കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എന്തിന്റെ പേരിലാണ് ഈ നിശബ്ദത, ആരെയാണ് നിങ്ങൾ ഭയക്കുന്നത് ?' എ​സ്എഫ്ഐക്കെതിരെ പിസി വിഷ്ണുനാഥ്

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ കെഎസ്‌യു പ്രവർത്തകനെ ആക്രമിച്ച സംഭവം അറിഞ്ഞെത്തിയ കെ എസ്‌ യു സംസ്ഥാന പ്രസിഡന്‍റ് എം അഭിജിത്തിനെ ഉള്‍പ്പെടെയുള്ളവരെ എസ്എഫ്ഐക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണുനാഥ്.എന്തുകൊണ്ടാണ് ഇപ്പോഴും എസ്എഫ്ഐയുടെ വൃത്തികേടുകൾ, കോൺഗ്രസോ പ്രതിപക്ഷമോ ചൂണ്ടിക്കാട്ടുന്നതിനപ്പുറം ചർച്ചയാവാത്തതെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പിസി വിഷ്ണുനാഥ് ചോദിച്ചു.

കോളേജില്‍ നടന്ന സംഘര്‍ഷം എസ്എഫ്ഐയുടെ ആള്‍ക്കൂട്ട ആക്രമണമാണെന്നും കുറിപ്പില്‍ വിഷണുനാഥ് പറഞ്ഞു. പോസ്റ്റിന്‍റെ പൂര്‍ണരൂപം വായിക്കാം

 ചർച്ചയാവാത്തത് ?

ചർച്ചയാവാത്തത് ?

എസ്എഫ്ഐയുടേത് ആൾക്കൂട്ട അക്രമണം, യൂണിവാഴ്സിറ്റി കോളേജിൽ വീണ്ടും എസ്എഫ്ഐ അക്രമണം. എന്തുകൊണ്ടാണ് ഇപ്പോഴും എസ്എഫ്ഐയുടെ വൃത്തികേടുകൾ, കോൺഗ്രസോ പ്രതിപക്ഷമോ ചൂണ്ടിക്കാട്ടുന്നതിനപ്പുറം ചർച്ചയാവാത്തത് ?

 കഞ്ചാവ് പിടികൂടുന്നു

കഞ്ചാവ് പിടികൂടുന്നു

അവിടെ കഴിഞ്ഞ ദിവസം എസ് എഫ് ഐ പ്രവർത്തകരെ തന്നെ എസ് എഫ് ഐ ക്കാർ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു; അതിലെ പ്രതികൾ കേരളത്തെ ഞെട്ടിച്ച പി എസ് സി പരീക്ഷാ തട്ടിപ്പിലെ പ്രതികളായി മാറുന്നു ; അവരെ പാർപ്പിച്ച സെല്ലിൽ നിന്നും കഞ്ചാവ് പിടികൂടുന്നു; സർക്കാർ കുറ്റപത്രം വൈകിപ്പിച്ച് പ്രതികൾക്ക് പുറത്തിറങ്ങാൻ സൗകര്യം ഒരുക്കുന്നു;

 ചോരയിൽ മുക്കുന്നു

ചോരയിൽ മുക്കുന്നു

ഇതേ എസ് എഫ് ഐ ഗുണ്ടാസംഘത്തിൽപ്പെട്ടവർ കെ എസ് യു പ്രവർത്തകനെ യൂണിവാഴ്സിറ്റി ഹോസ്റ്റലിൽ മർദ്ദിക്കുന്നു; കെ എസ് യു വിന്റെ വനിതാ നേതാക്കളെ ക്യാമ്പസിനുള്ളിൽ മർദ്ദിക്കുന്നു; വാളയാറിൽ ദാരുണമായ് കൊല ചെയ്യപ്പെട്ട പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കെ എസ് യു നടത്തുന്ന സമരത്തിനു നേരെ അക്രമണം നടത്തുന്നു; പ്രതിഷേധവുമായെത്തുന്ന
സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് ഉൾപ്പെടെയുള്ള കെ എസ് യു പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച് ചോരയിൽ മുക്കുന്നു...

 കേരളത്തിലുണ്ട്

കേരളത്തിലുണ്ട്

ഉത്തരേന്ത്യയിലോ ഇന്ത്യയുടെ ഇതരഭാഗങ്ങളിലോ നടക്കുന്ന ജനാധിപത്യ ധ്വംസനങ്ങൾക്കും ആൾക്കൂട്ട അക്രമണങ്ങൾക്കും എതിരെ വ്യാപകമായി പ്രതിഷേധിക്കുന്ന വലിയൊരു സാംസ്കാരിക സമൂഹം കേരളത്തിലുണ്ട്.

പ്രതികരിക്കാൻ മടിക്കുന്നത് ?

പ്രതികരിക്കാൻ മടിക്കുന്നത് ?

എന്തുകൊണ്ടാണ് അവർ എസ് എഫ് ഐ യുടെ ഈ കൊള്ളരുതായ്മക്കും ഗുണ്ടായിസത്തിനുമെതിരെ, കലാലയങ്ങളിലെ ജനാധിപത്യ കൊലകൾക്കെതിരെ, പരീക്ഷാ തട്ടിപ്പുകൾക്ക് എതിരെ പ്രതികരിക്കാൻ മടിക്കുന്നത് ? എന്തിന്റെ പേരിലാണ് ഈ നിശബ്ദത ? ആരെയാണ് നിങ്ങൾ ഭയക്കുന്നത് ? എസ് എഫ് ഐയെ സ്തുതിക്കുന്ന ചില ന്യൂജൻ ചലച്ചിത്ര പ്രവർത്തകർ എന്തുകൊണ്ട് മൗനത്തിന്റെ മറയിലൊളിക്കുന്നു ?

അവസാനിപ്പിക്കും വരെ

അവസാനിപ്പിക്കും വരെ

തീർച്ചയായും ഈ ക്യാമ്പസ് ഫാസിസത്തിനെതിരെ വളരെ സമാധാനപരമായ വലിയൊരു വിദ്യാർത്ഥി മുന്നേറ്റം കേരളത്തിൽ ഉണ്ടാവുക തന്നെ ചെയ്യും. ഇത്തരം അനഭിലഷണീയ പ്രവണത അവസാനിപ്പിക്കും വരെ ഈ പോരാട്ടം തുടരുക തന്നെ ചെയ്യും.#SFIആൾക്കൂട്ടഅക്രമണം-പി സി വിഷ്ണുനാഥ്

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
PC Vishnunadh against SFI attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X