കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇത്രയും ഭാവനാസമ്പന്നമായി രക്തസാക്ഷികളെ അനുസ്മരിക്കുന്ന വേറെ ഏതൊരു പാർട്ടിയുണ്ട് ലോകത്ത് ?'

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം: കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് ഡിവൈഎഫ് സംഘടിപ്പിച്ച പരിപാടിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണുനാഥ്. ഈ പാര്‍ട്ടിയെ കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ലെന്ന കുറിപ്പോടെയാണ് വിഷ്ണുനാഥിന്‍റെ പരിഹാസ കുറിപ്പ്.

25ാം രക്തസാക്ഷി ദിന വാര്‍ഷികത്തില്‍ ഡിവൈഎഫ്ഐ തയ്യില്‍ യൂണിറ്റ് സംഘടിപ്പിച്ചത് ചൂണ്ടയിടല്‍ മത്സരമായിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് സിപിഎമ്മിനേയും ഡിവൈഎഫ്ഐയേയും പരിഹസിച്ച് വിഷ്ണുനാഥ് രംഗത്തെത്തിയത്.

 വേറെ ഏതൊരു പാർട്ടിയുണ്ട്

വേറെ ഏതൊരു പാർട്ടിയുണ്ട്

ഈ പാർട്ടിയെപ്പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല .ഇത്രയും ഭാവനാസമ്പന്നമായി, വികാരനിർഭരമായി രക്തസാക്ഷികളെ അനുസ്മരിക്കുന്ന വേറെ ഏതൊരു പാർട്ടിയുണ്ട് ലോകത്ത്?!

 രക്തസാക്ഷികളായതും

രക്തസാക്ഷികളായതും

വിദ്യാഭ്യാസത്തിന്റെ സ്വകാര്യവത്കരണം ആഗോളവത്കരണത്തിന്റെ അജണ്ടയാണെന്നും പ്രസ്തുത അജണ്ട നടപ്പിലാക്കാൻ എം വി രാഘവനെ അനുവദിക്കില്ലെന്നും പറഞ്ഞുകൊണ്ടാണ് രാഘവനെ തടയുന്ന സമരം ഡിവൈഎഫ്ഐ പ്രഖ്യാപിച്ചതും സമരത്തിന്റെ ഭാഗമായ് തെരുവുകൾ സംഘർഷഭരിതമായതും തുടർന്നുള്ള പോലീസ് വെടിവെപ്പിൽ 1994 നവംബർ 25 ന് അഞ്ച് ഡിവൈഎഫ്ഐ സഖാക്കൾ രക്തസാക്ഷികളായതും.

 സ്വാശ്രയ കോളേജുകൾ അനുവദിച്ചു

സ്വാശ്രയ കോളേജുകൾ അനുവദിച്ചു

എന്നാൽ പിന്നീട്, അതേ പാർട്ടി തങ്ങളുടെ നേതൃത്വത്തിൽ തന്നെ സ്വാശ്രയ കോളേജുകൾ അനുവദിച്ചു. പരിയാരം കോളേജിൽ എം വി ജയരാജനെ പോലുള്ള നേതാക്കൾ ചെയർമാന്മാരായി തലപ്പത്തു വന്നു.

 ദുര്യോഗവുമുണ്ടായി ഡിവൈഎഫ്ഐക്ക്

ദുര്യോഗവുമുണ്ടായി ഡിവൈഎഫ്ഐക്ക്

'ജീവിച്ചിരിക്കുന്ന 'രക്തസാക്ഷി പുഷ്പൻ ചൊക്ലിയിലെ വീട്ടിൽ അവശനായി കിടക്കുമ്പോൾ ആ കൺമുമ്പിലൂടെ നേതാക്കളുടെ മക്കൾ സ്വാശ്രയ സ്ഥാപനങ്ങളിൽ അഡ്മിഷൻ കരസ്ഥമാക്കി നടന്നുനീങ്ങിയതും നാം കണ്ടു.
പിന്നീട് 'കരിങ്കാലി' രാഘവന്റെ മകൻ പാർട്ടിയുടെ നിയമസഭാ സ്ഥാനാർത്ഥിയായപ്പോൾ അദ്ദേഹത്തിന് വോട്ടുപിടിക്കേണ്ട ദുര്യോഗവുമുണ്ടായി, ഡിവൈഎഫ്ഐക്ക്.

 അനുസ്മരിക്കാൻ തുടങ്ങി

അനുസ്മരിക്കാൻ തുടങ്ങി

പിന്നെ 'കൊലയാളി'' രാഘവനെ പാർട്ടി തന്നെ അനുസ്മരിക്കാൻ തുടങ്ങി. അപ്പോഴും ബാക്ക് ഗ്രൗണ്ടിൽ " പുഷ്പനെ അറിയാമോഞങ്ങടെ പുഷ്പനെ അറിയാമോ സഖാവിനെ അറിയാമോ ആ രണഗാഥ അറിയാമോ?''എന്ന പാട്ട് ഇടുന്ന കാര്യം അവർ മറന്നില്ല. നിർബന്ധമായും ചെയ്യണമെന്ന് നിർദ്ദേശവും നൽകി.

 ചൂണ്ടയിടൽ മത്സരവും

ചൂണ്ടയിടൽ മത്സരവും

ഇപ്പോൾ ഇതാ കൂത്തുപറമ്പ് രക്തസാക്ഷികളെ അനുസ്മരിക്കാൻ ചൂണ്ടയിടൽ മത്സരവും. ഏറ്റവും കൗതുകമായി തോന്നിയത് ചൂണ്ടയും ഇരയും മത്സരാർത്ഥികൾ തന്നെ കൊണ്ടുവരണമെന്ന സംഘടനയുടെ നിർദ്ദേശം തന്നെയാണ്.
'വേട്ടക്കാര'നെയും ഇരയെയും ഒരു നൂലിൽ കെട്ടാൻ സിപിഎമ്മിനും ഡിവൈഎഫ്ഐക്കും അല്ലാതെ മറ്റാർക്ക് സാധിക്കും ? 😊എത്ര ഭാവനാസമ്പന്നമാണ് ആ സംഘടന !- പി സി വിഷ്ണുനാഥ്

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
PC Vishninadh against CPM and DYFi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X