കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ പിസി ജോര്‍ജ്ജ് രാജിവയ്ക്കുന്നു, പുറത്താക്കാന്‍ അനുവദിയ്ക്കില്ല?

Google Oneindia Malayalam News

തിരുവനന്തപുരം: എന്തായിരിയ്ക്കും പിസി ജോര്‍ജ്ജിന്റെ രാഷ്ട്രീയ ഭാവി? ഒരു ഘട്ടത്തില്‍ ഭരണ മുന്നണിയെ മുള്‍മുനയില്‍ നിര്‍ത്തിയ പിസി ജോര്‍ജ്ജ് ഇനി ആര്‍ക്കൊപ്പം നില്‍ക്കും?

ഈ ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ മാസങ്ങളുടെ പഴക്കമുണ്ട്. എന്തായാലും, തന്നെ പുറത്താക്കാനുള്ള നീക്കം വിജയിക്കുന്നതിന് മുമ്പ് തന്നെ എംഎല്‍എ സ്ഥാനം രാജിവച്ച് മാനം രക്ഷിയ്ക്കാനുള്ള തീരുമാനത്തിലാണ് പിസി ജോര്‍ജ്ജ്.

അടുത്ത നിയമസഭ സമ്മേളനത്തിന് മുമ്പായി എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്നാണ് പിസി ജോര്‍ജ്ജ് അറിയിച്ചിരിയ്ക്കുന്നത്. അതിന് അദ്ദേഹം ചില കാരണങ്ങളും പറയുന്നുണ്ട്.

മനസ്സാക്ഷി അനുവദിയ്ക്കില്ല

മനസ്സാക്ഷി അനുവദിയ്ക്കില്ല

നിയമസഭ ചേരുമ്പോള്‍ തനിയ്ക്ക് യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യേണ്ടിവരും. എന്നാല്‍ അതിന് മനസ്സാക്ഷി അനുവദിയ്ക്കുന്നില്ലെന്നാണ് പിസി ജോര്‍ജ്ജ് പറയുന്നത്.

സമ്മേളനത്തിന് മുമ്പ്

സമ്മേളനത്തിന് മുമ്പ്

അടുത്ത നിയമസഭ സമ്മേളനത്തിന് മുമ്പ് രാജിവയ്ക്കും. ഇപ്പോള്‍ സംസ്ഥാനം ഭരിയ്ക്കുന്നത് ഏറ്റവും വലിയ അഴിമതി സര്‍ക്കാരാണ്.

ജനങ്ങളുടെ അനുവാദത്തോടെ

ജനങ്ങളുടെ അനുവാദത്തോടെ

ജനങ്ങളുടെ അനുവാദത്തോടെ എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്നാണ് ജോര്‍ജ്ജ് പറയുന്നത്. ജനങ്ങള്‍ പറഞ്ഞാലേ രാജിവയ്ക്കൂ എന്നായിരുന്നു ഇത്ര നാളും ജോര്‍ജ്ജ് പറഞ്ഞിരുന്നത്.

ഇനി സെക്യുലര്‍

ഇനി സെക്യുലര്‍

കേരള കോണ്‍ഗ്രസ്സില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായ സമയത്ത് തന്നെ പിസി ജോര്‍ജ്ജ് കേരള കോണ്‍ഗ്രസ് സെക്യുലര്‍ പുനരുജ്ജീവിപ്പിച്ചിരുന്നു. എംഎല്‍എ സ്ഥാനം രാജിവച്ചാല്‍ സെക്യുലറിന്റെ നേതൃസ്ഥാനത്തെത്താനാണ് പദ്ധതി.

വേണമെങ്കില്‍ തൂക്കിക്കൊല്ലട്ടെ

വേണമെങ്കില്‍ തൂക്കിക്കൊല്ലട്ടെ

പിസി ജോര്‍ജ്ജിനെ അയോഗ്യനാക്കണം എന്ന പരാതിയില്‍ സ്പീക്കര്‍ തെളിവെടുപ്പ് നടത്തിക്കൊണ്ടിരിയ്ക്കുകയാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും അടക്കമുള്ളവര്‍ ജോര്‍ജ്ജിനെതിരെ മൊഴി കൊടുത്തുകഴിഞ്ഞു. ആ പരാതിയില്‍ വേണമെങ്കില്‍ തന്നെ തൂക്കിക്കൊല്ലട്ടെ എന്നാണ് ഇപ്പോള്‍ ജോര്‍ജ്ജ് പ്രതികരിയ്ക്കുന്നത്.

എല്‍ഡിഎഫിനൊപ്പം?

എല്‍ഡിഎഫിനൊപ്പം?

എംഎല്‍എ സ്ഥാനം ഉപേക്ഷിച്ചാല്‍ പിന്നെ ജോര്‍ജ്ജ് ആര്‍ക്കൊപ്പം ആയിരിയ്ക്കും? എല്‍ഡിഎഫ് തന്നെയാണ് രക്ഷ. പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചാരണവേദകളില്‍ എല്‍ഡിഎഫ് നേതാക്കള്‍ക്കൊപ്പം ജോര്‍ജ്ജ് വേദി പങ്കിട്ടിരുന്നു.

മുന്നണിയിലെടുക്കുമോ

മുന്നണിയിലെടുക്കുമോ

പിസി ജോര്‍ജ്ജിനെ എല്‍ഡിഎഫില്‍ എടുക്കുമോ എന്നതാണ് പ്രസക്തമാ ചോദ്യം. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അത്തരമൊരു നീക്കത്തിന് സിപിഎം തയ്യാറാകില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
PC George to resign MLA post before next Assembly Meeting.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X