• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

സുരേഷ് ഗോപിയെ മലർത്തിയടിച്ച് പൂഞ്ഞാർ സിങ്കം.. അടുത്ത ജന്മത്തിൽ പിസിക്ക് ചിലത് പഠിപ്പിക്കാനുണ്ട്!

  • By Anamika

തിരുവനന്തപുരം: ബിജെപി എംപിയും നടനുമായ സുരേഷ് ഗോപിയാണ് ഇപ്പോള്‍ ട്രോളന്മാരുടെ ഇര. അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണം എന്ന് സുരേഷ് ഗോപി ആഗ്രഹം പ്രകടിപ്പിച്ചതിനെയാണ് സോഷ്യല്‍ മീഡിയ പൊളിച്ചടുക്കുന്നത്.

സോഷ്യല്‍ മീഡിയ മാത്രമല്ല, പ്രമുഖരില്‍ ചിലരും സുരേഷ് ഗോപിയെ പരിഹസിച്ചും വിമര്‍ശിച്ചും രംഗത്ത് വന്നിട്ടുണ്ട്. സുരേഷ് ഗോപിയെ കൊട്ടി പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജും രംഗത്ത് വന്നിരിക്കുന്നു.

ദിലീപിനെ കുടുക്കിയത് അഹങ്കാരിയായ ആ യുവനടന്‍..! അത് ഫഹദ് അല്ല.. യഥാര്‍ത്ഥ വില്ലന്‍ പുറത്ത്? വീഡിയോ

അധ:കൃതനായി ജനിക്കണം

അധ:കൃതനായി ജനിക്കണം

അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണമെന്ന സുരേഷ് ഗോപിയുടെ ആഗ്രഹത്തിന് മറുപടിയെന്നോണം പിസി ജോര്‍ജ് പറയുന്നത് തനിക്ക് അടുത്ത ജന്മത്തില്‍ അധ:കൃതനായി ജനിക്കണം എന്നാണ്. ജനപക്ഷം പരിപാടിയിലാണ് പിസി ആഗ്രഹം വ്യക്തമാക്കിയത്.

ചെവിക്കല്ല് അടിച്ച് പൊട്ടിക്കും

ചെവിക്കല്ല് അടിച്ച് പൊട്ടിക്കും

അധ:കൃതനായി ജനിച്ചാല്‍ ഒരു സംശയവും വേണ്ട, ദലിത് വിഭാഗങ്ങളേയും പാവങ്ങളേയും ദ്രോഹിക്കുന്നവരുടെ ചെവിക്കല്ല് അടിച്ച് പൊട്ടിക്കുന്നത് എങ്ങനെയെന്ന് പഠിപ്പിക്കുമെന്നും പിസി ജോര്‍ജ് കോട്ടയത്ത് പറഞ്ഞു.

ബ്രാഹ്മണനായി ജനിക്കണം

ബ്രാഹ്മണനായി ജനിക്കണം

എംപി യോഗക്ഷേമസഭ സംസ്ഥാന വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ ആണ് കഴിഞ്ഞ ദിവസം സുരേഷ് ഗോപി വിവാദ പ്രസ്താവന നടത്തിയത്. ഭഗവത് സേവയ്ക്കായി അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണം.

പുനര്‍ജന്മത്തില്‍ വിശ്വാസം

പുനര്‍ജന്മത്തില്‍ വിശ്വാസം

തനിക്ക് പുനര്‍ജന്മത്തില്‍ വിശ്വാസമുണ്ട്. അടുത്ത ജന്മത്തിലെങ്കിലും ശബരിമല ഭഗവാന് അഭിഷേകവും നിവേദ്യവും അര്‍പ്പിക്കാനുള്ള ഭാഗ്യമുണ്ടാവണം എന്നും സുരേഷ് ഗോപി പറയുകയുണ്ടായി.

