കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിനെതിരെ യുഡിഎഫ് കൊണ്ട് വരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കുമെന്ന് പിസി ജോര്‍ജ്

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ യുഡിഎഫ് കൊണ്ട് വരുന്ന അവിശ്വാസ പ്രമേയത്തിന് അനുകൂലമായി നിലപാട് സ്വീകരിക്കുമെന്ന് പിസി ജോര്‍ജ്. കേരളത്തിലേത് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ട സര്‍ക്കാരാണെന്നും പിസി ജോര്‍ജ് പറഞ്ഞു.

മറ്റുള്ളവരുടെ അഭിപ്രായം മാനിക്കാതെ തന്നിഷ്ടത്തോടെപെരുമാറുകയാണ് മുഖ്യമന്ത്രി. മന്ത്രിസഭക്കും കൂട്ടുത്തരവാദിത്തമില്ല.ഇക്കാരണങ്ങള്‍ കൊണ്ടാണ് യുഡിഎഫ് കൊണ്ട് വരുന്ന അവിശ്വാസത്തെ പിന്തുണക്കുന്നതെന്നും പിസി ജോര്‍ജ് വ്യക്തമാക്കി. മാതൃഭൂമി ന്യൂസിനോടായിരുന്നു പിസി ജോര്‍ജിന്റെ പരാമര്‍ശം.

pc george

' സംസ്ഥാനത്ത് മന്ത്രിമാര്‍ക്ക് യാതൊരു വിലയുമില്ല. കുട്ടി സഖാക്കന്മാരാണ് ഭരിക്കാനിറങ്ങിയിരിക്കുന്നത്. ഇവരുടെ ഭരണം നാട് നശിപ്പിക്കും. മുഖ്യമന്ത്രി ഇതിനൊക്കെ എന്ത് മറുപടി നല്‍കുമെന്ന് അറിയട്ടെ. അതിന് ശേഷമേ വോട്ട് ചെയ്യുകയുള്ളു. അല്ലെങ്കില്‍ അവിശ്വാസത്തിന് അനുകൂലമായി വോട്ട്് ചെയ്യും. ഭരണാധികാരികള്‍ ദുഷിച്ചാല്‍ പ്രകൃതി കോപിക്കുമെന്നാണ്. പ്രകൃതി കോപങ്ങള്‍ പോലും ഭരണാധികാരി ദുഷിച്ചതിനാലാണെന്ന് വിശ്വസിക്കുന്നയാളാണ് താന്‍.' പിസി ജോര്‍ജ് പറഞ്ഞു.

എന്നാല്‍ രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ തന്റെ വോട്ട് മുന്നണികളുടെ ജനപരാജയങ്ങളെ സ്വാധീനിക്കാത്തതിനാല്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിരുദ്ധ തരംരം ആഞ്ഞടിക്കുമെന്ന് പിസി ജോര്‍ജ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി സ്വര്‍ണക്കടത്തിന് കൂട്ടുനിന്നുവെന്ന് വിശ്വസിക്കുന്നില്ലെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു.

12 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് മാസ്‌ക് നിര്‍ബന്ധം; മാര്‍ഗനിര്‍ദേശവുമായി ലോകാരോഗ്യസംഘടന12 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് മാസ്‌ക് നിര്‍ബന്ധം; മാര്‍ഗനിര്‍ദേശവുമായി ലോകാരോഗ്യസംഘടന

സോണിയ ഗാന്ധിക്ക് മുതിര്‍ന്ന നേതാക്കളുടെ കത്ത്; മുഴുവന്‍ സമയ നേതൃത്വം ഉള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍സോണിയ ഗാന്ധിക്ക് മുതിര്‍ന്ന നേതാക്കളുടെ കത്ത്; മുഴുവന്‍ സമയ നേതൃത്വം ഉള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍

English summary
PC George will support the no-confidence motion brought by the UDF against the kerala government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X