'സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് കോണ്‍ഗ്രസ് പിന്തുടരുന്ന രീതികളുണ്ട്'; പിസി വിഷ്ണുനാഥ്
കൊച്ചി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കോണ്‍ഗ്രസ് ഔദ്യോഗികമായി കടന്നിട്ടില്ലെന്ന് പി സി വിഷ്ണുനാഥ് എം എല്‍ എ. തിങ്കളാഴ്ചയാണ് കെ പി സി സി യോഗം നടക്കുന്നത്. യു ഡി എഫിന്റെയും ഡി സി സിയുടെയും അനുസ്മരണ യോഗങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയാണ് പി സി വിഷ്ണുനാഥിന്റെ പ്രതികരണം. പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി അച്ചു ഉമ്മന്റെ പേരും ചാണ്ടി ഉമ്മന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഇവരില്‍ ആര് വേണമെന്നത് കുടുംബം തീരുമാനിക്കുമെന്നായിരുന്നു കെ സുധാകരന്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് ഈ പരാമര്‍ശത്തെ തള്ളി സുധാകരന്‍ പിന്നീട് രംഗത്തെത്തിയിരുന്നു.

'സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പിന്തുടരുന്ന സംഘടനാ രീതികളുണ്ട്. കെ പി സി സിയുടേയും എ ഐ സി സിയുടേയും തിരഞ്ഞെടുപ്പ് കമ്മിറ്റികളുണ്ട്. അതെല്ലാം ചേര്‍ന്നാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുക. ആ ഘട്ടത്തിലായിരിക്കാം സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പാര്‍ട്ടിയിലുണ്ടാവുക. മറ്റൊരു അഭിപ്രായം പറയാന്‍ ഞാനില്ല. വിയോഗത്തിന്റെ വേദനയിലാണ്. മറ്റൊന്നു പ്രതികരിക്കാനില്ല'- വി്ഷ്ണുനാഥ് പറഞ്ഞു.
അതേസമയം , പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാര്‍ഥിയെ സംബന്ധിച്ച് തന്നെ പരാമര്‍ശിച്ച് ചില വാര്‍ത്തകള്‍ വരുന്നത് തെറ്റിദ്ധാരണാജനകമാണെന്നാണ് സുധാകരന്‍ പിന്നീട് പറഞ്ഞത്. സ്ഥാനാര്‍ഥി ആരാണ് എന്ന ചോദ്യം മാധ്യമങ്ങളില്‍ നിന്നുണ്ടായി. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് ആകുമോ സ്ഥാനാര്‍ഥി എന്ന ചോദ്യത്തിന് അതും പരിഗണിക്കും എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
'ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നാണ് സ്ഥാനാര്‍ത്ഥി എന്ന് പറയുകയായിരുന്നില്ല. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബവുമായും ആലോചിക്കും എന്നാണ് ഉദ്ദേശിച്ചത്. സ്ഥാനാര്‍ഥി ആര് എന്നതില്‍ ഒരു തര്‍ക്കവും പാര്‍ട്ടിയില്‍ ഉണ്ടാകില്ല എന്നാണ് താന്‍ വ്യക്തമാക്കിയത്. സ്ഥാനാര്‍ഥി നിര്‍ണ്ണയം സംബന്ധിച്ച് ഒരു ചര്‍ച്ചയും പാര്‍ട്ടിയില്‍ നടന്നിട്ടില്ല . ഈ സാഹചര്യത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുത് എന്നും സുധാകരന്‍ അഭ്യര്‍ഥിച്ചു.












Click it and Unblock the Notifications