ഇടുക്കിയില്‍ പിസി തോമസ് വിഭാഗം പിളര്‍ന്നു; ജില്ലാ പ്രസിഡന്റ് മാണി ഗ്രൂപ്പില്‍
തൊടുപുഴ: ഇടുക്കിയില്‍ കേരളാ കോണ്‍ഗ്രസ് പി.സി തോമസ് വിഭാഗം പിളര്‍ന്നു. ജില്ലാ പ്രസിഡന്റ് സിനു വാലുമ്മേല്‍, സെക്രട്ടറി അഗസ്റ്റിന്‍ വട്ടക്കുന്നേല്‍ എന്നിവര്‍ പാര്‍ട്ടി വിട്ടു. ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടതായി പ്രഖ്യാപിച്ച ശേഷം ഇവര്‍ മാണി ഗ്രൂപ്പില്‍ ചേക്കേറി. ഇവരെ പാര്‍ട്ടിയില്‍ നിന്നും നീക്കം ചെയ്തതായി ചെയര്‍മാന്‍ പി.സി തോമസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
കട്ടപ്പന നഗരസഭയില്‍ മുന്നണി തീരുമാനങ്ങള്‍ക്കു വിരുദ്ധമായ നിലപാടു സ്വീകരിച്ചതിനാണ് ഇരുവരെയും പുറത്താക്കിയത്. പാര്‍ട്ടി സ്ഥാനം നഷ്ടപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് ജില്ലാ കമ്മറ്റി പിരിച്ചു വിട്ടതായും മറ്റൊരു പാര്‍ട്ടിയില്‍ ചേരുന്നതായും അവര്‍ വാര്‍ത്ത നല്‍കിയത്. എന്നാല്‍ ഈ വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ല.

കമ്മറ്റികള്‍ പിരിച്ചുവിടാന്‍ പാര്‍ട്ടി ചെയര്‍മാനു മാത്രമേ അധികാരമുള്ളൂ. ജില്ലാ കമ്മറ്റിയിലെ ഭൂരിഭാഗം ഭാരവാഹികളും അംഗങ്ങളും, മുഴുവന്‍ നിയോജകമണ്ഡലം പ്രസിഡന്റുമാരും, മറ്റ് പ്രവര്‍ത്തകരും എന്‍. ഡി. എ. സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരികയാണ്. പുതിയ പ്രസിഡന്റിനെ ജില്ലാ കമ്മറ്റി തെരഞ്ഞെടുക്കും.
കട്ടപ്പന നഗരസഭയില്‍ യു.ഡി.എഫിനൊപ്പം നില്‍ക്കുന്ന പാര്‍ട്ടി കൗണ്‍സിലര്‍ക്കു വിപ്പ് നല്‍കും. വിപ്പു ലംഘിച്ചാല്‍ നിയമനടപടികള്‍ കൈക്കൊള്ളും. കെ.എം മാണിയുടെ പ്രലോഭനത്തില്‍ കുടുങ്ങിയല്ല താന്‍ പാലായിലെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്നും പിന്‍വാങ്ങിയത്. മാണിക്കെതിരെ മല്‍സരിക്കരുതെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിട്ടില്ലെന്നും പി.സി തോമസ് പറഞ്ഞു.












Click it and Unblock the Notifications