കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി നേതൃത്വം കേരളത്തെ വിട്ടു; അവർക്ക് ഇവിടെ പ്രതീക്ഷ ഇല്ലെന്നും പിസി തോമസ്,.. ഉടൻ യുഡിഎഫിലേക്ക്

Google Oneindia Malayalam News

കോട്ടയം; എൻഡിഎയുടെ ഭാഗമായിരുന്ന കേരള കോൺഗ്രസ് പിസി തോമസ് വിഭാഗം യുഡിഎഫിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ്. മുന്നണി മാറ്റം സംബന്ധിച്ച പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫിൻറെ ഭാഗാമാകാനാണ് നിലവിലെ തിരുമാനം.

എന്‍ഡിഎയില്‍ ഇനി തുടരേണ്ടതില്ലെന്നാണ് കേരള കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായമെന്ന് പിസി തോമസ് പറയുന്നു . എൻഡിഎയിൽ തന്നെ തുടരാനുള്ള ബുദ്ധിമുട്ട് മാസങ്ങൾക്ക് മുൻപ് തന്നെ നേതൃത്വത്തെ അറിയിച്ചെന്നും പിസി വെളിപ്പെടുത്തി.

ഉപാധി ഇല്ലേങ്കിൽ

ഉപാധി ഇല്ലേങ്കിൽ

കേരള കോൺഗ്രസ് ജോസ് വിഭാഗം മുന്നണി വിട്ടതിന് പിന്നാലെയാണ് പിസി തോമസ് കോൺഗ്രസ് നേതൃത്വവുമായി അടുത്തത്. ചെന്നിത്തല ഉൾപ്പെടെയുള്ളവരുമായി തോമസ് ചർച്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ഉപാധി ഇല്ലെങ്കിൽ മുന്നണി പ്രവേശനം അനുവദിക്കാമെന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്.

തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ്

തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ്

ഇതിന് പിസി തോമസും തയ്യാറായതോടെയാണ് മുന്നണി പ്രവേശനത്തിന് വഴിയൊരുങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. ജോസിന്റെ അഭാവത്തിൽ മധ്യതിരുവിതാംകൂറിലുണ്ടാകുന്ന ക്ഷീണം മറികടക്കാൻ പിസി തോമസിന്റ വരവ് സഹായിക്കുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്.നിലവിൽ തദ്ദേശ തിര‍ഞ്ഞെടുപ്പ് സംബന്ധിച്ച ധാരണകളാണ് പിസി തോമസുമായി കോൺഗ്രസ് ഉണ്ടാക്കിയിരിക്കുന്നത്.

പരിഗണിച്ചില്ല

പരിഗണിച്ചില്ല

കഴിഞ്ഞ ദിവസമാണ് എൻഡിഎ വിടാനൊരുങ്ങുകയാണ് പിസി തോമസ് പരസ്യമായി വ്യക്തമാക്കി. നല്‍കാമെന്ന് ഉറപ്പുപറഞ്ഞ ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ പോലും ലഭിക്കാത്ത സാഹചര്യത്തിൽ ഇനിയും മുന്നണിയിൽ തുടരേണ്ടെന്ന നിലപാടാണ് പാർട്ടിയിൽന നിലനിൽക്കുന്നതെന്ന് പിസി തോമസ് പറഞ്ഞിരുന്നു.

താത്പര്യക്കുറവ്

താത്പര്യക്കുറവ്

എൻഡിഎയിൽ തുടാനുള്ള താത്പര്യകുറവ് എട്ട് മാസങ്ങൾക്ക് മുൻപ് തന്നെ തങ്ങൾ മുന്നണിയെ അറിയിച്ചിരുന്നു. കേന്ദ്രനേതൃത്വത്തിന് കേരള ഘടകത്തോട് താത്പര്യമില്ലെന്നും പിസി തോമസ് പറഞ്ഞു. അഴിമുഖത്തോടാണ് ബിജെപി വിടാനുണ്ടായ സാഹചര്യം പിസി തോമസ് വിശദമാക്കിയത്.

മണ്ടത്തരമായി പോയെന്ന്

മണ്ടത്തരമായി പോയെന്ന്

യഥാർത്ഥത്തിൽ എൻഡിഎയ്ക്കൊപ്പം പോയത് മണ്ടത്തരമായി.അരുവിക്കര തിരഞ്ഞെടുപ്പ് സമയത്താണ് ബിജെപി തങ്ങളെ സമീപിച്ചതെന്നും പാർട്ടിയിലെ സംസ്ഥാന നേതാക്കൾക്ക് സംഭവിച്ചൊരു മണ്ടത്തരമായിരുന്നു എൻഡിഎ ബന്ധം എന്നും പിസി തോമസ് പറഞ്ഞു.

