Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി വിജയാ കാണിച്ചുതരാം; ഭീഷണിയുമായി പിസി ജോര്‍ജ്, 'പോലീസ് എന്റെ കാലില്‍ വീണു'

കോട്ടയം: വിദ്വേഷ പ്രസംഗ കേസുകളില്‍ പ്രതിയായ പിസി ജോര്‍ജ് ഒരു ദിവസം ജയിലില്‍ കിടന്ന സംഭവം ദിവസങ്ങള്‍ക്ക് മുമ്പ് വലിയ വാര്‍ത്തയായിരുന്നു. തിരുവനന്തപുരത്തും എറണാകുളത്തും വിദ്വേഷ പ്രസംഗം നടത്തിയെന്നാണ് പിസി ജോര്‍ജിനെതിരായ കേസുകള്‍. ആദ്യം ജാമ്യം ലഭിക്കുകയും പിന്നീട് റദ്ദാക്കുകയും ചെയ്തതോടെയാണ് അറസ്റ്റുണ്ടായത്.

Recommended Video

cmsvideo
    ഇരട്ടചങ്കനെ പച്ചക്ക് ഭീഷണിപ്പെടുത്തി പിസി ജോര്‍ജ്..ജയിലിലിട്ടതിന് പകരം വീട്ടും

    കൊച്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്തേക്ക് പോലീസ് കൊണ്ടുപോയ കാര്യവും ബിജെപി നല്‍കിയ പിന്തുണയുമെല്ലാം പിസി ജോര്‍ജ് ഇന്ന് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വിശദീകരിച്ചു. പോലീസുകാര്‍ തന്റെ കാലില്‍ വീണെന്നും അദ്ദേഹം പറഞ്ഞു. ഒരു ദിവസം എന്നെ ജയിലിലിട്ട പിണറായി വിജയാ... ഞാന്‍ കാണിച്ചുതരാം എന്നും പിസി ജോര്‍ജ് പറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ...

    1

    തിരുവനന്തപുരത്ത് അനന്തപുരി ഹിന്ദു മഹാസമ്മേളനം എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അതിഥിയായി പിസി ജോര്‍ജും പങ്കെടുത്തിരുന്നു. ഇവിടെ നടത്തിയ പ്രസംഗത്തിലാണ് പിസി ജോര്‍ജ് മുസ്ലിങ്ങള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്. വ്യവസായി എംഎം യൂസഫലിക്കെതിരെയും പിസി ജോര്‍ജ് പരാമര്‍ശം നടത്തിയെങ്കിലും അത് പിന്നീട് പിന്‍വലിച്ചു.

    2

    തിരുവനന്തപുരത്തെ കേസിലാണ് പിസി ജോര്‍ജിനെ ആദ്യം അറസ്റ്റ് ചെയ്തത്. മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ ഉടനെ ജാമ്യം ലഭിച്ചു. ഇത്തരം പ്രതികരണങ്ങള്‍ നടത്തരുതെന്ന് കോടതി നിബന്ധനയും വച്ചു. എന്നാല്‍ ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പിസി ജോര്‍ജ് വീണ്ടും വിദ്വേഷ പ്രസംഗം നടത്തി. എറണാകുളം വെണ്ണല ശിവ ക്ഷേത്രത്തില്‍ നടന്ന പരിപാടിയിലായിരുന്നു രണ്ടാമത്തെ പ്രസംഗം.

    3

    വെണ്ണലയിലെ പ്രസംഗം ചൂണ്ടിക്കാട്ടി പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് വീണ്ടും കോടതിയെ സമീപിച്ചു. ഇതിനിടെയില്‍ വെണ്ണല പ്രസംഗത്തിന്റെ പേരില്‍ പാരാരിവട്ടം പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. പാലാരിവട്ടം പോലീസ് സ്‌റ്റേഷനില്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരം ഹാജരാകവെയാണ് തിരുവനന്തപുരം കോടതി ആദ്യ കേസില്‍ ജാമ്യം റദ്ദാക്കിയത്. ഇതോടെ വീണ്ടും അറസ്റ്റുണ്ടായി.

