മാണി ബജറ്റ് അവതരിപ്പിച്ചാല്‍ കുഴപ്പമാകുമെന്ന് പിസി ജോര്‍ജ് വീണ്ടും
കോട്ടയം: ബാര്‍ കോഴ വിഷയത്തില്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ വന്‍ പൊട്ടിത്തെറിക്ക് സൂചന നല്‍കി ചീഫ് വിപ്പ് പിസി ജോര്‍ജ് വീണ്ടും രംഗത്ത്. കെ എം മാണി ബജറ്റ് അവതരിപ്പിക്കുമെന്ന് യുഡിഎഫും മാണിയും പറയുമ്പോഴും അത് വന്‍ പ്രശ്‌നങ്ങള്‍ക്ക് ഇട നല്‍കുമെന്ന് പിസി ജോര്‍ജ് മുന്നറിയിപ്പു നല്‍കുന്നു.
മാണി ബജറ്റ് അവതരിപ്പിച്ചാല്‍ പ്രശ്‌നമില്ലെന്ന് പറയുന്ന നേതാക്കള്‍ക്ക് വിവരമില്ലെന്ന് ജോര്‍ജ് പറഞ്ഞു. എല്‍ഡിഎഫ് പറഞ്ഞതുപോലെ ചെയ്യുകയാണെങ്കില്‍ നിയമസഭയ്ക്ക് അകത്തു പുറത്തും വന്‍ സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുണ്ട്. അങ്ങിനെവന്നാല്‍ അത് സര്‍ക്കാരിന്റെ നിലനില്‍പിനെ തന്നെ ബാധിക്കുമെന്ന് ജോര്‍ജ് പറഞ്ഞു.

കോഴ ആരോപണ വിധേയനായ മാണി ബജറ്റ് അവതരിപ്പിച്ചാല്‍ വലിയ പ്രക്ഷോഭം നടത്തുവാനാണ് പ്രതിപക്ഷം തയ്യാറെടുക്കുന്നത്. ചോരപ്പുഴ ഒഴുകുന്നത് ഒഴിവാകണമെന്നാണ് തന്റെ ആഗ്രഹമമെന്നും ജോര്‍ജ് പറഞ്ഞു. കെ എം മാണി എതിര്‍ത്തിട്ടും ജോര്‍ജ് തുടര്‍ച്ചയായ ദിവസങ്ങളില്‍ സമാനമായ രീതിയില്‍ പ്രസ്താവന നടത്തുന്നത് കേരള കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ചീഫ് വിപ്പിന് മറുപടി നല്‍കാന്‍ താനില്ലെന്നായിരുന്നു കഴിഞ്ഞദിവസം ഈ വിഷയത്തില്‍ കെ എം മാണി പ്രതികരിച്ചത്. ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ടെന്ന് മാണി പ്രതിപക്ഷത്തിനും മറുപടി നല്‍കി. ഏതൊക്കെ തരത്തില്‍ പ്രതിഷേധങ്ങള്‍ ഉണ്ടായാലും ബജറ്റ് മാണിതന്നെ അവതരിപ്പിക്കുമെന്നാണ് മുഖ്യമന്ത്രിയും അറിയിച്ചിട്ടുള്ളത്.












Click it and Unblock the Notifications