍ക്ക് പുറമെ, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ് പത്തനംതിട്ട ലോക്സഭാ മണ്ഡലം. പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും പിസി ജോര്‍ജിന് വ്യക്തിപരമായി സ്വാധീനമുണ്ട്. പത്തനംതിട്ട ജില്ലയിലെ മണ്ഡലങ്ങളില്‍ എന്‍ഡിഎയുടെ പിന്തുണ ലഭിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമാകും.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനായിരുന്നു പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി. ആന്റോ ആന്റണിയാണ് ഇവിടെ ജയിച്ചതെങ്കിലും സുരേന്ദ്രന്റെ സാന്നിധ്യം ശക്തമായ ത്രികോണ മല്‍സരത്തിന് ഇടയാക്കിയിരുന്നു. വീണാ ജോര്‍ജിനും പിന്നിലായി 29 ശതമാനത്തോളം വോട്ട് സുരേന്ദ്രന് അന്ന് ലഭിച്ചിരുന്നു.

ക്രൈസ്തവ വോട്ടുകള്‍ ഉറപ്പിക്കാന്‍ സാധിച്ചാല്‍ പിസി ജോര്‍ജിന്റെ നീക്കം ഫലം കാണും. എന്നാല്‍ കേരള കോണ്‍ഗ്രസിന്റെ സാന്നിധ്യം പിസി ജോര്‍ജിന് ഭീഷണിയാണ്. കൂടാതെ വിവാദമായി നില്ക്കുന്ന ഒട്ടേറെ വിഷയങ്ങള്‍ മേഖലയില്‍ ഇപ്പോള്‍ സജീവമാണ്. ബഫര്‍സോണും ശബരിമലയും കെ റെയിലുമെല്ലാം ചര്‍ച്ചയാക്കി എടുക്കാനാണ് പിസി ജോര്‍ജിന്റെ നീക്കം.

ഇക്കാര്യത്തില്‍ ബിജെപിയുടെ തീരുമാനം അനുകൂലമാക്കി എടുക്കലാണ് പിസി ജോര്‍ജിന്റെ ആദ്യ കടമ്പ. ബിജെപിയുമായി അദ്ദേഹം ചര്‍ച്ച നടത്തിയിട്ടുണ്ട്. രാഷ്ട്രീയ സാഹചര്യം അനുകൂലമാണ് എന്നാണ് പിസി ജോര്‍ജിന്റെ വിലയിരുത്തല്‍. കേന്ദ്രത്തില്‍ ബിജെപിക്ക് തുടര്‍ ഭരണം പ്രതീക്ഷിക്കുന്നതിനാല്‍ പത്തനംതിട്ടയില്‍ നിന്ന് ജയിച്ചാല്‍ ജനപക്ഷത്തിനും ഗുണമാകുമെന്ന് പിസി ജോര്‍ജ് വിശ്വസിക്കുന്നു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications