കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കണ്ടോടാ മക്കളെ പി സി ജോര്‍ജ്ജിന്റെ തോക്ക്'!! തോക്കും പിടിച്ച് പി സി ജോര്‍ജ്ജിന്‍റെ പ്രസംഗം

ആറു ബുള്ളറ്റുകളുള്ള ഫുള്‍ലോഡഡ് പിസ്റ്റളാണ് പി സി ജോര്‍ജ്ജിന്‍റെ കയ്യിലുണ്ടായിരുന്നത്.

  • By Afeef Musthafa
Google Oneindia Malayalam News

കോട്ടയം: ഒടുവില്‍ പി സി ജോര്‍ജ്ജ് തന്റെ തോക്ക് പുറത്തെടുത്തു! ഞെട്ടേണ്ട, ആരെയും വെടിവെയ്ക്കാനല്ല പി സി തന്റെ തോക്ക് പുറത്തെടുത്തത്.താന്‍ കയ്യില്‍ കൊണ്ട് നടക്കുന്ന തോക്കിനെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ ചോദിച്ചപ്പോഴാണ് പി സി തന്റെ ഫുള്‍ലോഡഡ് പിസ്റ്റള്‍ പുറത്തെടുത്തത്.

എരുമേലി എം ഇ എസ് കോളേജില്‍ സംഘടിപ്പിച്ച പമ്പ-എരുമേലി ത്രിദിന ശുചീകരണ ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്.

pcgeorge

പി സി ജോര്‍ജ്ജിന്റെ കയ്യില്‍ എപ്പോഴും തോക്കുണ്ടെന്നാണല്ലോ പറയുന്നത്,അതില്‍ എന്തെങ്കിലും സത്യാവസ്ഥയുണ്ടോ എന്നായിരുന്നു വിദ്യാര്‍ത്ഥികളിലൊരാള്‍ ചോദിച്ചത്.ചോദ്യം കേട്ട ഉടന്‍ തന്നെ പി സി തന്റെ കാറില്‍ നിന്നും തോക്കെടുത്തു കൊണ്ടുവരാന്‍ പി എയോട് പറഞ്ഞു.ആറു ബുള്ളറ്റുകളുള്ള ഫുള്‍ലോഡഡ് തോക്കാണ് തന്റേതെന്നാണ് പി സി പറഞ്ഞത്.പിന്നീട് കയ്യില്‍ തോക്കും പിടിച്ചാണ് പി സി ഉദ്ഘാടന പ്രസംഗം പൂര്‍ത്തിയാക്കിയത്.

English summary
PC George attended an inaugural speech with his pistol.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X