കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സി പി എം ഭരണഘടന വീട്ടില്‍ സൂക്ഷിക്കുക, പുസ്തകം വായിക്കുക തുടങ്ങിയ ക്രൂര കൃത്യങ്ങളാണ് അവര്‍ ചെയ്തത്'

  • By
Google Oneindia Malayalam News

തിരുവനന്തപുരം: മാവോയിസ്റ്റ് അനുകൂല കൈവശം വെച്ചെന്നാരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നിയമസഹായം നല്‍കില്ലെന്ന നിലപാട് സ്വീകരിച്ച സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണുനാഥ്.

കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലഘുലേഖ വിതരണം ചെയ്യുക, ചുവന്നകൊടി മുറിയില്‍വെക്കുക, പുസ്തകം വായിക്കുക, സി പി എം ഭരണഘടന വീട്ടില്‍ സൂക്ഷിക്കുക, ചിന്തയുടെ പ്രസിദ്ധീകരണങ്ങള്‍ വാങ്ങിക്കൂട്ടുക തുടങ്ങിയ കൊടുംക്രൂര കൃത്യങ്ങള്‍ ചെയ്തവരാണിവര്‍. അവര്‍ക്ക് ഒരു സഹായവും നല്‍കരുതെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ പിസി വിഷ്ണുനാഥ് പരിഹസിച്ചു.

പിസി വിഷ്ണുനാഥിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

യു എ പി എ ചുമത്തപ്പെട്ട് അറസ്റ്റിലായ സി പി എം പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് നിയമസഹായം നല്‍കില്ല എന്ന് സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന വായിച്ചു.

 zmaoiste

ഒരിക്കലും നല്‍കരുത്. കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലഘുലേഖ വിതരണം ചെയ്യുക, ചുവന്നകൊടി മുറിയില്‍വെക്കുക, പുസ്തകം വായിക്കുക, സി പി എം ഭരണഘടന വീട്ടില്‍ സൂക്ഷിക്കുക, ചിന്തയുടെ പ്രസിദ്ധീകരണങ്ങള്‍ വാങ്ങിക്കൂട്ടുക തുടങ്ങിയ കൊടുംക്രൂര കൃത്യങ്ങള്‍ ചെയ്തവരാണിവര്‍. അവര്‍ക്ക് ഒരു സഹായവും നല്‍കരുത്.

യുഎപിഎ അറസ്റ്റ്; അലനും താഹയ്ക്കും പാര്‍ട്ടി നിയമസഹായം നല്‍കില്ലെന്ന് ജില്ലാ സെക്രട്ടറിയുഎപിഎ അറസ്റ്റ്; അലനും താഹയ്ക്കും പാര്‍ട്ടി നിയമസഹായം നല്‍കില്ലെന്ന് ജില്ലാ സെക്രട്ടറി

കൊടിസുനി, കിര്‍മാണി മനോജ്, കുഞ്ഞനന്തന്‍ തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്കുവേണ്ടി പാര്‍ട്ടി നിയമസഹായം നല്‍കിയതിന്റെ ഓര്‍മ്മയിലാണ് കീഴ്ഘടകങ്ങള്‍ ഇങ്ങനെയെല്ലാം ആവശ്യപ്പെടുന്നത്. അവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയാല്‍ മാത്രം മതി; ഇവിടെ പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാറുണ്ടെന്ന കാര്യംകൂടി അവരെ പ്രത്യേകം മനസ്സിലാക്കിക്കുക.

റോയിയുടെ പേരിലെ 15 ലക്ഷം രൂപയുടെ പോളിസി;ദുരൂഹം.. ജോളിയെ ചതിച്ചത് ഈ അതിബുദ്ധിറോയിയുടെ പേരിലെ 15 ലക്ഷം രൂപയുടെ പോളിസി;ദുരൂഹം.. ജോളിയെ ചതിച്ചത് ഈ അതിബുദ്ധി

English summary
Pc vishnunadh about allan in uapa case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X