ഉമ്മന്‍ ചാണ്ടി അഭ്യര്‍ത്ഥിച്ചു... ജോര്‍ജ്ജ് ഒതുങ്ങി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയില്‍ പിസി ജോര്‍ജ്ജ് അല്പം ഒതുങ്ങാന്‍ തീരുമാനിച്ചു. തത്കാലം കേരള കോണ്‍ഗ്രസ് എമ്മിലും യുഡിഎഫിലും തുടരം. ചീഫ് വിപ്പ് സ്ഥാനത്തില്‍ യുഡിഎഫിന്റെ അന്തിമ തീരുമാനം വരുംവരെ തുടരും.
പതിവ് രീതി തന്നെയാണ് ഉമ്മന്‍ ചാണ്ടി, ജോര്‍ജ്ജ് വിഷയത്തിലും ഉപയോഗിക്കുന്നത്. പ്രശ്ന പരിഹാരം പരമാവധി നീട്ടിക്കൊണ്ടുപോവുക. അതിനിടയില്‍ അനുരഞ്ജന ശ്രമങ്ങള്‍ നടത്തുക. ജോര്‍ജ്ജിനേയും മാണിയേയും അടുത്ത തിരഞ്ഞെടുപ്പ് വരെയെങ്കിലും ഒപ്പം നിര്‍ത്തുക- ഉമ്മന്‍ ചാണ്ടിയുടെ ലക്ഷ്യങ്ങള്‍ ഇതൊക്കെയാണ്.
എന്നാല്‍ രണ്ടാം തവണ ഉമ്മന്‍ ചാണ്ടിയെ കാണും മുമ്പ് പൊട്ടിക്കാവുന്ന ചെറു വിവാദങ്ങള്‍ പിസി ജോര്‍ജ്ജ് പൊട്ടിക്കുക തന്നെ ചെയ്തു.

അബദ്ധം
കേരള കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്നത് അബദ്ധമായിപ്പോയെന്നാണ് പിസി ജോര്‍ജ്ജ് ഇപ്പോള്‍ പറയുന്നത്.

ചീഫ് വിപ്പ് ആക്കിയത് മാണിയല്ല
തന്നെ സര്‍ക്കാര്‍ ചീഫ് വിപ്പ് ആക്കിയത് കെഎം മാണിയല്ല. യുഡിഎഫ് ആണ്.

ഭീഷണിക്ക് വഴങ്ങില്ല
ആരുടേയും ഭീഷണിയ്ക്ക് വഴങ്ങി രാജിവക്കില്ലെന്നാണ് അതിനിടെ ജോര്‍ജ്ജ് പറഞ്ഞത്.

രാജിക്കാര്യം ആദ്യം പറഞ്ഞത് മാണി
ബാര്‍ കോഴയില്‍ സമ്മര്‍ദ്ദ തന്ത്രമെന്ന നിലയില്‍ രാജിവക്കുന്ന കാര്യം ആദ്യം തന്നോട് പറഞ്ഞത് കെഎം മാണിയാണ്.

ഒരു സ്ഥാനവും വേണ്ട
തനിക്ക് ഒരു സ്ഥാനവും വേണ്ട. വെറും എംഎല്‍എ ആയി തുടരാനും തയ്യാറാണ്.

എംഎല്‍എ സ്ഥാനം രാജിവക്കാന്‍...
അങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ എംഎല്‍എ സ്ഥാനം രാജിവക്കില്ല. അതിന് പൂഞ്ഞാറിലെ ജനങ്ങള്‍ പറയണം.

പാര്‍ട്ടിയില്‍ സ്വാധീനം
കേരള കോണ്‍ഗ്രസ് എമ്മില്‍ കെഎം മാണിയേക്കാള്‍ സ്വാധീനം തനിക്കാണ്. സംസ്ഥാന സെക്രട്ടേറിയറ്റ് വിളിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.

പ്രശ്നം മാണിക്ക് മാത്രം
കെഎം മാണിക്കും കുടുംബത്തിനും മാത്രമേ തന്നോട് പ്രശ്നമുള്ളൂ. പഴയ ജോസഫ് ഗ്രൂപ്പിന് തന്നോട് ഒരു പ്രശ്നവും ഇല്ല.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications