കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രസര്‍ക്കാര്‍ വയനാടിന് നല്‍കിയ പ്രത്യേക പദ്ധതി സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചു: പിസി തോമസ്

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാര്‍ വയനാടിനായി പ്രഖ്യാപിച്ച പ്രത്യേക വികസന പദ്ധതിയോട് കേരള സര്‍ക്കാര്‍ മുഖം തിരിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാനും എന്‍ ഡി എ ദേശീയസമിതിയംഗവുമായ പി സി തോമസ് വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. രാജ്യത്തെ പിന്നാക്ക ജില്ലകള്‍ക്കായി രൂപം നല്‍കിയ ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാം പദ്ധതിയില്‍ രാജ്യത്തെ 139 പിന്നാക്ക ജില്ലകളെയാണ് നീതി ആയോഗ് തെരഞ്ഞെടുത്തത്. കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത് വയനാട് മാത്രമാണ്.

കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ആസൂത്രണ കമ്മീഷനു പകരമുള്ള പുതിയ സംവിധാനമാണ് നീതി ആയോഗ്. ഈ പദ്ധതി നടപ്പാക്കുന്നതില്‍ താല്‍പര്യമില്ലെന്ന രീതിയില്‍ കേരള സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചുവെന്നും തന്‍മൂലം വയനാടിന് വന്‍നഷ്ടമാണ് ഉണ്ടാവുകയെന്നും കേരള കോണ്‍ഗ്രസ് ചെയര്‍മാനും മുന്‍ കേന്ദ്ര സഹനിയമമന്ത്രിയുമായ പി.സി. തോമസ് പത്രസമ്മേളനത്തില്‍ ആരോപിച്ചു. പിന്നാക്ക ജില്ലകളെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ കേരളവുമായി കൂടിയാലോചിച്ചില്ലെന്നും ഇത് ഫെഡറല്‍ സംവിധാനത്തിന് എതിരാണെന്നും ആരോപിച്ച് കേരള സര്‍ക്കാര്‍ ജനുവരിയില്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഈ വിഷയത്തില്‍ പരസ്പര ധാര ണയു ണ്ടാവുകയാണെങ്കില്‍ സഹകരണം ഉണ്ടാകുമെന്നും കത്തില്‍ സൂചിപ്പിച്ചിരുന്നു.

pc thomass

കേന്ദ്ര സര്‍ക്കാര്‍ ജില്ലകളുടെ വികസനത്തിന് ഫണ്ട് അനുവദിക്കുന്നത് ഫെഡറല്‍ സംവിധാനത്തിന് എതിരല്ലെന്ന് പി.സി. തോമസ് അഭിപ്രായപ്പെട്ടു. പിന്നാക്ക ജില്ലകളെ തെരഞ്ഞെടുത്ത മാനദണ്ഡത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ ആ വിഷയം പരിഹരിക്കാന്‍ കേരളത്തിന് കേന്ദ്രവുമായി ആശയ വിനിമയം നടത്താമായിരുന്നു. അങ്ങനെയൊന്നും ചെയ്യാത്തതു മൂലം വയനാടിന്റെ അടിസ്ഥാന വികസനത്തിനുള്ള കോടികളുടെ പദ്ധതികളാണ് നഷ്ടപ്പെടാന്‍ പോകുന്നത്. കേരളവും ബംഗാളും മാത്രമാണ് പിന്നാക്ക ജില്ലകള്‍ക്കുള്ള കേന്ദ്ര പദ്ധതി നിരസിച്ചത്. സി.പി.എം. ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളടക്കം ഈ പദ്ധതിയുമായി മുന്നോട്ടുപോയിക്കഴിഞ്ഞു.

വയനാടിനുള്ള നീതി ആയോഗ് പദ്ധതിയുടെ നോഡല്‍ ഓഫീസറായി നിയമിതനായ മലയാളിയായ മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ വി.പി. ജോയി രണ്ടു തവണ കേരളത്തിലെത്തി ചര്‍ച്ച നടത്തിയിട്ടും കേരളം ആശാവഹമായ രീതിയിലല്ല പ്രതികരിച്ചതെന്ന് പി.സി. തോമസ് പറഞ്ഞു. നീതി ആയോഗ് സി.ഇ.ഒ. അമിതാഭ് കാന്തുമായി പി.സി. തോമസ് ഈ വിഷയം സംബന്ധിച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടെ വയനാടിന്റെ വികസനത്തിന് തടസം നില്‍ക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് പി.സി. തോമസ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയക്കുകയും ചെയ്തിട്ടുണ്ട്. വയനാട്ടില്‍ കേന്ദ്ര ഫണ്ട് ചെലവഴിക്കുന്നത് കേരളത്തിന് ഇഷ്ടമല്ലെന്നാണ് കേരള സര്‍ക്കാരിന്റെ നിലപാടില്‍ നിന്ന് മനസിലാകുന്നതെന്ന് പി.സി. തോമസ് ആരോപിച്ചു.

ഒരു തവണ വി.പി. ജോയി വയനാട്ടിലെത്തി ജില്ലാ ഉദ്യോഗസ്ഥരുമായി പദ്ധതി നടത്തിപ്പ് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വയനാട് ജില്ലാ ഭരണകൂടം തയാറാക്കിയ പ്രോജക്ട് റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ പൂഴ് ത്തി വെച്ചി രിക്കുകയാണെന്ന് ആരോപണമുണ്ട്. 2018 ജനുവരി നാല്, അഞ്ച് തീയതികളില്‍ പിന്നാക്ക ജില്ലകളുടെ വികസന പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹിയില്‍ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. വയനാട് ജില്ലാ കലക്ടര്‍ യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്നു. കേരളവുമായി കൂടിയാലോച നടത്താത്തതിനാല്‍ യോഗത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്ന് ഉദ്യോഗസ്ഥരെ അയക്കില്ലെന്ന് വ്യക്തമാക്കി കേരളം കേന്ദ്രത്തിന് കത്തയച്ചിരുന്നു.

വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യവികസനം, ദാരിദ്ര്യ ലഘൂകരണം തുടങ്ങളിയ മേഖലകളില്‍ ഊന്നല്‍ നല്‍കി വികസനമെത്തിക്കാനാണ് നീതി ആയോഗ് പദ്ധതി തയാ റാക്കിയിരിക്കുന്നത്. പിന്നാക്കമെന്നതിനൊപ്പം തന്നെ മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശമെന്നതും വികസന പദ്ധതിയിലേക്ക് വയനാടിനെ തെരഞ്ഞെടുക്കാന്‍ കാരണമായിട്ടുണ്ടെന്നും പി.സി. തോമസ് വ്യക്താക്കി.

English summary
wayand special package by central government was looted by state government says pc thomas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X