കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുറത്താക്കിയാല്‍ കൂടെ രണ്ട് എംഎല്‍എമാരും കാണും... ജോര്‍ജ്ജിന്റെ ഭീഷണി

Google Oneindia Malayalam News

തിരുവനന്തപുരം: പിസി ജോര്‍ജ്ജിനെ കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനമായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ജോര്‍ജ്ജിനെ ഇനി പുറത്താക്കിയാലും സര്‍ക്കാരിന് വലിയ പ്രതിസന്ധികളൊന്നും നേരിടേണ്ടി വരില്ല. പൂഞ്ഞാറില്‍ ഉപതിരഞ്ഞെടുപ്പും വേണ്ടി വരില്ല.

എന്നാല്‍ അങ്ങനെയങ്ങ് പുറത്ത് പോകാന്‍ താന്‍ തയ്യാറല്ലെന്നാണ് പിസി ജോര്‍ജ്ജ് പറയുന്നത്. പുറത്ത് പോകുമ്പോള്‍ തന്റെ കൂടെ രണ്ട് എംഎല്‍എമാര്‍ കൂടി ഉണ്ടാകുമെന്നാണ് പിസി ജോര്‍ജ്ജിന്റെ അവകാശവാദം.

PC George

വൈകിയ വേളയിലെങ്കിലും തന്നെ പുറത്താക്കാനുള്ള മാന്യത കെഎം മാണി കാണിക്കണം എന്നാണ് ഇപ്പോള്‍ ജോര്‍ജ്ജ് പറയുന്നത്. അങ്ങനെയെങ്കില്‍ അതിനുള്ള നന്ദി താന്‍ കാണിയ്ക്കും. രണ്ട് എംഎല്‍എമാര്‍ മാത്രമല്ല, തദ്ദേശ സ്ഥാപനങ്ങളിലെ ചില ജനപ്രതിനിധികളും തനിയ്‌ക്കൊപ്പംപോരുമെന്നാണ് ജോര്‍ജ്ജിന്റെ അവകാശവാദം .

ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കിയ പിസി ജോര്‍ജ്ജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ കെഎം മാണി തയ്യാറായിരുന്നില്ല. പാര്‍ട്ടിയുടെ ഏക വൈസ് പ്രസിഡന്റ് ആയിരുന്ന പിസി ജോര്‍ജ്ജിനെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു. ജോര്‍ജ്ജ് വേണമെങ്കില്‍ രാജിവച്ച് പോവട്ടെ എന്ന നിലപാടായിരുന്നു കേരള കോണ്‍ഗ്രസ് എമ്മിന്.

English summary
PC George threatens Kerala Congress M.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X