• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ജാങ്കോ നീയറിഞ്ഞാ പിസി ജോര്‍ജ്ജ് പെട്ടു.. പിസിയെ പൊളിച്ചടുക്കി അര്‍ണബിന്‍റെ റിപബ്ലിക് ടിവി.. വീഡിയോ

 • By Desk
cmsvideo
  റിപ്പബ്ളിക്കിൽ പോയ് തേഞ്ഞൊട്ടി പിസി | Oneindia Malayalam

  മാധ്യമ ചര്‍ച്ചകളില്‍ എന്നെങ്കിലും പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജ് പങ്കെടുത്തിട്ടുണ്ടെങ്കില്‍ അവതാരകയേയോ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന മറ്റുള്ളവരേയോ ഒരു തെറിയെങ്കിലും വിളിക്കാതെ പിസി ചര്‍ച്ച അവസാനിപ്പിച്ചിട്ടില്ല. ഈ സാഹചര്യം ഒഴിവാക്കാന്‍ പിസിയെ ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ തന്നെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ഒഴിവാക്കുകയാണ് പതിവ്. ഇത് പിസി ജോര്‍ജ്ജിനും നന്നായി അറിയാം. അതുകൊണ്ട് തന്നെയാവണം പിസി അതേ ധൈര്യം വെച്ച് അര്‍ണാബിന്‍റെ റിപ്ലബിക് ചാനലില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തിരുമാനിച്ചത്.

  കൊച്ചേ നിന്നെക്കാൾ വയസുണ്ട് എന്റെ എംഎൽഎ പണിക്ക്.. നോക്കി വർത്തമാനം പറയണം സ്മൃതിയോട് പിസി ജോര്‍ജ്ജ്

  ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡനത്തിന് ഇരയാക്കിയ കന്യാസ്ത്രീയെ പിസി ജോര്‍ജ്ജ് അധിക്ഷേപിച്ച സംഭവത്തിലായിരുന്നു ചര്‍ച്ച. പക്ഷെ ചാനല്‍ ചര്‍ച്ച തുടങ്ങിയപ്പോഴാണ് പിസിക്ക് ഒരുകാര്യം വ്യക്തമായത്, കൊച്ചി പഴയ കൊച്ചിയല്ലെന്ന് പറഞ്ഞപോലെ നാട്ടില്‍ മലയാളത്തില്‍ പച്ചത്തെറി വിളിച്ച് എഴുന്നേറ്റ് പോകുന്നത്ര എളുപ്പമല്ല അര്‍ണാബിന്‍റെ റിപ്പബ്ലിക്കില്‍ ഇംഗ്ലീഷില്‍ മറുപടി പറയുന്നതെന്ന്. പിന്നീടെല്ലാം പെട്ടന്നായിരുന്നു. ഒരു നിലവിളി ശബ്ദം മാത്രം ഇടേണ്ട അവസ്ഥയേ ഉണ്ടായിരുന്നുള്ളൂ. അവതാരക പിസിയെ പൊളിച്ചടുക്കിയെന്ന് മാത്രമല്ല ഭിത്തിയില്‍ ഒട്ടിക്കുകയും ചെയ്തു. പിസിയുടെ ചര്‍ച്ചയിലെ വാക്കുകളിലേക്ക്

  പരാമര്‍ശം

  പരാമര്‍ശം

  ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന് പറയുന്ന കന്യാസ്ത്രീയുടെ കന്യാകാത്വ പരിശോധന നടത്തണമെന്നായിരുന്നു കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പിസി ജോര്‍ജ്ജ് പറഞ്ഞത്.കന്യാസ്ത്രീക്ക് പരാതി ഉണ്ടായിരുന്നുവെങ്കില്‍ ആദ്യം പീഡനം നടന്നപ്പോള്‍ തന്നെ പറയണമായിരുന്നു, കന്യാസ്ത്രീ പറയുന്നത് താന്‍ പതിമൂന്ന് തവണ പീഡിപ്പിക്കപ്പെട്ടു എന്നാണ്.

