പ്രിയങ്കാ ഗാന്ധിയുടെ സൗന്ദര്യം കാണാൻ ആളു കൂടുമെന്നാണ് രാഹുൽ കരുതുന്നത്; പിസി ജോർജ്
Recommended Video
തൊടുപുഴ: പ്രിയങ്കാ ഗാന്ധിയെ അധിക്ഷേപിച്ച് കേരള ജനപക്ഷം നേതാവ് പിസി ജോർജ്. വയനാട്ടിൽ പ്രിയങ്കാ ഗാന്ധിയെ കൊണ്ടുവന്നാൽ പ്രിയങ്കയുടെ സൗന്ദര്യം കാണാൻ ആളുകൾ ഓടിക്കൂടുമെന്നാണ് രാഹുൽ ഗാന്ധി കരുതുന്നതെന്ന് പിസി ജോർജ്. വയനാട്ടിലെ ആദിവാസികൾക്ക് സൗന്ദര്യമല്ല ജീവിമാണ് പ്രധാനമെന്ന് രാഹുൽ ഓർക്കണമെന്നും പിസി ജോർജ് പറഞ്ഞു. തൊടുപുഴയിൽ എൻഡിഎ സ്ഥാനാർത്ഥി ബിജു കൃഷ്ണന്റെ പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പിസി ജോർജ്.
ഉത്തരേന്ത്യയിൽ രാഹുൽ ഗാന്ധിക്ക് ജനപ്രീതിയില്ല, രാഹുലിനെ കേൾക്കാൻ ആരുമില്ല. സുരക്ഷിതമായ സീറ്റ് തേടിയാണ് വയനാട്ടിലെത്തിയത്. ക്രിസ്ത്യൻ മുസ്സീം വിഭാഗങ്ങളെ ബിജെപിയിൽ നിന്ന് അകറ്റാൻ കോൺഗ്രസും മുസ്ലീം ലീഗും കമ്മ്യൂണിസ്റ്റ് പാാർട്ടിയും ശ്രമിക്കുന്നതായും പിസി ജോർജ് ആരോപിച്ചു.

കന്യാകാ മാതാവിന്റെ പ്രതിമ ഇരിക്കുന്നത് താമരയിലാണ്. കന്യകാ മാതാവിനെ സംരക്ഷിക്കുന്നത് താമരയായ നിലയ്ക്ക് ക്രിസ്ത്യാനികൾ ബിജെപിക്കൊപ്പം നിൽക്കുന്നതിൽ തെറ്റില്ല. കേരളത്തിൽ എൻഡിഎ നാല് സീറ്റെങ്കിലും നേടുമെന്നും പിസി ജോർജ് പറഞ്ഞു.
അടുത്തിടെയാണ് പിസി ജോർജ് ജനപക്ഷം എൻഡിഎ മുന്നണിയിൽ ചേർന്നത്. ശബരിമല വിഷയത്തിൽ പിസി ജോർജ് ബിജെപിയുമായി സഹകരിക്കുകയും പ്രതിഷേധങ്ങളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയും പ്രിയങ്കാ ഗാന്ധിയെ അധിക്ഷേപിച്ച് പ്രസംഗിച്ചിരുന്നു. 48 വയസുള്ള പ്രിയങ്കയെ യുവതിയായി ചിത്രീകരിച്ച് കോൺഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു എന്നായിരുന്നു പരാമർശം.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications