Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒറ്റദിവസം കൊണ്ട് നിലപാട് മാറ്റി പിസി ജോർജ്! കീഴാറ്റൂരിലെ പ്രശ്നം ബൈപ്പാസ് അല്ലെന്ന് പിസി...

വയൽക്കിളികളുടെ സമരത്തിന് പിന്തുണ അർപ്പിച്ച് പിസി ജോർജ് എംഎൽഎ കഴിഞ്ഞദിവസം കീഴാറ്റൂർ സന്ദർശിച്ചിരുന്നു.

തിരുവനന്തപുരം: കീഴാറ്റൂരിലെ ബൈപ്പാസ് വിരുദ്ധ സമരത്തെ അനുകൂലിച്ചിരുന്ന പിസി ജോർജ് എംഎൽഎ ഒറ്റദിവസം കൊണ്ട് നിലപാട് മാറ്റി. കീഴാറ്റൂരിലെ പ്രശ്നം ബൈപ്പാസ് നിർമ്മാണമല്ലെന്നും, മറിച്ച് പ്രദേശം രണ്ടായി പകുത്ത് പോകുന്നതാണെന്നും അദ്ദേഹം തിങ്കളാഴ്ച നിയമസഭയിൽ പറഞ്ഞു. പ്രദേശത്ത് എലിവേറ്റഡ് ഹൈവേ നിർമ്മാണത്തിന്റെ സാദ്ധ്യത സർക്കാർ ആരായണമെന്നും പിസി ജോർജ് ആവശ്യപ്പെട്ടു.

വയൽക്കിളികളുടെ സമരത്തിന് പിന്തുണ അർപ്പിച്ച് പിസി ജോർജ് എംഎൽഎ കഴിഞ്ഞദിവസം കീഴാറ്റൂർ സന്ദർശിച്ചിരുന്നു. ബിജെപി, കോൺഗ്രസ് നേതാക്കളും പരിസ്ഥിതി പ്രവർത്തകരും പങ്കെടുത്ത പ്രകടനത്തിലും കൺവെൻഷനിലും പിസി പങ്കെടുക്കുകയും ചെയ്തു. കീഴാറ്റൂരിൽ വയൽ നികത്തി ബൈപ്പാസ് നിർമ്മിക്കുന്നതിനെതിരെയാണ് വയൽക്കിളികൾ സമരം ചെയ്യുന്നത്.

pcgeorge

എന്നാൽ, ഞായറാഴ്ച വയൽക്കിളികൾക്ക് പിന്തുണയർപ്പിച്ച പിസി ജോർജ് തിങ്കളാഴ്ചയാണ് ബൈപ്പാസ് നിർമ്മാണത്തിന് പ്രശ്നമില്ലെന്ന് പറഞ്ഞത്. കീഴാറ്റൂരിലെ പ്രശ്നം ബൈപ്പാസ് നിർമ്മാണമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഏത് റോഡ് നിർമ്മാണത്തിനെതിരെയും സമരം ചെയ്യുന്നത് ശരിയല്ലെന്നും, എലിവറ്റേഡ് ഹൈവേയുടെ സാദ്ധ്യത പരിശോധിക്കണമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+