• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തീക്കൊള്ളികൊണ്ട് തല ചൊറിയാതിരിക്കാനുള്ള വിവേകമെങ്കിലും പിണറായി വിജയന്‍ കാട്ടണം; പിസി വിഷ്ണുനാഥ്

തിരുവനന്തപുരം: മന്ത്രി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന സമരത്തിനെതിരായ പൊലീസ് നടപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണുനാഥ്. എന്തൊരു ലജ്ജാകരമായ പ്രവർത്തിയാണ് താങ്കൾ പോലീസിനെ ഉപയോഗിച്ച് കാട്ടിക്കൂട്ടുന്നത് ? അടിയന്തരാവസ്ഥക്കാലത്ത് ചോരപുരണ്ട വസ്ത്രവുമായി നിയമ സഭയിലെത്തി അച്യുതമേനോൻ സർക്കാറിനെതിരെ പ്രസംഗിച്ച അതേ പിണറായി വിജയനാണോ ഇതെല്ലാം കാട്ടിക്കൂട്ടുന്നതെന്നും പിസി വിഷ്ണുനാഥ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് ുകറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

അമ്മേ ഞങ്ങളിറങ്ങുന്നു

അമ്മേ ഞങ്ങളിറങ്ങുന്നു

അമ്മേ ഞങ്ങളിറങ്ങുന്നു, കണ്ടില്ലെങ്കിൽ കരയരുതേ..."

ലാത്തിയും തോക്കുമായി വിദ്യാർത്ഥി പ്രക്ഷോഭത്തെ അടിച്ചമർത്താൻ ശ്രമിച്ച ഇ എം എസ് സർക്കാറിന്റെ കാലത്ത് കെ എസ് യു പ്രവർത്തകർ വിളിച്ച മുദ്രാവാക്യമാണിത്. മിസ്റ്റർ പിണറായി വിജയൻ, തോക്കും ബുള്ളറ്റും ലാത്തിയും കുറേ കൊണ്ടു തന്നെയാണ് ഞങ്ങൾ നിങ്ങളെയും നിങ്ങളേക്കാൾ വലിയ തമ്പുരാക്കന്മാരുടെ ഏകാധിപത്യത്തെയും അതിജീവിച്ചത്...

പിണറായി വിജയനാണോ

പിണറായി വിജയനാണോ

എന്തൊരു ലജ്ജാകരമായ പ്രവർത്തിയാണ് താങ്കൾ പോലീസിനെ ഉപയോഗിച്ച് കാട്ടിക്കൂട്ടുന്നത് ? അടിയന്തരാവസ്ഥക്കാലത്ത് ചോരപുരണ്ട വസ്ത്രവുമായി നിയമ സഭയിലെത്തി അച്യുതമേനോൻ സർക്കാറിനെതിരെ പ്രസംഗിച്ച അതേ പിണറായി വിജയനാണോ ഇതെല്ലാം കാട്ടിക്കൂട്ടുന്നത് ? എന്തിനുവേണ്ടി ? അഴിമതിക്കാരെ, തീവെട്ടിക്കൊള്ളക്കാരെ, കൊടും ക്രിമിനലുകളെ, കള്ളക്കടത്തുകാരെ സംരക്ഷിക്കാൻ..

കിം ജോങ് ഉൻ ഇല്ലെങ്കിൽ

കിം ജോങ് ഉൻ ഇല്ലെങ്കിൽ

താങ്കൾ, സ്വന്തം മുഖം ഒന്ന് കണ്ണാടിയിൽ നോക്കണം. എന്നിട്ട് നെഞ്ചിൻ കൈവെച്ച് മന:സാക്ഷിയോട് ചോദിക്കണം.

താങ്കളുടെ ഉള്ളിൽ ഒരു കിം ജോങ് ഉൻ ഇല്ലെങ്കിൽ, ആയിരം വട്ടം ഈ പോലീസ് അതിക്രമത്തിൽ താങ്കൾ പശ്ചാത്തപിക്കും എന്നുറപ്പാണ്. ഒരു തലമുറയുടെ തീക്ഷ്ണയൗവനത്തെ ചോരയിൽ മുക്കിക്കൊല്ലാമെന്ന് താങ്കളെ ഉപദേശിക്കുന്നതാരാണ് ?

കണ്ണും തലയും

കണ്ണും തലയും

കണ്ണും തലയും കാലും കയ്യും അടിച്ചുടയ്ക്കുമ്പോൾ എവിടെയാണ് മനുഷ്യാവകാശ പ്രവർത്തകർ?എവിടെയാണ് സാംസ്കാരിക പ്രവർത്തകർ?ഒരാൾ വാ തുറക്കാൻ ധൈര്യം കാട്ടിയോ ? എത്രമാത്രം ലജ്ജാവഹം! ഹലോ മിസ്റ്റർ പിണറായി, നെരൂദയുടെ പ്രശസ്തമായ വരികളുണ്ട്. "വരൂ കാണൂ, ഈ തെരുവിലെ ചോര കാണൂ... വരൂ കാണൂ, ഈ തെരുവിലെ ചോര കാണൂ.... " ഈ ഓരോ തുള്ളി ചോരയിൽ നിന്നും ഒരായിരം പ്രതിരോധ യുവത്വം ഉയർന്നുവരും... തീക്കൊള്ളികൊണ്ട് തല ചൊറിയാതിരിക്കാനുള്ള വിവേകമെങ്കിലും താങ്കൾ കാട്ടുക...

'നിയമലംഘനങ്ങളില്‍ കര്‍ശന നടപടിയെടുക്കണം; എന്നാല്‍ ഇതിന്റെ മറവില്‍ ഖുറാനെ അവമതിക്കാന്‍ ഇടവരരുത്'

'ഞെട്ടലിലാണ്, അതും സുഹൃത്തെന്ന് കരുതിയ ആൾ'; അവൾക്കൊപ്പം ഉറച്ച് നിൽക്കുന്നുവെന്ന് പാർവ്വതി

English summary
Pc vishnunadh against pinarayi vijayan on police action
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X