    4

    തുടര്‍ന്ന് തിരുവനന്തപുരത്തെത്തിച്ച് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്ത് ജയിലിലേക്കയച്ചു. തൊട്ടടുത്ത ദിവസം ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇന്ന് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പിസി ജോര്‍ജ് വിശദീകരിച്ചത്. ഈ വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം ഭീഷണിപ്പെടുത്തുന്ന രീതിയില്‍ സംസാരിക്കുകയായിരുന്നു.

    ബ്യൂട്ടിഫുള്‍ ഏഞ്ചല്‍; മിയ ജോര്‍ജിനെ കണ്ടാല്‍ ആരും പറയും... ചിത്രങ്ങള്‍ കിടിലന്‍

    5

    ഒരു ദിവസം എന്നെ ജയിലില്‍ കിടത്തിയെങ്കില്‍ പിണറായി വിജയാ... നിങ്ങള്‍ 14 ദിവസം ജയിലില്‍ കിടന്നാലും പരിഹാരമാകില്ല, കാണിച്ചു തരാം ഞാന്‍ എന്നായിരുന്നു പിസി ജോര്‍ജിന്റെ വാക്കുകള്‍. നിരപരാധിയായ എന്നെ ഒരു ദിവസം ജയിലില്‍ കൊണ്ടുപോയി പീഡിപ്പിച്ചെങ്കില്‍ നിങ്ങള്‍ പതിനാല് ദിവസം കിടന്നാലും തീരില്ല, ഞാന്‍ കാണിച്ചു തരാമെന്ന് പിസി ജോര്‍ജ് ആവര്‍ത്തിക്കുകയും ചെയ്തു.

    6

    ഈരാറ്റുപേട്ടയില്‍ നിന്ന് പത്തുനൂറ് പോലീസുകാര്‍ എന്നെ ചുമന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. ഞാന്‍ ആസ്വദിച്ചു പോയി. പോലീസ് ക്വാട്ടേഴ്‌സില്‍ എത്തിച്ചു. ക്യാമ്പിലെത്തിച്ചു. കുളിക്കാന്‍ സമ്മതിച്ചു. മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കി. പൊക്കോ സഹോദരാ എന്ന് മജിസ്‌ട്രേറ്റ് പറഞ്ഞു. പോലീസ് എന്നെ ഈരാറ്റുപേട്ടയില്‍ തിരിച്ചുകൊണ്ടാക്കി- പിസി ജോര്‍ജ് തമാശരൂപേണ പറഞ്ഞു.

    7

    പിണറായിയുടെ സൂക്കേട് തീര്‍ന്നല്ലോ എന്ന് കരുതി. തൊട്ടുപിന്നാലെ എറണാകുളത്ത് എത്താന്‍ പറഞ്ഞു. പോകുമ്പോഴാണ് ജാമ്യം റദ്ദാക്കിയ കാര്യം അറിഞ്ഞത്. അറസ്റ്റ് ചെയ്യട്ടെ എന്ന് ഞാന്‍... അവിടെ ചെന്നപ്പോള്‍ വിഴിഞ്ഞം പോലീസ് റെഡിയായി നില്‍ക്കുവാണ്. സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബിജെപിയുടെ ആരോഗ്യമുള്ള ചെറുപ്പക്കാര്‍ എന്നെ കൊണ്ടുപോകാന്‍ സമ്മതിക്കില്ലെന്ന്. സഹായിക്കണമെന്ന് പറഞ്ഞ് പോലീസുകാര്‍ എന്റെ കാലില്‍ വീണു. ഞാന്‍ ബിജെപിക്കാരുടെ കാലിലും. എന്നിട്ടാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. രണ്ടര മണിക്കൂറോണ്ട് സ്വര്‍ഗം കണ്ടായിരുന്നു യാത്ര എന്നും പിസി ജോര്‍ജ് പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+