കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയസൂര്യയുടെ ഈശോ മൂവി പെട്ടെന്ന് തന്നെ റീലീസ് ചെയ്യണം: അതൊന്ന് കാണണമെന്ന് പിസി ജോർജ്

Google Oneindia Malayalam News

തിരുവനന്തപുരം: ജയസൂര്യയെ നായകാനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഈശോ എന്ന ചിത്രത്തിന്റെ പേരിനെ ചൊല്ലി നേരത്തെ വലിയ വിവാദങ്ങളായിരുന്നു ഉയർന്ന് വന്നത്. ചിത്രം യേശുവിനെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്ത് എത്തുകയായിരുന്നു. മുന്‍ എം എല്‍ എ പിസി ജോർജിനെപ്പോലെയുള്ള ചില രാഷ്ട്രീയ നേതാക്കളും ഇവർക്ക് പിന്തുണ നല്‍കിയിരുന്നു. ഒരു കാരണവശാലും ചിത്രം പുറത്തിറക്കാന്‍ സമതിക്കില്ലെന്നായിരുന്നു വിവാദങ്ങളുടെ തുടക്കത്തില്‍ പിസി ജോർജ് സ്വീകരിച്ച നിലപാട്. എന്നാല്‍ വിവാദങ്ങള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങാതെ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ഈശോ എന്ന പേരുമായി തന്നെ മുന്നോട്ട് പോവുകയായിരുന്നു. ഒടുവില്‍ കഴിഞ്ഞ ദിവസം ചിത്രത്തിന് യു സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു. ഇതിന് പിന്നാലെ വീണ്ടും പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകകയാണ് പിസി ജോർജ്.

ഈശോ എന്ന പേരിനെ താന്‍ എതിര്‍ത്തിട്ടില്ല. ടാഗ് ലൈനായി 'നോട്ട് ഫ്രം ബൈബിള്‍' എന്നെഴുതിയതായിരുന്നു ഞങ്ങള്‍ ഉന്നയിച്ച പ്രശ്നമെന്നുമാണ് റിപ്പോർട്ടർ ടിവിയില്‍ പിസി ജോർജ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്. എത്രയും വേഗം റിലീസ് ചെയ്യട്ടെ സിനിമ. എനിക്കൊന്ന് കാണണം. ക്രിസ്മസ് റിലീസായി തന്നെ പുറത്തിറക്കാന്‍ കഴിയുമെങ്കില്‍ ഇറക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇത്രയും വലിയ വിവാദം ഉണ്ടായതോടെ ഇനി വലിയ പര്യസ്യത്തിന്റെ ആവശ്യമൊന്നും വേണ്ടതില്ല. കോടികളുടെ ലാഭം അതിലൂടെ തന്നെ ലഭിച്ചിട്ടില്ല. മരക്കാർ തിയേറ്ററില്‍ ഇരിക്കുമ്പോള്‍ തന്നെ യേശുവും റിലീസ് ചെയ്യട്ടെ. ഏതാണ് ആളുകള്‍ കാണുന്നതെന്ന് നമുക്ക് നോക്കാമെന്നും പിസി ജോർജ് പറഞ്ഞു.

 jayasura-pc-george

കഴിഞ്ഞ പത്ത് വർഷമായി ക്രിസ്ത്യന്‍ സമുദായം ചില കാര്യങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ആർക്കും കുതിര കയറാന്‍ പറ്റുന്ന ഒരു സമൂഹമായി ക്രിസ്ത്യാനികളെ മാറ്റുന്നത് ശരിയാണോ. ഏത് സിനിമാക്കാരനാണെങ്കിലും നാടകക്കാരനാണെങ്കിലും ഓട്ടന്‍തുള്ളല് കാരനാണെങ്കിലും ക്രിസ്ത്യാനിയുടെ മുതുകത്തോട്ടാണ് കയറ്റം.

ആ ഒരു കടന്ന് കയറ്റം അവസാനിപ്പിക്കണം എന്നുള്ളതുകൊണ്ട് മാത്രമാണ് ഈശോയ്ക്കെതിരെ ഞാന്‍ വർത്തമാനം പറഞ്ഞത്. 'നോട്ട് ഫ്രം ബൈബിള്‍' എന്നതായിരുന്നു പ്രശ്നം. അതൊഴിവാക്കിയതോടെ പ്രശ്നം തീർന്നു. കേരളത്തിലെ ക്രിസ്ത്യന്‍ ജനസംഖ്യ കുറഞ്ഞ് വരികയാണ്. 1958 ല്‍ 25 ശതമാനം ഉണ്ടായിരുന്നവർ ഇപ്പോള്‍ 17 ശതമാനം കഷ്ടിയാണ്. 100 പിള്ളേര് ജനിക്കുമ്പോള്‍ അതില്‍ 14 പേരാണ് ക്രിസ്ത്യാനികള്‍. ഈ നിലയ്ക്ക് പോയാല്‍ 20 വർഷം കഴിയുമ്പോള്‍ കേരളത്തില്‍ ക്രിസ്ത്യാനി കാണില്ല. അതിനിടയ്ക്കാണ് ലൌവ് ജിഹാദും. അതുകൊണ്ടാണ് ഇതിനെല്ലാം തടയിടുന്നതെന്നും പിസി ജോർജ് കൂട്ടിച്ചേർത്തു.

അതേസമയം സിനിമ കണ്ടതിന് ശേഷം കുടുംബമായി സിനിമ കാണണം എന്നാണ് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞതെന്നായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാതാവ് അരുണ്‍ നാരായണന്റെ പ്രതികരണം. ചിത്രത്തിന് പേരിടുമ്പോള്‍ ഇങ്ങനൊരു വിവാദത്തിന് ഇടയാകുമെന്ന് ചിന്തിച്ചിരുന്നില്ല. നായക കഥാപാത്രത്തിന്റെ പേരാണ് സിനിമക്ക് നല്‍കിയത്. സംവിധായകന്‍ നാദിര്‍ഷയുടെ ആദ്യ സിനിമയായ 'അമര്‍ അക്ബര്‍ അന്തോണി' മുതല്‍ 'ഈശോ' വരെ നായകന്‍മാരുടെ പേരാണ് സിനിമക്ക് നല്‍കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

എന്താണ് പരിപാടി? വൈറ്റ് ഗൗണിട്ട് കുസൃതി ചിരിയുമായി നടി അനാർക്കലി മരയ്ക്കാർ... ബ്രൈഡൽ ലുക്ക് വൻ വൈറൽ

Recommended Video

cmsvideo
മണിയറയിലെ അശോകന്‍ സിനിമയെ ചീത്ത വിളിച്ച് PC George | Oneindia Malayalam

English summary
PC George wants Jayasurya's eesho movie to be released soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X