ഒടുവില്‍ പിസി ജോര്‍ജ്ജും പറഞ്ഞല്ലോ..വിഎസിനെ മുഖ്യമന്ത്രിയാക്കാത്തത് നീതികേടെന്ന്
കോട്ടയം: വിഎസ് അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കാത്തത് നീതികേടെന്ന് പിസി ജോര്‍ജ്ജ്. ഇടത് പക്ഷത്തിന് വോട്ട് ചെയ്തവരോടുളള മാന്യമായ പരിഗണനയല്ലെ കാണിച്ചതെന്നും പിസി ജോര്‍ജ്ജ്. വിഎസ് മത്സരിച്ചില്ലായിരുന്നെങ്കില്‍ എല്‍ഡിഎഫിന്റെ ഗതി ഇതാകുമായിരുന്നില്ലെന്നും ജോര്‍ജ്ജ്.
വിഎസ് മുഖ്യമന്ത്രിയായാല്‍ തന്റെ പിന്തുണ എല്‍ഡിഎഫിന് നല്‍കുമെന്ന് ജോര്‍ജ്ജ് മുന്‍പ് പ്രഖ്യാപിച്ചിരുന്നു. 17 സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച പൂഞ്ഞാറില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി 27821 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പിസി ജോര്‍ജ്ജ് വിജയിച്ചത്.

സ്വതന്ത്രനായി മത്സരിച്ചാണ് ജോര്‍ജ്ജ് മൂന്ന് മുന്നണികളേയും പരാജയപ്പെടുത്തി മണ്ഡലത്തില്‍ വിജയക്കൊടി പാറിച്ചത്. പിണറായി വിജയന്‍ കേരള മുഖ്യമന്ത്രിയാകുമെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് വിഎസിനെ മുഖ്യമന്ത്രിയാക്കാത്ത് നീതികേടാണെന്ന് പിസി ജോര്‍ജ്ജ് പ്രതികരിച്ചത്.












Click it and Unblock the Notifications