കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയില്‍ എത്തിയ പിസി ജോര്‍ജ്ജിനെ തേച്ചൊട്ടിച്ച് ദേശീയ തലത്തില്‍ ട്വിറ്റര്‍ ചര്‍ച്ച!ബിജെപിക്ക് പാര

  • By Aami Madhu
Google Oneindia Malayalam News

ജോര്‍ജ്ജ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി പീഡനാരോപണം ഉന്നയിച്ച കന്യാസ്ത്രീയെ അധിക്ഷേപിച്ച പിസി ജോര്‍ജ്ജിനെ ഒരു പക്ഷേ ബിജെപി മറന്ന് കാണും. എന്നാല്‍ അടിമുടി സ്ത്രീ വിരുദ്ധത വിളമ്പി ദേശീയ മാധ്യമമായ റിപബ്ലിക് ടിവിയില്‍ ഉറഞ്ഞ് തുള്ളിയ പിസി ജോര്‍ജ്ജിനെ ദേശീയ തലത്തില്‍ ആളുകള്‍ മറന്നുകാണാന്‍ ഇടയില്ല. കന്യാസ്ത്രീയെ അടച്ചാക്ഷേപിച്ചതും പോരാഞ്ഞ് റിപബ്ലിക് ചാനലില്‍ വീണ്ടും സ്ത്രീ വിരുദ്ധത വിളിച്ചു പറഞ്ഞതിന് പിസി ജോര്‍ജ്ജിനെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഇപ്പോള്‍ പിസി ജോര്‍ജ്ജ് വീണ്ടും ദേശീയ തലത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്. പിസി ജോര്‍ജ്ജിന്‍റെ ബിജെപിയുമായുള്ള സഹകരണമാണ് ഇപ്പോള്‍ ദേശീയ തലത്തില്‍ ട്വിറ്ററില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. അടിമുടി സ്ത്രീ വിരുദ്ധനായ ഒരാളെ ബിജെപി ഒപ്പം കൂട്ടിയതിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.

കന്യാസ്ത്രീക്കെതിരെ

കന്യാസ്ത്രീക്കെതിരെ

പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ കുറിച്ച് റിപബ്ലിക് ചാനലില്‍ വളരെ മോശമായ രീതിയിലായിരുന്നു പിസി ജോര്‍ജ്ജ് പ്രതികരിച്ചത്.13 തവണ പീഡിപ്പിക്കപ്പെട്ടിട്ടും ബാക്കി പന്ത്രണ്ട് തവണയും എന്തുകൊണ്ട് പരാതിയുമായി കന്യാസ്ത്രീ മുന്നോട്ട് വന്നില്ലെന്നായിരുന്നു ജോര്‍ജ്ജിന്‍റെ പരാമര്‍ശം. ബിഷപ്പിനെതിരെ വാള്‍ എടുത്ത കന്യാസ്ത്രീകളെ കന്യാകാത്വ പരിശോധന നടത്തണമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞിരുന്നു.

വ്യാപക പ്രതിഷേധം

വ്യാപക പ്രതിഷേധം

ചാനലില്‍ അവതാരകയുടെ ചോദ്യത്തിന് ജോര്‍ജ്ജ് ഇതേ വാക്കുകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. തന്‍റെ പ്രസ്താവനയില്‍ മാപ്പ് പറയില്ലെന്നും തനിക്ക് കുറ്റബോധമില്ലെന്നുമൊക്കെ പിസി മുറി ഇംഗ്ലീഷില്‍ പറഞ്ഞൊപ്പിച്ചു.ഇതോടെ പിസിക്കെതിരെ ദേശീയ തലത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.