പ്രതീക്ഷയില്ല

പ്രതീക്ഷയില്ല


കേരള ഘടകത്തിൻ മേൽ ഇപ്പോൾ ദേശീയ നേതൃത്വത്തിന് പ്രതീക്ഷയില്ല. ജില്ലാ തലത്തിൽ ബിജെപിക്ക് വളർച്ച ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും പ്രാദേശിക തലത്തിൽ സംഘടന സംവിധാനം ദുർബലമാണ്. എന്നാൽ ഇതിനെ മറികടക്കാനുള്ള ശ്രമങ്ങൾ ദേശീയ നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല.

 മുന്നണിയിൽ എടുത്തില്ല

മുന്നണിയിൽ എടുത്തില്ല

കേരളത്തിൽ ന്യൂനപക്ഷങ്ങളുടെ വോട്ട് കിട്ടിയാൽ മാത്രമേ വേരോട്ടം ഉണ്ടാക്കാൻ കഴിയുവെന്ന് ബിജെപി ദേശീയ നേതൃത്വത്തിനറിയാം. ഈ ലക്ഷ്യത്തോടെയാണ് തങ്ങൾ ഉൾപ്പെടെയുള്ളവരെ ദേശീയ നേതൃത്വം മുന്നണിയിലേക്ക് എടുക്കുന്നത്. എന്നാൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ അവർ തയ്യാറല്ല.

പരിഗണിക്കുന്നില്ലെന്ന്

പരിഗണിക്കുന്നില്ലെന്ന്

തങ്ങളെ പരിഗണിക്കുന്നില്ലെന്ന വേദന കേരളത്തിലെ ബിജെപി നേതാക്കൾക്കും ഉണ്ട്. ദേശീയ സമിതിയിൽ അംഗമായ തന്നോടാണ് അവർ ഇവിടുത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്തണേയെന്ന് പറയാറുള്ളത്. ഇവിടുത്തെ ബിജെപി ഘടകത്തോടും ദേശീയ നേതൃത്വത്തിന് ബിജെപി ദേശീയ നേതൃത്വത്തിന് താത്പര്യമില്ലെന്നത് വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു.

പാർലമെന്റ് അംഗം

പാർലമെന്റ് അംഗം

കേരളത്തിൽ നിന്നൊരു എംപിയെങ്കിലും വേണമെന്നായിരുന്നു ദേശീയ നേതൃത്വത്തിന്റെ ആവശ്യം. എന്നാൽ നിലവിലെ സാഹചര്യത്തിൽ അത് നടക്കില്ലെന്ന് അവർക്കറിയാം. അതിനാൽ കേരളത്തെ അവർ വിട്ട മട്ടാണ്. അതേസമയം തമിഴ്നാട്ടിൽ നിന്ന് അവർ ഇത്തവണ നേട്ടം കൊയ്യും.അതിനുളഅള കൊണ്ട് പിടിച്ചുള്ള ശ്രമങ്ങൾ ബിജെപിനടത്തുന്നുമ്ടെന്നും പിസി തോമസ് പറഞ്ഞു.

ആർബിഐ ഗവർണർ ശക്തികാന്ത ദാസിന് കൊവിഡ്;രോഗ ലക്ഷണങ്ങൾ ഇല്ല, ക്വാറന്റീനിൽ പ്രവേശിച്ചുആർബിഐ ഗവർണർ ശക്തികാന്ത ദാസിന് കൊവിഡ്;രോഗ ലക്ഷണങ്ങൾ ഇല്ല, ക്വാറന്റീനിൽ പ്രവേശിച്ചു

അടിവേരികളി കോൺഗ്രസ്; 26ാമത്തെ എംഎൽഎയും ബിജെപിയിലേക്ക്!! ഉപതിരഞ്ഞെടുപ്പിന് തൊട്ട് മുൻപ്അടിവേരികളി കോൺഗ്രസ്; 26ാമത്തെ എംഎൽഎയും ബിജെപിയിലേക്ക്!! ഉപതിരഞ്ഞെടുപ്പിന് തൊട്ട് മുൻപ്

'ഞാന്‍,ഭാര്യ,ബന്ധു, അല്ലേങ്കിൽ കോഴി';കോൺഗ്രസ് നേതൃത്വത്തിനെതിരെ കെഎസ്യു,മുന്നറിയിപ്പ്'ഞാന്‍,ഭാര്യ,ബന്ധു, അല്ലേങ്കിൽ കോഴി';കോൺഗ്രസ് നേതൃത്വത്തിനെതിരെ കെഎസ്യു,മുന്നറിയിപ്പ്

English summary
PC thomas explains about why he quit nda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X