• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊലയാളികളെ ആരാധിക്കുന്ന സംസ്‌കാരം രൂപപ്പെട്ടിരിക്കുന്നു; വിനീതയെ പിന്തുണച്ച് വിഷ്ണുനാഥ്

Google Oneindia Malayalam News

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തക വിനീതയും കുടുംബവും നേരിടുന്ന പകപോക്കല്‍ രാഷ്ട്രീയത്തോട് തുടരുന്ന മൗനം ജാഗ്രതയോടെ കാണണമെന്ന് കുണ്ടറ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പിസി വിഷ്ണുനാഥ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതക വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ശേഷം സിപിഎം പ്രവര്‍ത്തകര്‍ വിനീതയ്ക്കും കുടുംബത്തിനുമെതിരെ മനപ്പൂര്‍വം കരുനീക്കം നടത്തുന്നുവെന്നാണ് വിമര്‍ശനം. പിസി വിഷ്ണുനാഥ് തന്റെ ഫേസ്ബുക്ക് പേജില്‍ എഴുതിയ കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം...

ഏറെ അസ്വസ്ഥതയോടെയാണ് മാധ്യമ പ്രവര്‍ത്തക വിനിതയുടെയും കുടുംബത്തിന്റെയും വേദനകള്‍ വിനിതയില്‍ നിന്നും കേട്ടറിഞ്ഞത്. കൊലയാളികളുടെ രക്ഷക്ക് വേണ്ടി പൊതുഖജനാവില്‍ നിന്നു പണം ചെലവഴിക്കാന്‍ മടിക്കാത്ത ഒരു സര്‍ക്കാര്‍ ഉണ്ടാവുകയും അതിനെ സര്‍വാത്മനാ പിന്തുണക്കാന്‍ സാക്ഷരരായ ഒരു സാംസ്‌കാരിക വൃന്ദം ഉണ്ടാവുകയും ആ കാപട്യം സൂക്ഷിക്കുമ്പോള്‍ തന്നെ ഫാസിസ്റ്റ് വിരുദ്ധതയുടെയും മാനവികതയുടെയും മേലങ്കി അണിയാന്‍ അവര്‍ക്കെല്ലാം സാധിക്കുകയും ചെയ്യുന്നതിന്റെ അനിവാര്യമായ പരിണതിയാണ് വിനിതയുടെയും കുടുംബത്തിന്റെയും പൊള്ളുന്ന അനുഭവം.
2018 ല്‍ ക്രൂരമായി കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസുകാരന്‍ ഷുഹൈബ്, ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്തെ 21 ആമത്തെ രാഷ്ട്രീയ കൊലപാതകത്തിന്റെ ഇരയായിരുന്നു. ആ കൊലപാതകത്തെ തുടര്‍ന്ന് ആദ്യ ഘട്ടത്തില്‍ ഷുഹൈബ് ഒരക്രമകാരിയാണ് അഥവാ കൊല്ലപ്പെടാന്‍ അര്‍ഹനാണ് എന്ന നിലയില്‍ ചില കേന്ദ്രങ്ങള്‍ പ്രചാരണം നടത്തി. സാമാന്തരമായി കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടത്തി.

തിരുവനന്തപുരം ചാല കമ്പോളത്തില്‍ തീപിടുത്തം, ചിത്രങ്ങള്‍

മോദിയെ 'തള്ളി' ചീഫ് സെക്രട്ടറി; കൈവിടാതെ മമത കാക്കും? രാഷ്ട്രീയ കുരുക്കില്‍ വെട്ടിലായി ആലാപന്‍മോദിയെ 'തള്ളി' ചീഫ് സെക്രട്ടറി; കൈവിടാതെ മമത കാക്കും? രാഷ്ട്രീയ കുരുക്കില്‍ വെട്ടിലായി ആലാപന്‍

