കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ കരുണാകരനും ഇ കെ നായനാരും ഉമ്മന്‍ചാണ്ടിയും പിണറായിയെ പോലെയല്ല; പിസി വിഷ്ണുനാഥ്

Google Oneindia Malayalam News

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകരോട് മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിക്കുന്നത് അസഹിഷ്ണുതയണെന്ന് പിസി വിഷ്ണുനാഥ്. മുഖ്യമന്ത്രിമാരായ കെ കരുണാകരനും ഇകെ നായനാരും ഉമ്മന്‍ ചാണ്ടിയും തങ്ങളെ വിമര്‍ശിച്ചും പരിഹസിച്ചും ഉള്ള കാര്‍ട്ടൂണുകളോട് അസഹിഷ്ണുത കാട്ടിയിട്ടില്ലെന്നും എന്നാല്‍ നമ്മുടെ മുഖ്യമന്ത്രിക്ക് തനിക്കെതിരെ വരുന്ന കാര്‍ട്ടുണിനെ പോലും സഹിഷ്ണുതയോടെ കാണാന്‍ കഴിയുന്നില്ലെന്നും പിസി വിഷ്ണുനാഥ് പറഞ്ഞു.

പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു കാര്‍ട്ടൂണിസ്റ്റ് ശങ്കറുമായുള്ള സംഭാഷണം കൂടി പങ്കുവെച്ചാണ് പിസി വിഷ്ണുനാഥ് മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയത്. കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം;

ബിഎസ്പി-കോണ്‍ഗ്രസ് ലയനം പാഴാവില്ല; ഗോവയും ആസാമും 2009 ഉം സൂചിപ്പിച്ച് കോണ്‍ഗ്രസ്,ഗെലോട്ടിന് പ്രതീക്ഷബിഎസ്പി-കോണ്‍ഗ്രസ് ലയനം പാഴാവില്ല; ഗോവയും ആസാമും 2009 ഉം സൂചിപ്പിച്ച് കോണ്‍ഗ്രസ്,ഗെലോട്ടിന് പ്രതീക്ഷ

നെഹ്‌റു

നെഹ്‌റു

'താങ്കള്‍ ഈയിടെയായി എന്നെ വിമര്‍ശിച്ച് വരയ്ക്കുന്നില്ലല്ലോ ?' മലയാളികളുടെ അഭിമാനമായ കാര്‍ട്ടൂണിസ്റ്റ് ശങ്കറിനെ കണ്ടപ്പോള്‍ ഒരിക്കല്‍ മഹാനായ നെഹ്‌റു പരിതപിച്ചത് ഇങ്ങനെയാണ്.'Don't spare me shankar ' എന്ന് 1948 മേയില്‍ ന്യൂഡല്‍ഹിയില്‍ ശങ്കേഴ്സ് വീക്കിലിയുടെ ഉദ്ഘാടന ചടങ്ങില്‍ പോലും ജവഹര്‍ലാല്‍ നെഹ്രു പ്രത്യേകം പറഞ്ഞിരുന്നു.

കാര്‍ട്ടൂണിസ്റ്റ്

കാര്‍ട്ടൂണിസ്റ്റ്

തന്നെ വിമര്‍ശിച്ച് വരയ്ക്കുന്നില്ലല്ലോ എന്ന് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കാര്‍ട്ടൂണിസ്റ്റിനോട് ചോദിച്ച സഹൃദയത്വത്തിന്റെയും സഹിഷ്ണുതയുടെയും വലിയൊരു ജനാധിപത്യ പാരമ്പര്യം നമുക്കുണ്ട്.മുഖ്യമന്ത്രിമാരായ കെ കരുണാകരനും ഇ കെ നായനാരും ഉമ്മന്‍ചാണ്ടിയും തങ്ങളെ വിമര്‍ശിച്ചും പരിഹസിച്ചുമുള്ള കാര്‍ട്ടൂണുകളോട് അസ്വസ്ഥത കാട്ടിയിട്ടില്ലെന്ന് മാത്രമല്ല, ആസ്വദിക്കുക കൂടി ചെയ്തിരുന്നു.

പൊട്ടിത്തെറി

പൊട്ടിത്തെറി

ഇവിടെയിതാ, നമ്മുടെ മുഖ്യമന്ത്രിക്ക് തനിക്കെതിരെ വരുന്ന കാര്‍ട്ടൂണിനെപ്പോലും സഹിഷ്ണുതയോടെ കാണാന്‍ മനസുവരുന്നില്ല. കാര്‍ട്ടൂണുകള്‍ക്കും വാര്‍ത്തകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും നേരെ പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പൊട്ടിത്തെറിക്കുകയാണിപ്പോള്‍.

Recommended Video

cmsvideo
Pinarayi Vijayan Sued Opposition Party
ഭരണാധികാരി

ഭരണാധികാരി

ഭരണാധികാരിക്ക് വാഴ്ത്തുപാട്ടുകള്‍ മാത്രം പാടാന്‍ നമ്മുടെ രാജ്യത്തിന്റെ പേര് ഉത്തര കൊറിയ എന്നോ ചൈനയെന്നോ അല്ലല്ലോ.'മലയാള മനോരമ'യിലെ ഒരു കാര്‍ട്ടൂണ്‍ പോലും ഉള്‍ക്കൊള്ളാനാവാത്ത അസഹിഷ്ണുത ഒരു ഭരണാധികാരിക്ക് ഉണ്ടെങ്കില്‍ അത് നാടിന് നല്ലതല്ല. എന്നായിരുന്നു പിസി വിഷ്ണുനാഥ് പറഞ്ഞത്.

ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും

ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും

കഴിഞ്ഞ ദിവസം മലയാള മനോരമയില്‍ വന്ന ഒരു കാര്‍ട്ടൂണിനെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ ഭീഷണി. 'ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കുമെന്ന'മുഖ്യമന്ത്രിയുടെ സ്ഥിരം പല്ലവിയെ അടിസ്ഥാനമാക്കി ഉപ്പും വെള്ളവുമായി മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്ക് രണ്ട് പേര്‍ പോകുന്നതായിരുന്നു കാര്‍ട്ടൂണ്‍. ചിലര്‍ ഉപ്പും വെള്ളവുമായി വരുന്നു. എന്താ മുഖ്യമന്ത്രിക്ക് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് വരുത്തലല്ലേ ലക്ഷ്യമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം

ഏകാധിപതി

ഏകാധിപതി

കോണ്‍ഗ്രസ് എംഎല്‍എ പിടി തോമസും മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. മാധ്യമ വിരുദ്ധതതകൊണ്ട് കുപ്രസിദ്ധനായ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളെ നേരിട്ട രീതി ഏകാധിപതിയെ ഓര്‍മ്മപ്പെടുത്തുന്നതാണെന്ന് പിടി തോമസ് കുറ്റപ്പെടുത്തി.

English summary
Pc vishnunadh slams CM Pinarayi Vijayan for his criticism about caricature in malayala manorama
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X