കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നിഷ്കളങ്കനായ ബാലൻ മന്ത്രിയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല'!; പരിഹാസം, കുറിപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ പ്രമേയം അവതരിപ്പിക്കാനുള്ള പ്രതിപക്ഷ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശമാണ് എല്‍ഡിഎഫ് ഉയര്‍ത്തിയത്. കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നായിരുന്നു മന്ത്രി ബാലന്‍ പറഞ്ഞത്.ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഭിന്നതകള്‍ ഇല്ലെന്നും ബാലന്‍ പറഞ്ഞിരുന്നു. അതേസമയം മന്ത്രിയുടെ പ്രതികരണത്തില്‍ വിമര്‍ശനമുയര്‍ത്തുകയാണ് കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണുനാഥ്.
ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് മലോകര്‍ക്ക് മനസിലായെന്നും പിടികിട്ടാത്ത് ബാലന്‍ പറഞ്ഞ മീനും കലക്കവെള്ളവുമാണെന്നും വിഷ്ണുനാഥ് ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് വായിക്കാം.

akbalannew

'നിഷ്കളങ്കനായ ബാലൻ മന്ത്രിയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല'!
അദ്ദേഹം ചോദിക്കുന്നത് ഗവർണറും സർക്കാറും തമ്മിൽ എന്താണ് പ്രശ്നമെന്നാണ് ?
നിയമസഭയ്ക്ക് ഭരണഘടന നൽകിയ അധികാരം ഉപയോഗിച്ച് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി.
ഗവർണർ അതിനെ തള്ളിപ്പറഞ്ഞു; നിയമസഭയെ അവഹേളിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ സർക്കാർ തീരുമാനിച്ചു. അതിന് മുമ്പ് തന്റെ അനുവാദം വാങ്ങിയില്ല എന്ന് പറഞ്ഞ് ഗവർണർ മുഖ്യമന്ത്രിയെ അപമാനിച്ചു.

ഗവർണറുടെ അനുവാദം ആവശ്യമില്ല എന്ന് മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസും മുൻ ഗവർണറുമായ ജസ്റ്റിസ് സദാശിവം അഭിപ്രായപ്പെട്ടു.
അപ്പോൾ ഇപ്പോഴത്തെ ഗവർണർ രാഷ്ട്രീയം കളിക്കുകയാണെന്ന് മാലോകർക്ക് മനസിലായി.മനസിലാവാത്തത് ബാലൻ മന്ത്രി പറഞ്ഞ കലക്കവെള്ളവും മീനുമാണ്...

മനുഷ്യ ശൃംഖലയില്‍ യുഡിഎഫ് അംഗങ്ങളും ചേര്‍ന്നു; വിമര്‍ശനവുമായി കെ മുരളീധരന്‍മനുഷ്യ ശൃംഖലയില്‍ യുഡിഎഫ് അംഗങ്ങളും ചേര്‍ന്നു; വിമര്‍ശനവുമായി കെ മുരളീധരന്‍

റോഡ് ഏതാണ്ട് വിജനമാണ്, ചെറിയൊരു ആശങ്ക; പക്ഷെ പിന്നെ കണ്ടത്.. മനുഷ്യമഹാ ശൃംഗലയില്‍ തോമസ് ഐസക്റോഡ് ഏതാണ്ട് വിജനമാണ്, ചെറിയൊരു ആശങ്ക; പക്ഷെ പിന്നെ കണ്ടത്.. മനുഷ്യമഹാ ശൃംഗലയില്‍ തോമസ് ഐസക്

'70 ലക്ഷം തികയില്ലെന്ന് ഉറപ്പായതോടെ കല്യാണമണ്ഡപത്തില്‍ നിന്നുവരെ ചങ്ങലക്ക് ആളെ എത്തിച്ചു''70 ലക്ഷം തികയില്ലെന്ന് ഉറപ്പായതോടെ കല്യാണമണ്ഡപത്തില്‍ നിന്നുവരെ ചങ്ങലക്ക് ആളെ എത്തിച്ചു'

English summary
PC Vishnunadh against minister AK Balan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X