വിപ്പൊന്നും വേണ്ടെന്ന് ജോര്‍ജ്ജ്...കത്ത് കുത്തുമെന്ന് ആന്‍റണി രാജു, ഏതാ ഈ കത്ത്?
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം)ന്റെ വിപ്പൊന്നും നിയമസഭയില്‍ തനിയ്ക്ക് ബാധകമല്ലെന്ന് മുന്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജോര്‍ജ്ജ് സ്പീക്കര്‍ എന്‍ ശക്തന് കത്ത് നല്‍കി. നിയമസഭയില്‍ പാര്‍ട്ടിയ്ക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ തന്നെ പ്രേരിപ്പിയ്ക്കുകയാണെന്നും എന്നാല്‍ വിപ്പ് ബാധകമല്ലാത്തതിനാല്‍ വോട്ടെടുപ്പില്‍ മനസാക്ഷിയ്ക്ക് അനുസരിച്ച് വോട്ട് ചെയ്യാന്‍ അനുവദിയ്ക്കണമെന്നുമാണ് ജോര്‍ജ്ജ് ആവശ്യപ്പെടുന്നത്.
ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കിയാണ് ജോര്‍ജ്ജ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയത് . താനിപ്പോള്‍ കേരള കോണ്‍ഗ്രസിന്റെ ഭാഗമല്ല . പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍പ്പോലും തന്നെ പങ്കെടുപ്പിയ്ക്കുന്നില്ല . കേരള കോണ്‍ഗ്രസിന്റെ എംഎല്‍എ എന്ന നിലയില്‍ പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കാനുള്ള അവകാശം തനിയ്ക്കുണ്ടെങ്കിലും നിഷേധിയ്ക്കപ്പെടുകയാണെന്നും ജോര്‍ജ്ജ് പറയുന്നു .

അഭിപ്രായം പറയാനുള്ള സാമാന്യ നീതി പോലും തനിയ്ക്ക് നിഷേധിച്ചുവെന്നും വോട്ട് ചെയ്യാനുള്ള നിര്‍ദ്ദേശം മാത്രമാണ് പാര്‍ട്ടി നല്‍കുന്നതെന്നും കത്തില്‍ ജോര്‍ജ്ജ് പറയുന്നു . കത്ത് ജോര്‍ജ്ജിനെ തന്നെ തിരിഞ്ഞ് കുത്തുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു പ്രതികരിച്ചു .












Click it and Unblock the Notifications