വിനിത മാധ്യമ പ്രവര്‍ത്തകയാണ്, അവരുടെ ഭര്‍ത്താവ് ഒരു സിവില്‍ പോലീസുകാരനാണ്. ഷുഹൈബ് വധം റിപ്പോര്‍ട്ട് ചെയ്ത ശേഷം അവര്‍ക്ക് നേരെ നടന്നു വരുന്ന ഭീഷണികളും സ്വഭാവഹത്യാ ശ്രമങ്ങളുമെല്ലാം ഇതുവരെ അതിജീവിക്കാന്‍ ആ കുടുംബത്തിന് സാധിച്ചത് അസാധാരണമായ ആത്മബലമുള്ളതുകൊണ്ടാണ്. കോവിഡ് കാലയളവില്‍ രോഗികളുടെ വിവരങ്ങളുടെ സ്വകാര്യത നഷ്ടപ്പെടുന്നതിനെ സംബന്ധിച്ച് വിനിത പുറത്തു കൊണ്ടുവന്ന റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ തന്നെ ശരിവെക്കുകയുണ്ടായി. എന്നിട്ടും, കൊലയാളി സംഘത്തിന്റെ ആരാധകരുണ്ടാക്കിയ പ്രചാരണത്തിന്റെ ഫലമെന്നോണം വിനിതയുടെ ഭര്‍ത്താവിനെ ജോലിയില്‍ സ്ഥലം മാറ്റി ആ കുടുംബത്തെ ശിക്ഷിച്ചു. യു.ഡി.എഫ് അനുകൂല ഉദ്യോഗസ്ഥ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നുവെന്നതാണ് അയാള്‍ ചെയ്ത അപരാധം. ദേശാഭിമാനി സി.പി.എമ്മിന്റെ മുഖ പത്രമാണ്. ആന്തൂരിലെ വ്യവസായിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടവര്‍ അവരുടെ മുഖപത്രത്തിലൂടെ അദ്ദേഹത്തിന്റെ ജീവിച്ചിരിക്കുന്ന ഭാര്യയെ സ്വഭാവഹത്യ നടത്താന്‍ ശ്രമിച്ച അധ:പതനത്തിന്റെതായ മാതൃക നമ്മുടെ മുന്നിലുണ്ട്. വിനിതയെയും മറ്റൊരു തരത്തിലിപ്പോള്‍ അതെ ഹീനമായ മാധ്യമ സംസ്‌കാരം വഴി വേട്ടയാടാന്‍ ശ്രമിക്കുന്നു.
ഒരു മാധ്യമ പ്രവര്‍ത്തക സത്യസന്ധമായി അവരുടെ ജോലി ചെയ്തത് അവരുടെ കുടുംബത്തെ തന്നെ വേട്ടയാടാനുള്ള കാരണമാവുന്ന നാടായിത്തീര്‍ന്നോ കേരളം?
ഒരു നിയമപാലകന്‍ ഭരിക്കുന്ന പാര്‍ട്ടിയോട് ചേര്‍ന്നു നില്‍ക്കുന്ന ഉദ്യോഗസ്ഥ സംഘടനയില്‍ ചേരാത്തത് അയാളുടെ തൊഴില്‍ അവകാശങ്ങളെ റദ്ദാക്കാനുള്ള കാരണമാണോ?
കൊലയാളികളോട് ലജ്ജയില്ലാതെ ആരാധന പ്രകടിപ്പിക്കുന്ന രാഷ്ട്രീയ സംസ്‌കാരം രൂപപ്പെട്ടു വന്നിരിക്കുന്നു നമ്മുടെ നാട്ടില്‍.
ഒരു മാധ്യമ പ്രവര്‍ത്തകക്കും പോലീസുകാരന്‍ ആയ അവരുടെ ഭര്‍ത്താവിനും സി.പി.എം നിശ്ചയിക്കുന്ന ലക്ഷ്മണരേഖകളില്‍ ഒതുങ്ങിയില്ലെങ്കില്‍ നേരിടേണ്ടിവരുന്നത് ഇതാണെങ്കില്‍ സാധാരണ മനുഷ്യരുടെ അനുഭവമെന്തായിരിക്കും.
നിയമവാഴ്ചയുടെ പൂര്‍ണമായ അഭാവമാണ് വിനിതയുടെ അനുഭവത്തില്‍ നമുക്ക് കണ്ടെത്താനാവുക.
ജോലി ചെയ്തതിന്റെ പേരില്‍ തങ്ങളുടെ സഹപ്രവര്‍ത്തകക്കും കുടുംബത്തിനും നേരിടേണ്ടി വന്ന അനുഭവത്തോട് കേരളത്തിലെ മാധ്യമ സുഹൃത്തുക്കള്‍ പുലര്‍ത്തുന്ന നിശബ്ദത ഹീനമായ ഒരശ്ലീല പദം പോലെ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.
കൈ നനയാതെ ഫാസിസ്റ്റു വിരുദ്ധതയുടെയും വിശ്വമാനവികതയുടെയും കുപ്പായം തുന്നുന്ന കേരളത്തിലെ എഴുത്തുകാരുടെയും സാംസ്‌കാരിക നായകരുടെയും കൈകളില്‍ പുരണ്ടുകൊണ്ടിരിക്കുന്ന കൊല്ലപ്പെട്ടവരുടെയും ജീവിച്ചിരിക്കുന്നവരുടെയും രക്തം ചരിത്രം രേഖപ്പെടുത്തുന്നുണ്ട്.
വിനിതക്കും കുടുംബത്തിനും രാഷ്ട്രീയമായ ഐക്യദാര്‍ഢ്യം.
51 വെട്ടുവെട്ടി സി.പി.എം കൊന്നു കളഞ്ഞ തന്റെ പ്രിയപ്പെട്ടവന്റെ ചിത്രം പതിച്ചു പ്രതിജ്ഞ ചെയ്ത കെ.കെ രമയെ നിരുപാധിക പിന്തുണയോടെ നിയമസഭയിലെത്തിക്കണമെന്നുറച്ച രാഷ്ട്രീയത്തെ കോണ്‍ഗ്രസ് കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ടു കൊണ്ടുപോവും. ജനാധിപത്യബോധമുള്ള മുഴുവന്‍ മലയാളികളെയും അതില്‍ പങ്കാളികളാക്കും.

സൂപ്പര്‍ ലുക്കില്‍ തിളങ്ങി ഷാരൂഖിന്റെ മകള്‍ സുഹാന; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
  Central government is not supplying free food kit to any states
  English summary
  Pc vishnunadh declares supports Journalist Vineetha and her family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X