
'ആവേശത്തോടെ നോക്കിയിരുന്നു; അങ്ങ് നിരാശപ്പെടുത്തി'; മുഖ്യമന്ത്രിക്ക് പിസി ജോര്‍ജിന്റെ തുറന്ന കത്ത്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തുമായി ജനപക്ഷം നേതാവ് പി സി ജോര്‍ജ് രംഗത്ത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ പത്ര സമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണ് പി സി ജോര്‍ജിന്റെ കത്ത്. സര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ് നല്കിയ രഹസ്യമൊഴിക്കെതിരെ പിണറായി വിജയന് പ്രതികരിച്ചതിന് പിന്നാലെയാണ് പി സി ജോര്‍ജിന്റെ കത്ത്.
മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ആവേശത്തോടെയാണ് നോക്കിയിരുന്നതെങ്കിലും നിരാശപ്പെടുത്തിയെന്ന് പി സി ജോര്‍ജ് പറഞ്ഞു. സ്വര്‍ണകളളക്കടത്തിന്റെ പേരില്‍ ജനമനസ്സില്‍ ആരോപണ വിധേയമായിരിക്കുന്ന അങ്ങയേയും കുടുംബത്തെയും നാണക്കേടില്‍ നിന്ന് രക്ഷിക്കുന്നതിന് ഒരു ജുഡീഷ്യല്‍ അന്വേഷണത്തിന് എങ്കിലും ഉത്തരവ് ഇടുമെന്നാണ്. അതോടൊപ്പം തന്നെ രാജിവെച്ച് നിരപരാധിത്വം തെളിയിക്കുമെന്ന് അങ്ങ് വെല്ലുവിളിച്ചിരുന്നു എങ്കില്‍ എത്ര നന്നായിരുന്നു. ചുരുങ്ങിയത് ഒരു സിബിഐ അന്വേഷണം എങ്കിലും പ്രഖ്യാപിച്ച് മലയാളി സമൂഹത്തിന്റെ അഭിമാനബോധം വളര്‍ത്തണമെന്നാണ് എന്റെ അഭിപ്രായമെന്ന് പി സി ജോര്‍ജ് കത്തില്‍ പറഞ്ഞു. കത്തിന്റെ പൂര്‍ണരൂപം..
സിനിമ സെറ്റിലെ ഐസിസി പുനസ്ഥാപിച്ചു; അമ്മയില്‍ നിന്നും ഡബ്ല്യൂസിസിയില്‍ നിന്നും ഇവര്‍ അംഗങ്ങള്‍
ബഹുമാനപ്പെട്ട മുഖ്യമന്ത്രി,
അങ്ങയുടെ പത്രസമ്മേളനം വലിയ ആവേശത്തോടെയാണ് നോക്കിയിരുന്ന് പൂര്‍ണ്ണമായും ഞാന്‍ കണ്ടത്. അങ്ങ് എന്നെ നിരാശപ്പെടുത്തി. ഞാന്‍ പ്രതീക്ഷിച്ചത് സ്വര്‍ണകളളക്കടത്തിന്റെ പേരില്‍ ജനമനസ്സില്‍ ആരോപണ വിധേയമായിരിക്കുന്ന അങ്ങയേയും കുടുംബത്തെയും നാണക്കേടില്‍ നിന്ന് രക്ഷിക്കുന്നതിന് ഒരു ജുഡീഷ്യല്‍ അന്വേഷണത്തിന് എങ്കിലും ഉത്തരവ് ഇടുമെന്നാണ്. അതോടൊപ്പം തന്നെ രാജിവെച്ച് നിരപരാധിത്വം തെളിയിക്കുമെന്ന് അങ്ങ് വെല്ലുവിളിച്ചിരുന്നു എങ്കില്‍ എത്ര നന്നായിരുന്നു. ചുരുങ്ങിയത് ഒരു സിബിഐ അന്വേഷണം എങ്കിലും പ്രഖ്യാപിച്ച് മലയാളി സമൂഹത്തിന്റെ അഭിമാനബോധം വളര്‍ത്തണമെന്നാണ് എന്റെ അഭിപ്രായം. സ്നേഹപൂര്‍വ്വം പി സി ജോര്‍ജ്
'തിരുമ്പി വന്തിട്ടെന്നു സൊല്ല്', അമേയ..ഈസ് ബാക്ക്; കൊറോണയെ പറപ്പിച്ച് തിരിച്ചെത്തിയെന്ന് ആരാധകര്‍
അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ ആരോപണം നിഷേധിച്ച് നിയമസഭയില്‍ മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ദുബായ് യാത്രയില്‍ ബാഗേജ് എടുക്കാന്‍ മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി സഭയില്‍ രേഖാമൂലം മറുപടി നല്കി. ബാഗേജ് കാണാതായിട്ടില്ലാത്തതിനാല്‍ കറന്‍സി കടത്തി എന്ന ചോദ്യം ഉദിക്കുന്നില്ലെന്ന് മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.
ദുബായ് യാത്രയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ബാഗേജ് മറന്നെന്നും തുടര്‍ന്ന് ശിവശങ്കര്‍ ഇടപെട്ട് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ ഇത് യു എ ഇയില്‍ എത്തിച്ചു. ഇതില്‍ കറന്‍സിയായിരുന്നു എന്നായിരുന്നു സ്വപ്ന സുരേഷ് ആരോപിച്ചത്. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി.