കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തെറ്റ് പറ്റി പോയി, ചില കുശുമ്പന്മാര്‍ തെറ്റിധരിപ്പിച്ചു'; ഈശോയെ കുറിച്ച് പിസി ജോർജ്

Google Oneindia Malayalam News

തിരുവനന്തപുരം: നാദിർഷയുടെ പുതിയ ചിത്രമായ ഈശോയെ കുറിച്ചുള്ള വിമർശനങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ജനപക്ഷം നേതാവും മുൻ പൂഞ്ഞാർ എം എൽ എയുമായ പിസി ജോർജ്. സിനിമയുടെ പേരിനെ ചൊല്ലി നേരത്തേ പിസി ജോർജ് സിനിമയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. ഈശോ എന്ന പേരിൽ സിനിമ പുറത്തിറങ്ങിയാൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് വരെ പറഞ്ഞ വ്യക്തിയായിരുന്നു പിസി ജോർജ്. എന്നാൽ ചിത്രം കണ്ട ശേഷം തന്റെ അഭിപ്രായം തിരുത്തിയിരിക്കുകയാണ് പിസി. മാത്രമല്ല സിനിമയുടെ അണിയറ പ്രവർത്തകരെ അഭിനന്ദിക്കുകയും ചെയ്തു.

 pc-1664965023.jpg -Pro

''പറഞ്ഞത് കേരളത്തിലെ കാര്യം, മാറ്റിപ്പറഞ്ഞിട്ടുകാര്യമില്ല; മൂന്നാമതായേ ബിജെപിയെ ഭയക്കേണ്ടതുള്ളൂ'; രവിചന്ദ്രന്‍''പറഞ്ഞത് കേരളത്തിലെ കാര്യം, മാറ്റിപ്പറഞ്ഞിട്ടുകാര്യമില്ല; മൂന്നാമതായേ ബിജെപിയെ ഭയക്കേണ്ടതുള്ളൂ'; രവിചന്ദ്രന്‍

'നാദിർശയുടെ ഈശോ എന്ന ചിത്രത്തിനെ പറ്റി ആദ്യം മുതല്‍ ഏറെ തര്‍ക്കം ഉള്ള ആളായിരുന്നു ഞാന്‍. എനിക്ക് പറ്റിയ തെറ്റെന്താണെന്ന് വെച്ചാൽ ഈശോ എന്നത് ഒരുി വ്യക്തിയുടെ പേരാണ്. ക്രൈസ്റ്റ് എന്നായിരുന്നെങ്കിൽ ഞാൻ പറഞ്ഞതിൽ അർത്ഥമുണ്ടായേനെ.നോട്ട് ഫ്രം ബൈബിള്‍ എന്ന് കണ്ടപ്പോഴാണ് ഞാൻ എതിർക്കാൻ ഇടയായത്. പക്ഷേ നാദിര്‍ഷ പറഞ്ഞത് സിനിമ കണ്ടിട്ട് തീരുമാനം പറയാനായിരുന്നു. ആ വാശിയിൽ താൻ നിൽക്കുകയായിരുന്നു. ഇന്ന് സിനിമ കണ്ടപ്പോള്‍ അന്ന് നാദിര്‍ഷ പറഞ്ഞത് നൂറ് ശതമാനം ശരിയാണെന്ന് മനസ്സിലായി'.

ലോട്ടറി അടിച്ച തുക തട്ടിയെടുത്തു, പൊലീസ് അന്വേഷിക്കുന്നില്ല: കല്‍പറ്റിയില്‍ യുവാവിന്റെ ആത്മഹത്യ ഭീഷണിലോട്ടറി അടിച്ച തുക തട്ടിയെടുത്തു, പൊലീസ് അന്വേഷിക്കുന്നില്ല: കല്‍പറ്റിയില്‍ യുവാവിന്റെ ആത്മഹത്യ ഭീഷണി

ഇന്നത്തെ തലമുറയിലെ മതാപിതാക്കള്‍ നിർബന്ധമായും ഈ ചിത്രം കണ്ടിരിക്കണം. സംവിധായകൻ സിനിമയ്ക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നടനും നടിമാരുമെല്ലാം നല്ല രീതിയിൽ അഭിനയിച്ചിട്ടുണ്ട്. അണിയറ പ്രവർത്തകരെല്ലാം മികച്ച രീതിയിൽ അഭിനയിച്ചിട്ടുണ്ട്. വളരെ ആത്മാർത്ഥമായി പറയുകയാണ് ഇന്നത്തെ കാലത്തെ പ്രശ്‌നങ്ങള്‍ വളരെ വ്യക്തമായി കാണാൻ കഴിയുന്ന പടമാണ്. സസ്പെൻസ് കളയണ്ട എന്ന് വിചാരിച്ചാണ് കൂടുതൽ പറയാത്തത്. നിർബന്ധമായി ഈ പടം കാണണം. അണിയ ചില കുശുമ്പന്മാര്‍ ആണ് എന്നോട് സിനിമയെ കുറിച്ച് മോശമായി പറഞ്ഞതെന്നും പിസി ജോര്‍ജ് പറഞ്ഞു.

'സത്യം മനസ്സിലായപ്പോള്‍ അത് തിരുത്തുവാനുള്ള അങ്ങയുടെ വലിയ മനസ്സിന് ഒരുപാട് നന്ദി' എന്ന് പറഞ്ഞുകൊണ്ട് പിസിയുടെ വാക്കുകൾ നാദിർഷയും പങ്കുവെച്ചിട്ടുണ്ട്.

യേശുവിനെയും ക്രൈസ്തവ വിശ്വാസത്തെയും അപമാനിക്കുന്നതാണ് ആരോപിച്ച് കൊണ്ടായിരുന്നു ചില ക്രൈസ്തവ സംഘടനകൾ തുടക്കത്തിൽ സിനിമയ്ക്കെതിരെ രംഗത്തെത്തിയത്. എന്നാൽ ഇത് കഥാപാത്രങ്ങളുടെ മാത്രം പേരാണെന്നും സിനിമ ഇറങ്ങിയ ശേഷം മതവിശ്വാസം വ്രണപ്പെടുന്നുവെന്ന് തോന്നിയാല്‍ ഏത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണെന്നുമായിരുന്നു നാദിർഷയുടെ പ്രതികരണം.

'കെഎസ്ആർടിസി രക്ഷപ്പെടാന്‍ ഇതുപോലുള്ള രണ്ടുപേർ മതി': വൈറലായി യുവാവിന്റെ കുറിപ്പ്'കെഎസ്ആർടിസി രക്ഷപ്പെടാന്‍ ഇതുപോലുള്ള രണ്ടുപേർ മതി': വൈറലായി യുവാവിന്റെ കുറിപ്പ്

English summary
PC Gorge Supports Nadirsha's new Movie Esho says good film
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X