  12 പ്രാവശ്യവും

  12 പ്രാവശ്യവും

  ആദ്യത്തെ പന്ത്രണ്ട് പ്രാവശ്യവും അവര്‍ക്ക് ഒരു ദുഖവും ഇല്ല. പതിമൂന്നാമത്തെ പ്രാവശ്യം മാത്രം അത് എങ്ങനെയാണ് ബലാത്സംഗം ആയതെന്നും പിസി ജോര്‍ജ് ചോദിച്ചു. പീഡിപ്പിച്ചത് ബിഷപ്പ് തന്നെ ആവണമെന്നില്ലെന്നും ആരുമാവാം എന്നും പിസി ജോർജ് പറഞ്ഞിരുന്നു. കന്യാസ്ത്രീ എന്നാല്‍ കന്യകാത്വം നഷ്ടപ്പെടാത്ത സ്ത്രീയാണ് എന്നും പിസി പറഞ്ഞിരുന്നു.

  വൈദ്യ പരിശോധന

  വൈദ്യ പരിശോധന

  കന്യകാത്വം നഷ്ടപ്പെട്ടാല്‍ അവര്‍ പിന്നെ കന്യാസ്ത്രീ അല്ലെന്നും പീഡനത്തിന് ഇരയായി എന്ന് പറയുന്ന കന്യാസ്ത്രീക്ക് ഇനി തിരുവസ്ത്രം അണിയാന്‍ യോഗ്യത ഇല്ലെന്നും പിസി ജോര്‍ജ് അവഹേളിച്ചു. പീഡനം നടന്ന ദിവസം തന്നെ അവര്‍ കന്യക അല്ലാതെ ആയെന്നും പിസി പറഞ്ഞിരുന്നു.

  പരിശുദ്ധകള്‍

  പരിശുദ്ധകള്‍

  മറ്റ് കന്യാസ്ത്രീകളേയും പിസി ജോര്‍ജ് വെറുതേ വിട്ടില്ല. ബിഷപ്പിന് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നും അപ്പോള്‍ അവര്‍ പരിശുദ്ധകളാണോ എന്ന് അറിയാം എന്നുമാണ് പിസി ജോര്‍ജ് പറഞ്ഞത്.

  റിപബ്ലിക് ടിവിയില്‍

  റിപബ്ലിക് ടിവിയില്‍

  പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ അപമാനിച്ച താങ്കളുടെ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്താന്‍ തയ്യാറാണോയെന്നായിരുന്നു അവതാരകയുടെ ചോദ്യം. എന്നാല്‍ ഇതിന് പിസി നല്‍കിയത് ചിരിച്ചുകൊണ്ടുള്ള ഒരു മറുപടിയായിരുന്നു.ഇത് അവതാരകയെ പ്രകോപിപ്പിച്ചു.

   എന്തിനാണ് നിങ്ങള്‍ ചിരിക്കുന്നത്,

  എന്തിനാണ് നിങ്ങള്‍ ചിരിക്കുന്നത്,

  ഒരു റേപ്പ് സര്‍വൈവറെ പ്രോസ്റ്റിറ്റ്യൂട്ട് എന്ന് വിളിച്ച് അധിക്ഷേപിച്ച താങ്കള്‍ എന്തിനാണ് ചിരിക്കുന്നത് എന്നായി അവതാരക. എന്നാല്‍ നിങ്ങള്‍ പറയുന്നത് എനിക്ക് വ്യക്തമായില്ലെന്നും താന്‍ കഴിഞ്ഞ ദിവസം കോട്ടയത്ത് വെച്ച് പറഞ്ഞ പ്രസ്തവാനയില്‍ ഉറച്ച് നില്‍ക്കുന്നെന്നും ജോര്‍ജ്ജ് പറഞ്ഞു.

   റേപ്പ് സര്‍വ്വൈവര്‍

  റേപ്പ് സര്‍വ്വൈവര്‍

  ഇപ്പോള്‍ അവര്‍ കന്യാസ്ത്രീ അല്ല, 12 പ്രാവശ്യം പീഡിപ്പിക്കപ്പെട്ട് 13ാം തവണയാണ് അവര്‍ പീഡനത്തിന് ഇരയായതെന്നും ഇത്രയും കാലം അവരുടെ നാക്ക് എവിടെ പോയെന്നും പിസി ചോദിച്ചു. ഇതോടെ ഒരു തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധി എന്ന നിലയില്‍ നിങ്ങള്‍ സ്ത്രീ സമൂഹത്തെ ആകെ അപമാനിച്ചെന്നും കന്യാസ്ത്രീയോട് മാപ്പ് പറയാന്‍ ഒരുക്കമാണോയെന്നും അവതാരക ആവര്‍ത്തിച്ചു.