പൂജാരി സമൂഹം കണ്‍കണ്ട ദൈവം

പൂജാരി സമൂഹം കണ്‍കണ്ട ദൈവം

ഈശ്വരനെ പ്രാര്‍ത്ഥിക്കാന്‍ തനിക്ക് പിന്തുണയേകുന്ന പൂജാരി സമൂഹം കണ്‍കണ്ട ദൈവമാണ്. പൂണൂല്‍ സമൂഹം മാംസവും ചോരയുമുള്ള ഈശ്വരന്മാരാണ്. അവരെ ആരും അടിച്ചമര്‍ത്താന്‍ പാടില്ലെന്നും സുരേഷ് ഗോപി എംപി പറഞ്ഞു.

അര്‍ഹമായത് കിട്ടണം

അര്‍ഹമായത് കിട്ടണം

ബ്രാഹ്മണ സമൂഹത്തിന് അര്‍ഹമായത് കിട്ടണമെന്നും സുരേഷ് ഗോപി വ്യക്തമാക്കുകയുണ്ടായി. അതിന് രാഷ്ട്രീയ ദുഷ്ടലാക്കുകള്‍ വെടിഞ്ഞ് സമൂഹത്തിന് നന്മ പകരുന്ന രാഷ്ട്രീയത്തിന് പിന്തുണ നല്‍കണമെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.

ബീഫിൽ കിട്ടിയ പണി

ബീഫിൽ കിട്ടിയ പണി

സുരേഷ് ഗോപി ബിജെപയില്‍ ചേര്‍ന്നതോട് കൂടിത്തന്നെ ട്രോളന്മാരുടെ പ്രിയപ്പെട്ട ഇരയാണ്. ബീഫ് വിവാദകാലത്ത് താന്‍ ബീഫ് കഴിക്കില്ലെന്നും വീട്ടില്‍ ബീഫ് കയറ്റില്ലെന്നും പ്രസ്താവന നടത്തിയ സുരേഷ് ഗോപിയെ സോഷ്യല്‍ മീഡിയ പൊളിച്ചടുക്കി കയ്യില്‍ കൊടുത്തിരുന്നു.

സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

താന്‍ ബീഫ് കഴിക്കാറുണ്ടെന്ന് സുരേഷ് ഗോപി പറയുന്ന പഴയ വീഡിയോ ആണ് സോഷ്യല്‍ മീഡിയ ആയുധമാക്കിയത്. ഇപ്പോല്‍ പൂണൂലിടാനുള്ള ആഗ്രഹം കൂടി പറഞ്ഞതോടെ സുരേഷ് ഗോപിക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയാണ്.

 പൊളിച്ചടുക്കി രശ്മി നായർ

പൊളിച്ചടുക്കി രശ്മി നായർ

സുരേഷ് ഗോപിയെ പൊളിച്ചടുക്കി രശ്മി നായർ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ``അടുത്ത ജന്മത്തിൽ ബ്രാഹ്മണൻ ആയി ജനിക്കണമെന്നു ഇലക്ഷന് നിൽക്കാതെ MP ആയ സുരേഷ്ഗോപി. ഈ സംഘിയുടെ പഴയ ഒരു സിൽമാ ഡയലോഗ് ഓർമ്മവരുന്നു.നമ്പൂതിരിയുടെ ഉച്ചിഷ്ടവും അമേദ്യവും കൂട്ടികുഴച്ചു പുണ്യാഹം ആണെന്നും പറഞ്ഞു മൃഷ്ടാനം ഭോജിച്ചു ആസനത്തിൽ വാലും ചുരുട്ടി അവന്റെയൊക്കെ കാൽക്കീഴിൽ അടിമയെപോലെ കിടക്കുന്ന സംഘികൾ വേറെ എന്താഗ്രഹിക്കാൻ''.

ഫേസ്ബുക്ക് പോസ്റ്റ്

രശ്മി ആർ നായരുടെ ഫേസ്ബുക്ക് പോസ്റ്റ്

English summary
PC George MLA opens up about his wish in rebirth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more