കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഗോഡ്സെമാരെ സൃഷ്ടിക്കുന്ന പ്രവൃത്തിയിലാണ് ഒരു കൂട്ടരെന്ന തിരിച്ചറിവ് മാതാപിതാക്കള്‍ക്ക് വേണം'

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ജാമിയ മിലിയയിലെ സമരക്കാര്‍ക്ക് നേരെയുണ്ടായ വെടിവെയ്പ്പില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണുനാഥ്. ജാമിയ മിലിയയിലെ പ്രക്ഷോഭകർക്കു നേരെ വെടിയുതിർത്ത വിദ്യാർത്ഥി പതിനൊന്നാം ക്ലാസുകാരനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട് .ഗാന്ധിജിയുടെ നാട്ടിൽ അഭിനവ ഗോഡ്സേമാരെ സൃഷ്ടിക്കുന്ന പ്രവർത്തിയിലാണ് ഒരു കൂട്ടർ ഏർപ്പെട്ടിരിക്കുന്നത് എന്ന തിരിച്ചറിവ് രക്ഷകർത്താക്കൾക്കുമുണ്ടാകണമെന്ന് പിസി വിഷ്ണുനാഥ് ഫേസ്ബുക്കില്‍ കുറിച്ചു.പോസ്റ്റ് വായിക്കാം

jamia-

ജാമിയ മിലിയയിലെ പ്രക്ഷോഭകർക്കു നേരെ വെടിയുതിർത്ത വിദ്യാർത്ഥി പതിനൊന്നാം ക്ലാസുകാരനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തന്റെ കുട്ടി ഇത്തരമൊരു പ്രവർത്തി ചെയ്തതിൽ ആശ്ചര്യപ്പെട്ടിരിക്കയാണ് അവന്റെ മാതാപിതാക്കൾ!അത്ര ആഴത്തിലാണ് വെറുപ്പിന്റെ, വിദ്വേഷത്തിന്റെ രാഷ്ട്രീയം പുതിയ തലമുറയിലേക്ക് ഫാസിസ്റ്റുകൾ കടത്തിവിടുന്നത് എന്ന് മനസിലാക്കുന്നതിനുള്ള ഉദാഹരണമാണ് ഈ സംഭവം.

പക്ഷെ നാം തിരിച്ചറിയേണ്ടത് - ആ കുട്ടി പോവുന്നത് അകത്തേക്കാണ് എന്നാണ്. തടങ്കലുകൾ അവനെ കൂടുതൽ തീവ്രസ്വഭാവത്തിലേക്ക് രൂപപ്പെടുത്തിയേക്കാം.
ഗാന്ധിജിയുടെ നാട്ടിൽ അഭിനവ ഗോഡ്സേമാരെ സൃഷ്ടിക്കുന്ന പ്രവർത്തിയിലാണ് ഒരു കൂട്ടർ ഏർപ്പെട്ടിരിക്കുന്നത് എന്ന തിരിച്ചറിവ് രക്ഷകർത്താക്കൾക്കുമുണ്ടാകണം. പക്ഷെ 'കാക്ക' കൊത്താതിരിക്കാൻ സിന്ദൂരമണിഞ്ഞ് നടക്കുന്ന അമ്മമാർ ഇത്തരം കുട്ടികളെ സൃഷ്ടിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്.

തീവ്രവാദത്തിന് മതമില്ല. ഏതുതരം തീവ്രവാദങ്ങളിലേക്കും തങ്ങളുടെ കുട്ടികൾ എത്തിപ്പെടാതിരിക്കാനുള്ള ജാഗ്രത രക്ഷാകർത്താക്കൾ പുലർത്തേണ്ടതുണ്ട്.
നമ്മുടെ കുടുംബങ്ങളിൽ നിന്ന് തുടങ്ങട്ടെ ഇത്തരം അവബോധങ്ങൾ; സഹവർത്തിത്വത്തിന്റെ, സഹാനുഭൂതിയുടെ,
സഹിഷ്ണുതയുടെ പാoങ്ങൾ...

English summary
PC Vishnunath about jamia incident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X