   ഓ... വാട് എബൗട്ട് ട്വല്‍ ടൈം

  ഓ... വാട് എബൗട്ട് ട്വല്‍ ടൈം

  എന്നാല്‍ thirteenth time she saying she raped, but 12 last 12 times she has no complaint .. why എന്നായി ജോര്‍ജ്ജിന്‍റെ ചോദ്യം. ഈ ചോദ്യം ആവര്‍ത്തിച്ചതോടെ താങ്കളെ പോലുള്ള പവര്‍ഫുള്ളായ രാഷ്ട്രീയ നേതാക്കളോടും സഭാ നേതൃത്വത്തോടുമാണ് ആ കന്യാസ്ത്രീ പൊരുതെന്ന് പൊതു സമൂഹത്തിന് അറിയാമെന്ന് അവതാരക പറഞ്ഞു.

   കുറ്റബോധം

  കുറ്റബോധം

  12 വട്ടവും ആ കന്യാസ്ത്രീ പരാതിയുമായി രംഗത്ത് എത്താതിരുന്നത് താങ്കളെ പോലുള്ള രാഷ്ട്രീയ നേതാക്കളെ ഭയന്ന് തന്നെയാണെന്നും താങ്കളെ പോലെ റേപ്പിനെ മഹത്വവത്കരിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്കിടയില്‍ സ്ത്രീ സമൂഹം സുരക്ഷിതരല്ലെന്നും അവതാരക വ്യക്തമാക്കി.

  എന്തിന് ധര്‍ണ

  എന്തിന് ധര്‍ണ

  എന്നാല്‍ കന്യാസ്ത്രീയാണ് തെറ്റ്കാരിയെന്ന് പിസി ജോര്‍ജ്ജ് ആവര്‍ത്തിച്ചു. പരാതിയുണ്ടായിരുന്നെങ്കില്‍ ധര്‍ണ നടത്തുകയല്ല, മറിച്ച് കോടതിയേയാണ് സമീപിക്കേണ്ടതെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞു. ഇതോടെ കഴിഞ്ഞ 75 ദിവസമായി താന്‍ നേരിട്ട ക്രൂര പീഡനത്തിന് നീതി തേടി പൊരുതുന്ന കന്യാസ്ത്രീയെ അപമാനിച്ച താങ്കള്‍ മാപ്പ് പറയാന്‍ തയ്യാറാണോ എന്ന് അവതാരക ആവര്‍ത്തിച്ചു.

  കുറ്റബോധമില്ല

  കുറ്റബോധമില്ല

  എന്നാല്‍ തനിക്ക് കുറ്റബോധമില്ല, അതിനാല്‍ തന്നെ താന്‍ പറഞ്ഞ പ്രസ്താവനകളില്‍ താന്‍ ഉറച്ച് നില്‍ക്കുന്നെന്ന് പിസി ആവര്‍ത്തിച്ചു. ഇതിന്‍റെ പേരില്‍ എന്ത് നിയമ നടപടികള്‍ ഉണ്ടായാലും താന്‍ അതിനെ നേരിട്ട് കൊള്ളാമെന്നും പിസി പിസി മുറി ഇംഗ്ലീഷില്‍ പറഞ്ഞുവെച്ചു. ഒടുക്കം ഇംഗ്ലീഷ് വിട്ട് വെറുതേ വെറുതേ വഴക്കുണ്ടാക്കേണ്ടല്ലോയെന്ന് പറഞ്ഞ് പിസി ചര്‍ച്ചയില്‍ നിന്ന് എഴുന്നേറ്റ് പോയി. എന്തായാലും മലയാളം ചാനലിലെ ഗര്‍ജ്ജിക്കുന്ന സിംഹം ദേശീയ ചാനലില്‍ എത്തിയപ്പോള്‍ പൂച്ചക്കുട്ടിയെ പോലെയായിരുന്നുവെന്ന് പറയാതിരിക്കാന്‍ ആവില്ല.

  ചാനല്‍ ചര്‍ച്ച

  ചാനല്‍ ചര്‍ച്ചയുടെ പൂര്‍ണരൂപം

  ജയലളിതയുടെ മരണത്തെക്കുറിച്ച് നിര്‍ണായക വെളിപ്പെടുത്തല്‍! സിസിടിവി ഓഫ് ചെയ്തത് സര്‍ക്കാര്‍ പ്രതിനിധി

  കന്യാസ്ത്രീയുടെ മരണം... നിര്‍ണായക മൊഴിയുമായി സൂസന്‍റെ സഹോദരി!

  English summary
  pc georges discussion in republic tv went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more