Get Updates
Get notified of breaking news, exclusive insights, and must-see stories!

സെപ്റ്റംബര്‍ 30മുതല്‍ പിസിജോര്‍ജ്ജ് പുകവലിക്കില്ല?

കേരള രാഷ്ട്രീയത്തില്‍ ഇന്ന് എല്ലാവരും പേടിയ്ക്കുന്നയാളാണ് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ്, ജോര്‍ജ്ജ് എന്താണ് പറയാന്‍ പോകുന്നതെന്ന് ആര്‍ക്കും ഒരു പിടിപാടുമുണ്ടാകില്ല, പക്ഷേ പറയുന്നകാര്യം കൃത്യമായിരിക്കുമെന്ന് പിസിയ്ക്കുമറിയാം അത് കൊള്ളുന്നയാള്‍ക്കുമറിയാം. ഓരോ തവണയും പിസി വാതുറക്കുമ്പോള്‍ ഭരണപക്ഷത്തിന് കാര്യമായ ക്ഷീണമുണ്ടായിട്ടുണ്ട്. ഈ പിസിയെ മരുമകള്‍ പാര്‍വ്വതിയും മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസും കൂടി വരുതിയിലാക്കിയിരിക്കുകയാണ് ഇപ്പോള്‍.

രാഷ്ട്രീയത്തിന്റെ കാര്യമല്ല പറഞ്ഞുവരുന്നത്, പിസിയുടെ വ്യക്തിപരമായ ഒരു പ്രശ്‌നമാണ്, പ്രശ്‌നം എന്നുപറഞ്ഞാല്‍ പുകവലി. കഴിഞ്ഞ ദിവസങ്ങളില്‍ കൈരളി ചാനലില്‍ സംപ്രേഷണം ചെയ്ത ജെബി ജങ്ഷന്‍ എന്ന പരിപാടിയിലാണ് പുകവലിയുമായി ബന്ധപ്പെട്ട സംസാരത്തിനിടെ അതുവരെ കല്ലുപോലിരുന്ന പിസി പതറിയത്. മറ്റൊരുവഴിയുമില്ലാതെ പിസി ജോര്‍ജ്ജ് താന്‍ സെപ്റ്റംബര്‍ മുപ്പതോടെ പുകവലി നിര്‍ത്തുമെന്ന് പരിപാടിയില്‍ പ്രഖ്യാപിയ്ക്കുകയും ചെയ്തു.

പരിപാടിയില്‍ കുടുംബാംഗങ്ങളുടെയും മറ്റും വീഡിയോ കാണിയ്ക്കുന്നതിനിടെ മകന്റെ ഭാര്യയും ജഗതിയുടെ മകളുമായ പാര്‍വ്വതി പിസി ജോര്‍ജ്ജ് ഏറ്റവും വലിയ ദുശ്ശീലമായ പുകവലി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. എല്ലാക്കാര്യങ്ങള്‍ക്കും എല്ലാവര്‍ക്കും മാതൃകയായ പപ്പ പക്ഷേ ഒരു ചെയിന്‍ സ്‌മോക്കറാണ്. പപ്പ സിഗരറ്റ് വലി ഉപേക്ഷിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്-എന്നായിരുന്നു പാര്‍വ്വതിയുടെ വാക്കുകള്‍.

പാര്‍വ്വതിയുടെ വീഡിയോ പ്ലേ ചെയ്ത് കഴിഞ്ഞപ്പോഴേയ്ക്കും ബ്രിട്ടാസ് പുകവലിക്കാര്യം ഏറ്റുപിടിയ്ക്കുയും വലി നിര്‍ത്തുമെന്നും എന്നുമുതല്‍ നിര്‍ത്തുമെന്നും പിസിയെക്കൊണ്ട് പറയിക്കുന്നേടത്ത് ചോദ്യങ്ങള്‍ കൊണ്ടെത്തിക്കുകയുമായിരുന്നു.

പുകവലിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ പിസി പലവട്ടം ശ്രമിച്ചെങ്കിലും ബ്രിട്ടാസ് വിട്ടുകൊടുത്തില്ല. ഒടുക്കം സെപ്റ്റംബര്‍ 30ന് ശേഷം ഞാന്‍ സിഗരറ്റ് വലിയ്ക്കില്ല, സിഗരറ്റ് വലിയ്ക്കുന്ന എന്നെ ലോകത്തില്‍ ഒരാള്‍ക്കും കാണാനാവില്ല, ഇത് ദൈവം സത്യം- എന്ന് പിസിയ്ക്ക് വാക്കു പറയേണ്ടിവരുകയായിരുന്നു. എന്തായാലും പറഞ്ഞ വാക്ക് പിസി പാലിയ്ക്കുകയാണെങ്കില്‍ അതിന്റെ ക്രെഡിറ്റ് പാര്‍വ്വതിയ്ക്കും ബ്രിട്ടാസിനും കൈരളിയ്ക്കും ആയിരിക്കുമെന്നകാര്യത്തില്‍ സംശയമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+