കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഴ്സുമാർക്ക് സൗജന്യ ഇൻഷുറൻസ് പദ്ധതി തുടങ്ങണം: പിസി തോമസ്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ത്യയിലെ നഴ്സുമാർക്ക് സൗജന്യ ഇൻഷുറൻസ് ഏർപ്പെടുത്തുന്ന ഒരു പദ്ധതി അടിയന്തരമായി തുടങ്ങണമെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും, മുൻ കേന്ദ്ര മന്ത്രിയുമായ പി സി തോമസ്. നഴ്സുമാരുടെ ശമ്പളം ഇരുപതിനായിരത്തിൽ കുറയാത്ത രീതിയിൽ പരിഷ്കരിക്കണമെന്നും കൊവിഡ് കാലത്തെ സേവനത്തിന് ആരോഗ്യ പ്രവ൪ത്തക൪ക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകണമെന്നുമുള്ള ഗൈഡ്ലൈനുകൾ ഉൾപ്പെടുത്തി, സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളതായി തനിക്ക് ലഭിച്ച മറുപടിയിൽ പറയുന്നതായും പിസി തോമസ് വ്യക്തമാക്കി.

'ദി റിയൽ ബോസ്'; അതിവേഗം പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായിമാറി സായ് വിഷ്ണു

pcthomas-1

Recommended Video

cmsvideo
കേരളം മൂന്നാം തരംഗത്തിനരികെ..ടി പി ർ കൂടുന്നതിന്റെ സൂചന ഇത്

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 136 അടിയിലേക്ക്: 140 ലെത്തിയാൽ ജാഗ്രതാ നിർദേശം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 136 അടിയിലേക്ക്: 140 ലെത്തിയാൽ ജാഗ്രതാ നിർദേശം

2021 മെയ് 21നാണ് നഴ്സുമാർക്ക് നൽകേണ്ട ആനുകൂല്യങ്ങളെക്കുറിച്ച് പരാമർശിച്ചുകൊണ്ട് പ്രധാനമന്ത്രിയ്ക്ക് കത്തയയ്ക്കുന്നത്. ഇതിന് ലഭിച്ച മറുപടിയിലാണ് കൊവിഡ് കാലത്ത് ആരോഗ്യപ്രവർത്തകർ കാഴ്ചവെച്ച സേവനത്തിനുള്ള ആനുകൂല്യങ്ങൾ നൽകുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയിട്ടുള്ളത്. ഇത് നഴ്സുമാർക്ക് വേണ്ടി കൂടാതെ സൗജന്യ ഇൻഷുറൻസ് പദ്ധതി കൂടി ആരംഭിക്കേണ്ടതുണ്ടെന്നും ഇതിനായി കേന്ദ്രസർക്കാർ നൽകുന്ന നിർദേശങ്ങൾ പാലിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിയ്ക്ക് വീണ്ടും കത്തയച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

English summary
PC Thomas seeks to start Free Insurance Schemes for nurses in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X