Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മിനെ ഭിത്തിയില്‍ ഒട്ടിച്ച് പിസി വിഷ്ണുനാഥ്, സിപിഎം ആചാരങ്ങള്‍ക്ക് എതിരാണെന്ന് ആര് പറഞ്ഞു

കണ്ണൂര്‍ ചെറുകുന്നില്‍ കള്ളവോട്ട് ചെയ്ത സംഭവത്തില്‍ പരിഹാസവുമായി പിസി വിഷ്ണുനാഥ് എംഎല്‍എ. തന്‍റെ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് പരിഹാസം.സിപിഎം ആചാരണങ്ങള്‍ക്ക് എതിരാണ് എന്ന് ആരാണ് പറഞ്ഞത് , എല്ലാ തിരഞ്ഞെടുപ്പിലേയും ആചാരം ഇത്തവണയും ആവര്‍ത്തിച്ചല്ലോ ​എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു, പോസ്റ്റിന്‍റെ പൂര്‍ണരൂപം വായിക്കാം

 pcvishnu-

സിപിഎം ആചാരങ്ങൾക്ക് എതിരാണ് എന്ന് ആരാണ് പറഞ്ഞത്; എല്ലാ തിരഞ്ഞെടുപ്പിലും മുടങ്ങാതെ നടത്തുന്ന ആചാരം ഇത്തവണയും ആവർത്തിച്ചു; മരിച്ചവർ തിരിച്ചു വരുന്ന ദിവസം ! പക്ഷെ ഇത്തവണ സാമ്രാജ്യത്വ ഉപകരണമായ CCTV ദൃശ്യങ്ങൾ പുറത്തുവിട്ടു. ഇനി സാംസ്കാരിക നായകന്മാർക്ക് പുറത്തുവരാം, ഫാസിസത്തെയും സാമ്രാജ്യത്വത്തെയും പരാജയപ്പെടുത്താൻ കള്ളവോട്ടും ആയുധമാക്കാം എന്ന് പറയാം .

"കള്ളവോട്ടും കലയും" എന്ന വിഷയത്തിൽ ദേശിയ, സംസ്ഥാന അവാർഡ് നേടിയ ചലച്ചിത്ര സംവിധായകരുടെയും, നടീനടന്മാരുടെയും നേതൃത്വത്തിൽ സെമിനാർ, 25 വർഷം തുടർച്ചയായി കള്ളവോട്ടു ചെയ്‌തവരെ ആദരിക്കൽ,കള്ളവോട്ടും മൗലികതയും എന്ന മോഷ്ടിക്കാത്ത കവിതയുടെ പ്രകാശനം.വേഗമാകട്ടെ സാംസകാരിക കേരളം കാത്തിരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+