ദേശീയ വനിതാ കമ്മീഷന്‍

ദേശീയ വനിതാ കമ്മീഷന്‍

വിടുവായനായ ഈ നേതാവിനെതിരെ കേസെടുക്കാന്‍ കേരളത്തില്‍ നട്ടെല്ലുള്ള ആരുമില്ലേയെന്നായിരുന്നു സമൂഹമാധ്യങ്ങളില്‍ ഉയര്‍ന്ന ചോദ്യം. ജോര്‍ജ്ജിന്‍റെ പരാമര്‍ശങ്ങളില്‍ പിന്നീട് ദേശീയ വനിതാ കമ്മീഷന്‍ ജോര്‍ജ്ജിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

അയ്യപ്പ വേഷത്തില്‍

അയ്യപ്പ വേഷത്തില്‍

എന്നാല്‍ ഇന്ന് കറുപ്പുടുത്ത് അയ്യപ്പ വേഷത്തില്‍ ബിജെപി എംഎല്‍എ ഒ രാജഗോപാലിനൊപ്പം നിയമസഭയിലെത്തിയ പിസിയുടെ ചിത്രങ്ങള്‍ ദേശീയ മാധ്യമങ്ങളില്‍ തെളിഞ്ഞതോടെയാണ് വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. കറുപ്പുടുത്ത് പിസി ജോര്‍ജ്ജ് വരുന്നത് അയ്യപ്പ ഭക്തരെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് ചിലര്‍ ഉയര്‍ത്തുന്ന വിമര്‍ശനം.

നിയമസഭയില്‍

നിയമസഭയില്‍

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ബിജെപിയുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയായിരുന്നു ഒ രാജഗോപാലിനൊപ്പം ഇന്ന് പിസി ജോര്‍ജ്ജ് കറുപ്പുടുത്ത് നിയമസഭയില്‍ എത്തിയത്. പിസി ജോര്‍ജ്ജിന്‍റെ വരവ് തുടക്കം മാത്രമാണെന്നും ക്രൈസ്തവ വിഭാഗത്തില്‍ നിന്നും ധാരാളം പേര്‍ ബിജെപിയില്‍ എത്തുമെന്നുമായിരുന്നു ഇതിനോട് ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെ പ്രതികരണം.

സ്ത്രീ വിരുദ്ധന്‍

സ്ത്രീ വിരുദ്ധന്‍

എന്നാല്‍ സ്ത്രീവിരുദ്ധനായ ഒരാളെ ഒപ്പം കൂട്ടുന്നത് ബിജെപിക്ക് ഗുണം ചെയ്യില്ലെന്ന രീതിയിലാണ് ട്വിറ്ററില്‍ അടക്കം പ്രചരണം നടക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ പൊക്കി പിടിച്ച് നടന്ന പിസി ജോര്‍ജ്ജ് ഒടുവില്‍ എത്തേണ്ടിടത്ത് തന്നെ എത്തി എന്നായിരുന്നു ചിലര്‍ കുറിച്ചത്.

ശബരിമലയിലേക്ക്

ശബരിമലയിലേക്ക്

അതേസമയം ഇത്തരക്കാര്‍ക്ക് വേണ്ടിയാണല്ലോ ശബരിമലയിലേക്ക് സ്ത്രീകളെ കയറ്റാതിരിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു എന്നായിരുന്നു ചിലരുടെ പ്രതതികരണം. ജോര്‍ജ്ജിനെ ഒപ്പം ചേര്‍ത്തത് വഴി ബിജെപി അയ്യപ്പ ഭക്തരെ അപമാനിക്കുകയാണെന്നും ചിലര്‍ കുറിക്കുന്നു.

ഡ്രാമ കിംഗ്

ഡ്രാമ കിംഗ്

ഡ്രാമ കിംഗ് എന്നാണ് ചിലര്‍ പിസിയെ പരാമര്‍ശിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ കറുപ്പുടുത്ത് മാംസ ഭക്ഷണം കഴിച്ച് നടന്നാലും പിസിയെ കുറിച്ച് ഒരു ബിജെപിക്കാരും ഒന്നും പറയില്ലെന്നും ചിലര്‍ കുറിച്ചു.

ട്വീറ്റുകള്‍ ഇങ്ങനെ

ട്വീറ്റുകള്‍

English summary
pc georges tie up with bjp criticism in social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X