കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാൻ ഒരു ഹിന്ദുവാണെന്ന് പിസി ജോർജ്! പച്ചയ്ക്ക് പറയും, റോമിൽ നിന്നോ അറേബ്യയിൽ നിന്നോ വന്നവനല്ല...

പുതുമന തന്ത്രവിദ്യാലയത്തിന്റെ വാർഷികാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പിസി അക്കാര്യം തുറന്നുപറഞ്ഞത്.

  • By Desk
Google Oneindia Malayalam News

കോട്ടയം: ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന ചില സംഘപരിവാർ നേതാക്കളുടെ പ്രസ്താവന ചില്ലറ വിവാദങ്ങളൊന്നുമല്ല ഉണ്ടാക്കിയത്. ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും, ഹിന്ദുക്കൾ അല്ലാത്തവർക്ക് ഇവിടംവിട്ട് പോകാമെന്നും ചില സംഘനേതാക്കൾ തട്ടിവിട്ടിരുന്നു. ഇന്ത്യയിൽ ജനിച്ചവരെല്ലാം ഹിന്ദുക്കളാണെന്നും ചിലർ അഭിപ്രായപ്പെട്ടു.

മുഹമ്മദ് നിഷാം തങ്ങളെ കൊല്ലുമെന്ന് സഹോദരങ്ങൾ! ഗുണ്ടകൾക്ക് പണമൊഴുക്കുന്നു! അത്രയ്ക്ക് വിരോധമോ?മുഹമ്മദ് നിഷാം തങ്ങളെ കൊല്ലുമെന്ന് സഹോദരങ്ങൾ! ഗുണ്ടകൾക്ക് പണമൊഴുക്കുന്നു! അത്രയ്ക്ക് വിരോധമോ?

യോഗിയുടെ റാലിയിൽ മുസ്ലീം സ്ത്രീയുടെ പർദ്ദ അഴിപ്പിച്ചു, അതും പരസ്യമായി! സുരക്ഷാ ഭീഷണിയെന്ന്...യോഗിയുടെ റാലിയിൽ മുസ്ലീം സ്ത്രീയുടെ പർദ്ദ അഴിപ്പിച്ചു, അതും പരസ്യമായി! സുരക്ഷാ ഭീഷണിയെന്ന്...

എന്തായാലും ഈ വിഷയത്തിൽ ഏറ്റവുമൊടുവിൽ നിലപാട് വ്യക്തമാക്കിയിരുന്നത് പിസി ജോർജ് എംഎൽഎയാണ്. പുതുമന തന്ത്രവിദ്യാലയത്തിന്റെ വാർഷികാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പിസി അക്കാര്യം തുറന്നുപറഞ്ഞത്. 'ഞാൻ ഒരു ഹിന്ദുവാണെന്നായിരുന്നു' പിസി ജോർജിന്റെ വെളിപ്പെടുത്തൽ.

ഹിന്ദുവാണ്...

ഹിന്ദുവാണ്...

ഞാൻ ഒരു ഹിന്ദുവാണെന്നും, താൻ റോമിൽ നിന്നോ അറേബ്യയിൽ നിന്നോ വന്നവനല്ലെന്നുമാണ് പിസി ജോർജ് എംഎൽഎ പറഞ്ഞത്. കോട്ടയം പുതുമന തന്ത്രവിദ്യാലയത്തിന്റെ 17-ാമത് വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനു പിന്നാലെ വർഗീയത സൃഷ്ടിക്കുന്ന അപകടത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

എന്തിനാണ് ബുദ്ധിമുട്ട്...

എന്തിനാണ് ബുദ്ധിമുട്ട്...

ഞാൻ ഹിന്ദുവാണ്, ഭാരതത്തിൽ ജനിച്ചവനാണ്, അതിനാൽ ഹിന്ദു സംസ്ക്കാരം ഉൾക്കൊള്ളുന്നുവനാണെന്നും പിസി ജോർജ് വ്യക്തമാക്കി. ഈ വസ്തുതകൾ അംഗീകരിക്കാൻ എന്തിനാണ് ബുദ്ധിമുട്ടുന്നതെന്നും, അത്തരം കാര്യങ്ങളിൽ മാറ്റം വരാനാണ് ഇക്കാര്യങ്ങൾ പച്ചയ്ക്ക് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അപകടകാരി...

അപകടകാരി...

ഹൈന്ദവ സംസ്ക്കാരത്തിന്റെ മാന്യത നിലനിർത്താൻ ഭാരതത്തിൽ ജനിച്ച എല്ലാവർക്കും ബാധ്യതയുണ്ടെന്നും പിസി ജോർജ് പറഞ്ഞു. ന്യൂനപക്ഷ വർഗീയത വർദ്ധിച്ചാൽ ഭൂരിപക്ഷ വർഗീയത അതിന്റെ പാരമ്യത്തിൽ എത്തും. അതിനാൽ ന്യൂനപക്ഷ വർഗീയതയാണ് കൂടുതൽ അപകടകാരിയെന്നും അദ്ദേഹം പറഞ്ഞു.

വിവാദം...

വിവാദം...

ഏതു വിവാദങ്ങളിലും സ്വന്തം നിലപാട് തുറന്ന് പറയുന്ന വ്യക്തിയാണ് പിസി ജോർജ്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അനുകൂലിച്ച് അഭിപ്രായം പറഞ്ഞതിലും, തിരുവനന്തപുരത്ത് പോപ്പുലർ ഫ്രണ്ടിന്റെ സമ്മേളനത്തിൽ പങ്കെടുത്തതിനും അദ്ദേഹത്തിനെതിരെ നേരത്തെ വിമർശനമുയർന്നിരുന്നു.

English summary
pc geroge speech at puthumana thanthra vidyalaya.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X