ഗുണ്ടാ നേതാവിന് വേണ്ടി പിസി ജോര്‍ജിന്റെ കത്ത്
കോട്ടയം: കുപ്രസിദ്ധ ബ്ലേഡ്മാഫിയ തലവന്‍ മാലം സുരേഷിന് നീതി തേടി സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജിന്റെ കത്ത്. സുരേഷിനെ പൊലീസ് ഗുണ്ടാ ലിസ്റ്റില്‍ ശുപാര്‍ശ ചെയ്ത സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രിക്കും പൊലീസ് മേധാവിക്കും ജോര്‍ജ് കത്തയച്ചിരിക്കുന്നത്. സുരേഷിനെ കള്ളക്കേസില്‍ കുടുക്കുന്നുവെന്നാണ് ജോര്‍ജിന്റെ ആരോപണം. ഏഷ്യനെറ്റ് ന്യൂസാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
സുരേഷിനെ പൊലീസ് ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുകയാണെന്നും കള്ളക്കേസില്‍ കുടക്കുകയാണെന്നും പരമാര്‍ശിച്ചുകൊണ്ടുള്ള കത്ത് കഴിഞ്ഞ 1, 22 തിയ്യതികളിലായാണ് പിസി ജോര്‍ജ് അയച്ചിരിക്കുന്നത്. സുരേഷിനെ ഗുണ്ടാലിസ്റ്റില്‍ പെടുത്താത്തത് ഉന്നത രാഷ്ട്രീയ സമ്മര്‍ദ്ദം കൊണ്ടാണെന്ന ആരോപണം നിലനില്‍ക്കെയാണ് പിസി ജോര്‍ജ് ആഭ്യന്തരമന്ത്രിക്കും പൊലീസ് മേധാവിക്കും കത്തയച്ചിരിക്കുന്നത്.

സുരേഷിനെതിരെ ചുമത്തിയിരിക്കുന്ന പല കേസുകളും വ്യാജമാണെന്ന് തനിക്ക് ബോധ്യമുണ്ടെന്നും അതിനാല്‍ സുരേഷിനെതിരെ കള്ളക്കേസെടുത്ത പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നുമാണ് കത്തില്‍ പിസി ജോര്‍ജിന്റെ ആവശ്യം.
വാഹനത്തട്ടിപ്പ് കേസുളുള്‍പ്പടെ വ്യാജരേഖ ഉണ്ടാക്കല്‍, വീടുകയറി ആക്രമണം, ഭീഷണിപ്പെടുത്തല്‍ തുടങ്ങി നിലവില്‍ 21 ക്രിമിനല്‍ കേസുകള്‍ മാലം സുരേഷിനെതിരെയുണ്ടെന്നാണ് പൊലീസ് റെക്കോര്‍ഡ്. മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി പിസി ജോര്‍ജ് ഉടക്കാനുണ്ടായ കാരണങ്ങളിലൊന്ന്, ഇയാള്‍ക്കെതിരെ തിരവഞ്ചൂര്‍ പ്രതികൂല നിലപാട് സ്വീകരിച്ചതാണെന്ന് സൂചനയുണ്ട്.












Click it and Unblock the Notifications