പിന്തുണ തേടി പിസി ജോർജിന്റെ വീട്ടിൽ കെ സുരേന്ദ്രനെത്തി; വൻ വിജയമെന്ന് പിസിയുടെ ഉറപ്പ്
കോട്ടയം: പത്തംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ പൂഞ്ഞാർ എംഎൽഎ പിസി ജോർജിന്റ പൂഞ്ഞാറ്റിലെ വസതിയിലെത്തി. പിസി ജോർജിന്റെ ജനപക്ഷം പാർട്ടി എൻഡിഎ മുന്നണിയിൽ ചേരുമെന്ന അഭ്യൂഹം നിലനിൽക്കുന്നതിനിടെയാണ് കെ സുരേന്ദ്രന്റെ സന്ദർശനം. പിസി ജോർജിന്റെ പിന്തുണ തേടിയാണ് സുരേന്ദ്രൻ അദ്ദേഹത്തിന്റെ വസതിയിലെത്തിയത്.
പത്തനംതിട്ടയിൽ കെ സുരേന്ദ്രനെ പിന്തുണയ്ക്കുമെന്നും സുരേന്ദ്രൻ മണ്ഡലത്തിൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും പിസി ജോർജ് വ്യക്തമാക്കി. സുരേന്ദ്രന് വേണ്ടി താൻ പത്തനംതിട്ടയിൽ മത്സരത്തിൽ നിന്നും പിന്മാറുകയാണെന്ന് പിസി ജോർജ് പറഞ്ഞിരുന്നു. പത്തനംതിട്ടയിൽ മത്സരിക്കുമെന്നാണ് പിസി ജോർജ് ആദ്യം പറഞ്ഞിരുന്നത്.

ജനപക്ഷത്തിന്റെ എൻഡിഎ പ്രവേശനവുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്. ബിജെപി കേന്ദ്ര നേതാക്കളുമായി ചർച്ച നടത്തിയതായി സൂചനയുണ്ട്.
മറ്റ് മണ്ഡലങ്ങളിൽ ആർക്ക് പിന്തുണ നൽകുമെന്ന കാര്യത്തിൽ രണ്ട് ദിവസത്തിനുള്ളിൽ തീരുമാനം അറിയിക്കുമെന്ന് പിസി ജോർജ് വ്യക്തമാക്കി. തന്നെ അപമാനിച്ച യുഡിഎഫുമായും വിശ്വാസികളെ അപമാനിച്ച എൽഡിഎഫുമായും ചർച്ചയ്ക്കില്ലെന്നാണ് പിസി ജോർജ് വ്യക്തമാക്കിയിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications