കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീലക്ഷ്മിയെ പുറത്താക്കാന്‍ ശ്രമിച്ച ജോര്‍ജ്ജ് പെട്ടന്ന് കളംമാറ്റി,ജോര്‍ജ്ജാണ് നടന്‍,കാണൂ

Google Oneindia Malayalam News

ഈരാറ്റുപേട്ട: വാഹനാപടകത്തില്‍പ്പെട്ട് മൂന്നുവര്‍ഷമായി വീടും-ആശുപത്രിയുമായി കഴിയുകയാണ് മലയാളത്തിന്റെ പ്രിയനടന്‍ ജഗതി ശ്രീകുമാര്‍. ജഗതി അപകടത്തിലായത് മുതല്‍ തന്നെ അദ്ദേഹത്തെ കാണാനുള്ള ശ്രമങ്ങള്‍ രണ്ടാമത്തെ മകള്‍ ശ്രീലക്ഷ്മി ആരംഭിച്ചിരുന്നു. എന്നാല്‍ കുടുംബവഴക്കുകള്‍ കാരണം ശ്രീലക്ഷ്മിയ്ക്ക് അച്ഛനെ കാണാന്‍ കഴിഞ്ഞിരുന്നില്ല.

ശ്രീലക്ഷ്മിയെ മകളായി ജഗതി അംഗീകരിച്ചിരുന്നെങ്കിലും മറ്റൊരു സ്ത്രീയില്‍ ജഗതിയ്ക്ക് പിറന്ന മകളെ അദ്ദേഹത്തിന്റെ മക്കള്‍ അംഗീകരിച്ചിരുന്നില്ല. പലതവണ അച്ഛനെ കാണാന്‍ ശ്രമിച്ച് പരാജയപ്പെട്ട ശ്രീലക്ഷ്മി ഒരു ഘട്ടത്തില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനനന്ദന്റെ സഹായം തേടിയതും വാര്‍ത്തയായിരുന്നു.

അന്നൊക്കെ പിസി ജോര്‍ജ്ജ് ജഗതിയെ കാണാന്‍ അനുവദിയ്ക്കുന്നില്ലെന്നൊരു ആരോപണവും ശ്രീലക്ഷ്മി ഉന്നയിച്ച് കേട്ടിരുന്നു. ജഗതിയുടെ മൂത്തമകള്‍ പാര്‍വതിയുടെ ഭര്‍തൃപിതാവാണ് പിസി ജോര്‍ജ്ജ്. കഴിഞ്ഞ ദിവസം അച്ഛനെ കാണാന്‍ പൊതുവേദിയിലേയ്ക്ക് ശ്രീലക്ഷ്മി ഓടിക്കയറിയപ്പോഴും പിടിച്ചുമാറ്റാന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നത് പിസിയായിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ സംഭവസ്ഥലത്തുണ്ടായതുകൊണ്ടാകണം ജോര്‍ജ്ജ് അടവൊന്ന് മാറ്റിപിടിച്ചു. ശ്രീലക്ഷ്മിയെ ജഗതിയുടെ അടുത്തിരിയ്ക്കാന്‍ അനുവദിച്ചു...

ശ്രീലക്ഷ്മി

ശ്രീലക്ഷ്മി

കല എന്ന സ്ത്രീയില്‍ ജഗതിയ്ക്ക് ജനിച്ച മകളാണ് ശ്രീലക്ഷ്മി ശ്രീകുമാര്‍. ജഗതിയുടെ കുടുംബം ശ്രീലക്ഷ്മിയെ മകളായി അംഗീകരിച്ചിട്ടില്ലെങ്കിലും ജഗതി ശ്രീലക്ഷ്മിയെ മകളായി അംഗീകരിയ്ക്കുകയും പൊതുവേദിയിലെല്ലാം ഒപ്പം കൂട്ടുകയും ചെയ്തിരുന്നു.

മൂന്ന് വര്‍ഷം

മൂന്ന് വര്‍ഷം

മൂന്ന് വര്‍ഷത്തോളമായി താന്‍ അച്ഛനെ കണ്ടിട്ട് എന്നാണ് ശ്രീലക്ഷ്മി പറയുന്നത്. അതിനാലാണ് പൊതുപരിപാടിയില്‍ എത്തിയതെന്നും ശ്രീലക്ഷ്മി

മാധ്യമങ്ങള്‍

മാധ്യമങ്ങള്‍

മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ തന്നെ വേദിയില്‍ നിന്നും ആരും പുറത്താക്കില്ലെന്നൊരു വിശ്വാസവും ശ്രീലക്ഷ്മിയ്ക്ക് ഉണ്ടായിരുന്നു.

നാടകം

നാടകം

ശ്രീലക്ഷ്മി നടത്തിയത് നാടകമാണെന്നും സ്വത്ത് തട്ടിയെടിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ജഗതിയുടെ മൂത്തമകള്‍ പാര്‍വ്വതി ഷോണ്‍ പറയുന്നു

അച്ഛനെ കണ്ടതില്‍...

അച്ഛനെ കണ്ടതില്‍...

അച്ഛനെ ഒന്ന് കാണണം...ഒരു മുത്തം നല്‍കണം ഇത്രയേ താന്‍ ആഗ്രഹിച്ചിട്ടുള്ളൂ എന്നും ശ്രീലക്ഷ്മി പറഞ്ഞു

ജോര്‍ജ്ജ്

ജോര്‍ജ്ജ്

വേദിയിലേയ്ക്ക് കയറിയ ശ്രീലക്ഷ്മിയെ പിസി ജോര്‍ജ്ജ് കൈയ്ക്ക് പിടിച്ച് പുറത്താക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പല മാധ്യമങ്ങളും ജഗതി പങ്കെടുത്ത പരിപാടി ലൈവായി സംപ്രേക്ഷണം ചെയ്തിരുന്നതോടെ ആദ്യം എതിര്‍ത്ത ജോര്‍ജ്ജ് പിന്നീട് ശ്രീലക്ഷ്മിയെ വേദിയിലിരിയ്ക്കാന്‍ അനുവദിയ്ക്കുകയായിരുന്നു.

ഇതേതാ അടവ്?

ഇതേതാ അടവ്?


ജോര്‍ജ്ജ് ആദ്യം കയര്‍ത്തും സംസാരിച്ചുവെങ്കിലും മാധ്യമങ്ങളിലൂടെ ജനങ്ങള്‍ അറിയുമെന്ന് ഭയന്നാകണം പിന്നീട് ശ്രീലക്ഷ്മിയോട് വളരെ സ്‌നേഹം കാട്ടി

ജഗതി ശ്രീകുമാര്‍

ജഗതി ശ്രീകുമാര്‍

മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഈരാറ്റുപേട്ടയില്‍ ഒരു പൊതുപരിപാടിയില്‍ ജഗതി ശ്രീകുമാര്‍ പങ്കെടുത്തത്.

മകളെ കണ്ടപ്പോള്‍

മകളെ കണ്ടപ്പോള്‍

വര്‍ഷങ്ങള്‍ക്ക് ശേഷം തന്നെ കണ്ടതിന്റെ സന്തോഷം ജഗതിയുടെ മുഖത്ത് പ്രകടമായിരുന്നെന്ന് ശ്രീലക്ഷ്മി പറയുന്നു.

English summary
P C George trying to move Sreelakshmi from Jagathi Sreekumar in a stage.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X